സംസ്ഥാനത്ത് മീനിന് കടുത്ത ക്ഷാമം; പകരം കഴിക്കാം ഈ ഭക്ഷണങ്ങള്‍...

By Web TeamFirst Published Apr 29, 2019, 1:12 PM IST
Highlights

സംസ്ഥാനത്ത് ഇപ്പോള്‍ മത്സ്യത്തിന് കടുത്ത ക്ഷാമമാണ്.  ലഭ്യത കുറഞ്ഞതോടെ മത്സ്യവില കുതിച്ചുയര്‍ന്നിരിക്കുകയാണ്. ആരോഗ്യത്തിനാവശ്യമായ പല പോഷകങ്ങളും മത്സ്യം കഴിക്കുന്നതിലൂടെ ശരീരത്തിൽ എത്തുന്നുണ്ട്. പ്രത്യേകിച്ചും ഒമേഗ 3 ഫാറ്റി ആസിഡ്.

സംസ്ഥാനത്ത് ഇപ്പോള്‍ മത്സ്യത്തിന് കടുത്ത ക്ഷാമമാണ്.  ലഭ്യത കുറഞ്ഞതോടെ മത്സ്യവില കുതിച്ചുയര്‍ന്നിരിക്കുകയാണ്. ഫോനി ചുഴലിക്കാറ്റ് മുന്നറിയിപ്പിനെ തുടര്‍ന്ന് മീന്‍പിടുത്തത്തിനായി കടലില്‍ പോകുന്നത് മത്സ്യതൊഴിലാളികള്‍ നിര്‍ത്തിയതാണ് വിപണിയില്‍ മീന്‍ കുറയാന്‍ പ്രധാന കാരണം. 

ആരോഗ്യത്തിനാവശ്യമായ പല പോഷകങ്ങളും മത്സ്യം കഴിക്കുന്നതിലൂടെ ശരീരത്തിൽ എത്തുന്നുണ്ട്. പ്രത്യേകിച്ചും ഒമേഗ 3 ഫാറ്റി ആസിഡ്. നമ്മള്‍ മലയാളികള്‍ക്ക് ഉച്ചയ്ക്ക് മീന്‍ ഇല്ലാതെ ചൊറു ഇറങ്ങുകയുമില്ല. എന്നാല്‍ മീനിന് കടുത്ത ക്ഷാമവും വില കുതിക്കുകയും ചെയ്ത സാഹചര്യത്തില്‍ ഈ പോഷകങ്ങളൊക്കെ ലഭിക്കാൻ എന്തു ഭക്ഷണം കഴിക്കാമെന്ന് നോക്കാം. 

1. സോയാബീൻ

 ഭക്ഷണത്തിൽ ഒമേഗ 3 ലഭിക്കാനുള്ള മാർഗങ്ങളിലൊന്നാണ് സോയാബീൻ. ഇതിൽ ALA (Alpha Lipoic Acid) ഉണ്ട്. ഇത് ഹൃദയാരോഗ്യം മെച്ചപ്പെടുത്തുന്നു. പ്രോട്ടീൻ, നാരുകൾ, ഫോളേറ്റ് പൊട്ടാസ്യം, മഗ്നീഷ്യം വൈറ്റമിനുകൾ തുടങ്ങിയ പോഷകങ്ങളും സോയാബീനിൽ ഉണ്ട്. ഒമേഗ 6 ഫാറ്റി ആസിഡുകളും ഇതിൽ   നിന്നും ലഭിക്കും. 

2. കൂണ്‍

ഏറെ രോഗപ്രതിരോധ ശേഷിയും പോഷകമൂല്യവുമുള്ള കൂണിന് കാന്‍സര്‍, ട്യുമര്‍, കൊളസ്ട്രോള്‍, രക്തസമ്മര്‍ദ്ദം മുതലായ രോഗങ്ങളെ നിയന്ത്രിക്കുന്നതിന് പ്രത്യേക കഴിവുണ്ട്. ഇതിലടങ്ങിയിരിക്കുന്ന പ്രോട്ടീനിന്റെ സാന്നിധ്യം ഭക്ഷണ പദാര്‍ത്ഥം എന്ന നിലയില്‍ ഏറെ നല്ലതാണ്.  സസ്യാഹാരം കഴിക്കുന്നവര്‍ക്കും, മാംസത്തിന്റെ അമിതവിലയും കണക്കാക്കുമ്പോള്‍ മറ്റേതൊരു പച്ചക്കറിയെക്കാളും കൂടുതല്‍ മാംസ്യം (പ്രോട്ടീന്‍) കുമിളിലടങ്ങിയിട്ടുണ്ട്. 

