തടി കുറയ്ക്കല്‍ മുതല്‍ നല്ല ഉറക്കം വരെ; വലിച്ചെറിയുന്ന പഴത്തൊലി ചില്ലറക്കാരനല്ല !

By Web TeamFirst Published Nov 28, 2019, 8:14 PM IST
Highlights

നിങ്ങൾ ഈ നേന്ത്രപ്പഴം ധാരാളം കഴിക്കുകയും തൊലി ഉപേക്ഷിക്കുകയും ചെയ്യുമ്പോള്‍ നഷ്ടപ്പെടുത്തുന്നത്​ ഒ​ട്ടേറെ ഗുണങ്ങളാണ്. വാഴപ്പഴങ്ങളെക്കാളേറെയും തൊലിയിലാണ്​ പൊട്ടാസ്യത്തിന്‍റെ അളവ്​ കൂടുതലുള്ളത്​. 

ധാരാളം ഗുണങ്ങളുളള ഒന്നാണ് നേന്ത്രപ്പഴം.നിങ്ങൾ ഈ നേന്ത്രപ്പഴം ധാരാളം കഴിക്കുകയും തൊലി ഉപേക്ഷിക്കുകയും ചെയ്യുമ്പോള്‍ നഷ്ടപ്പെടുത്തുന്നത്​ ഒ​ട്ടേറെ ഗുണങ്ങളാണ്. വാഴപ്പഴങ്ങളെക്കാളേറെയും തൊലിയിലാണ്​ പൊട്ടാസ്യത്തിന്‍റെ അളവ്​ കൂടുതലുള്ളത്​.

പഴത്തിന്‍റെ തൊലി കഴിക്കുന്നത് ശരീരഭാരം കുറയ്ക്കാന്‍ ഏറെ സഹായകമാണ് എന്നാണ് അമേരിക്കയിലെ ഡയറ്റീഷ്യനായ സൂസി പറയുന്നത്. ഒപ്പം നല്ല ഉറക്കം ലഭിക്കാനും ഇവ നല്ലതാണ്. 

 

 പഴത്തിന്‍റെ തൊലിയിലൂടെ ധാരാളം ഫൈബര്‍ ലഭിക്കും. ഏകദേശം 20 ശതമാനത്തില്‍ കൂടുതല്‍ വൈറ്റമിന്‍ ബി6-ും 20 ശതമാനത്തില്‍ കൂടുതല്‍ വൈറ്റമിന്‍ സിയും നിങ്ങള്‍ക്ക് ലഭിക്കും. തടി കുറയ്ക്കാന്‍ ആഗ്രഹിക്കുന്നവര്‍ നേന്ത്രപ്പഴവും ഒപ്പം തൊലിയും കഴിക്കണമെന്നും സൂസി ദ സണിന് നല്‍കിയ അഭിമുഖത്തില്‍ പറയുന്നു. 

മഞ്ഞ നിറത്തില്‍ തൊലിയുളളവയില്‍ ആന്‍റി ക്യാന്‍സര്‍ ഘടകങ്ങളുണ്ട്. ക്യാന്‍സറിനെ പ്രതിരോധിക്കാന്‍ ഇവ സഹായിക്കും. പച്ച നിറത്തിലുളളവ ഉറക്കത്തിന് സഹായിക്കും. നേന്ത്രപ്പഴം ട്രിപ്റ്റോഫാനും അടങ്ങിയിട്ടുണ്ട്.  ഇത് സെറോടോണിൻ എന്ന ‘ഹാപ്പിനെസ് ഹോർമോണിനെ ഉദ്ദീപിപ്പിക്കുന്നു. ഇത് മാനസികനില നിയന്ത്രിക്കാനും നാഡികളുടെ ആരോഗ്യത്തിനും സഹായകമാണ്.  

സൗന്ദര്യം വര്‍ദ്ധിപ്പിക്കാന്‍  പഴത്തൊലിക്ക് കഴിവുണ്ട്. വിറ്റാമിൻ എ, ബി, സി, ഇ, പൊട്ടാസ്യം, മാംഗനീസ്, ഇരുമ്പ് എന്നിവ മുഖക്കുരു കുറയ്ക്കാൻ സഹായിക്കും.10 മിനിറ്റ് നേരത്തേയ്ക്ക് പഴത്തൊലി താടിയെല്ലിൽ ഉരസുക. പലതവണ ആവർത്തിക്കുന്നതോടെ ക്രമേണ നിങ്ങളുടെ മുഖക്കുരു അപ്രത്യക്ഷമാകാൻ തുടങ്ങും.

 

പഴത്തൊലി ചർമ്മത്തെ മുറുക്കാനും അതുവഴി ചുളിവുകൾ ഇല്ലാതാക്കാനും സഹായിക്കും. വിവിധ വിറ്റാമിനുകൾ, പൊട്ടാസ്യം, ഇരുമ്പ് എന്നിവയുടെ സാന്നിദ്ധ്യം ചർമ്മത്തെ മൃദുലമാക്കുകയും കൊളാജൻ ഉത്പാദനം വർദ്ധിപ്പിക്കാനും സഹായിക്കുന്നു. 


 

click me!