അതേസമയം, പ്രോട്ടീന്‍ അടങ്ങിയിരിക്കുന്ന മറ്റ് ഭക്ഷണ പദാര്‍ത്ഥങ്ങളെ അപേക്ഷിച്ച് കൊളസ്ട്രോളിന്റെ അളവ് കുമിളില്‍ വളരെ കുറവാണ്. പ്രോട്ടീന്‍ കൂടാതെ വിറ്റാമിന്‍ ബി, സി, ഡി, റിബോഫ്ലാബിന്‍, തയാമൈന്‍, നികോണിക് ആസിഡ്, ഇരുമ്പ്, പൊട്ടാസിയം, ഫോസ്ഫറസ്, ഫോളിക്ക് ആസിഡ് മുതലായവ കുമിളില്‍ അടങ്ങിയിട്ടുണ്ട്.

3.  വാള്‍നട്ട് 

ഡ്രൈഫ്രൂട്ട് ആയ വാൾനട്ട് ഒമേഗ3 ഫാറ്റി ആസിഡിന്റെ കലവറയാണ്. ആന്റി ഓക്സിഡന്റുകൾ, നാരുകള്‍, വൈറ്റമിനുകൾ, പ്രോട്ടീൻ ഇവയടങ്ങിയ വാൾനട്ട് ആരോഗ്യത്തിന് മികച്ചതാണ്. വാള്‍നട്ട്  വിഷാദം അകറ്റും, ഓർമശക്തി മെച്ചപ്പെടുത്തും, മാനസികാരോഗ്യവും ഹൃദയാരോഗ്യമേകുന്നു.

4. മുട്ട 

പ്രോട്ടീൻ ധാരാളം അടങ്ങിയ മുട്ടയിൽ വൈറ്റമിനുകളും ധാതുക്കളും ഒമേഗ 3 ഫാറ്റി ആസിഡുകളും ഉണ്ട്.

5. കോളിഫ്ലവർ 

 ഒമേഗ 3 ഫാറ്റി ആസിഡ് ധാരാളമുള്ള കോളിഫ്ലവർ ഹൃദയത്തിനും ആരോഗ്യമേകുന്നു. ഒമേഗ 3 കൂടാതെ മഗ്നീഷ്യം, പൊട്ടാസ്യം നാരുകൾ, ധാതുക്കൾ, സോല്യുബിൾ ഷുഗർ ഇവയും ഇതിലുണ്ട്. 

6. ചിയ സീഡ്സ്

 ഈ ചെറുവിത്ത് ഹൃദയസംബന്ധമായ രോഗങ്ങളും ടൈപ്പ് 2 പ്രമേഹവും വരാനുള്ള സാധ്യത കുറയ്ക്കുന്നു. തലച്ചോറിന്റെ ആരോഗ്യത്തിനും മികച്ച ചിയ സീഡിൽ മാംഗനീസ്, കാൽസ്യം ഫോസ്ഫറസ് മറ്റ് പോഷകങ്ങളും അടങ്ങിയിട്ടുണ്ട്.

7. ചെറുചണവിത്ത് 

 ഫ്ലാക്സ് സീഡ്സ് എന്നറിയപ്പെടുന്ന ചെറുചണവിത്ത് ഒമേഗ 3 ഫാറ്റി ആസിഡിന്റെ മികച്ച കലവറയാണ്. ഇത് ക്യാന്‍സറിനെ തടയും , രക്തസമ്മർദം കുറയ്ക്കുന്നു, ഹൃദയാരോഗ്യം മെച്ചപ്പെടുത്തുന്നു, ശരീരഭാരം കുറയ്ക്കാനും സഹായിക്കുന്നു. 

click me!