തൈരിനൊപ്പം ഈ ഭക്ഷണങ്ങള്‍ കഴിക്കുന്നത് കുടലിന്‍റെ ആരോഗ്യം മോശമാക്കും

Published : Jan 23, 2025, 12:08 PM ISTUpdated : Jan 23, 2025, 12:23 PM IST
തൈരിനൊപ്പം ഈ ഭക്ഷണങ്ങള്‍ കഴിക്കുന്നത് കുടലിന്‍റെ ആരോഗ്യം മോശമാക്കും

Synopsis

തൈരിനൊപ്പം ചില ഭക്ഷണങ്ങള്‍ കഴിക്കുന്നത് ദഹന പ്രശ്നങ്ങള്‍ ഉണ്ടാക്കാനും അത് കുടലിന്‍റെ ആരോഗ്യം മോശമാക്കാനും കാരണമാകും എന്നാണ് ആയൂര്‍വേദ്ദം പറയുന്നത്.

നിരവധി ആരോഗ്യ ഗുണങ്ങള്‍ അടങ്ങിയ ഒന്നാണ് തൈര്. പ്രോബയോട്ടിക് ഗുണങ്ങള്‍ അടങ്ങിയ ഇവ ദഹനം മെച്ചപ്പെടുത്താനും കുടലിന്‍റെ ആരോഗ്യം സംരക്ഷിക്കാനും ഗുണം ചെയ്യും. കാത്സ്യം, വിറ്റാമിൻ ബി2, പൊട്ടാസ്യം, മഗ്നീഷ്യം തുടങ്ങി നിരവധി അവശ്യ പോഷകങ്ങൾ തൈരില്‍ അടങ്ങിയിട്ടുണ്ട്. എന്നാല്‍ തൈരിനൊപ്പം ചില ഭക്ഷണങ്ങള്‍ കഴിക്കുന്നത് ദഹന പ്രശ്നങ്ങള്‍ ഉണ്ടാക്കാനും അത് കുടലിന്‍റെ ആരോഗ്യം മോശമാക്കാനും കാരണമാകും എന്നാണ് ആയൂര്‍വേദ്ദം പറയുന്നത്.

അത്തരത്തില്‍ തൈരിനൊപ്പം കഴിക്കാന്‍ പാടില്ലാത്ത ചില ഭക്ഷണങ്ങളെ പരിചയപ്പെടാം. 

1. മത്സ്യം 

വ്യത്യസ്ത ഗുണങ്ങള്‍ ഉള്ളതിനാല്‍ തൈരിനൊപ്പം മത്സ്യം കഴിക്കുന്നത് ചിലരില്‍ ദഹന പ്രശ്നങ്ങള്‍ക്കും കുടലിന്‍റെ ആരോഗ്യം മോശമാകാനും കാരണമാകുമെന്നാണ് ആയൂര്‍വേദ്ദം പറയുന്നത്. 

2. മാമ്പഴം 

മാമ്പഴത്തിനൊപ്പം തൈര് ചേര്‍ത്ത് കഴിക്കുന്നതും ചിലരില്‍ ദഹനക്കേടും അസിഡിറ്റിയും മറ്റും ഉണ്ടാക്കാം. 

3. ഉള്ളി

തണുപ്പ് സ്വഭാവമുള്ള തൈര് ചൂട് കൂട്ടുന്ന ഉള്ളിക്കൊപ്പം ചേരുമ്പോള്‍ അത് ചിലരില്‍ ദഹന പ്രശ്നങ്ങള്‍ക്കും ചര്‍മ്മത്തില്‍ അലര്‍ജിക്കും കാരണമാകും. അത്തരക്കാര്‍ തൈരിനൊപ്പം ഉള്ളി ചേര്‍ക്കുന്നത് ഒഴിവാക്കുന്നതാണ് നല്ലത്. 

4. തക്കാളി, വഴുതനങ്ങ 

തക്കാളിയും വഴുതനങ്ങയും അസിഡിക് ആണ്. അതിനാല്‍ തൈരിനൊപ്പം ഇവ കഴിക്കുന്നതും ചിലരുടെ വയറില്‍ അസ്വസ്ഥതകള്‍ ഉണ്ടാക്കാം. 

5. തണ്ണിമത്തന്‍, വെള്ളരിക്ക 

വെള്ളം ധാരാളം അടങ്ങിയ തണ്ണിമത്തന്‍, വെള്ളരിക്ക തുടങ്ങിയവ തൈരിനൊപ്പം കഴിക്കുന്നതും ചിലരില്‍ ദഹന പ്രശ്നങ്ങള്‍ക്ക് കാരണമാവുകയും കുടലിന്‍റെ ആരോഗ്യം മോശമാവുകയും ചെയ്യും. 

6. സിട്രസ് പഴങ്ങള്‍ 
 
ഓറഞ്ച്, നാരങ്ങ പോലെയുള്ള സിട്രസ് പഴങ്ങള്‍ തൈരിനൊപ്പം കഴിക്കുന്നതും ദഹനക്കേടിന് കാരണമാകും. കാരണം സിട്രസ് പഴങ്ങള്‍ അസിഡിക് ആണ്.  ഇതിനാല്‍ ഈ കോമ്പിനേഷനും പരമാവധി ഒഴിവാക്കുന്നതാണ് നല്ലത്. 

7. എണ്ണയില്‍ പൊരിച്ച ഭക്ഷണങ്ങള്‍ 

എണ്ണയില്‍ പൊരിച്ച ഭക്ഷണത്തോടൊപ്പവും തൈര് കഴിക്കാതിരിക്കുന്നതാണ് നല്ലത്. ഇവയും അസിഡിറ്റി, ദഹനക്കേട് എന്നിവയ്ക്ക് കാരണമാവുകയും കുടലിന്‍റെ ആരോഗ്യം മോശമാവുകയും ചെയ്യാം. 

ശ്രദ്ധിക്കുക: ആരോഗ്യ വിദഗ്ധന്റെയോ ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയ ശേഷം മാത്രം നിങ്ങളുടെ ആഹാരക്രമത്തില്‍ മാറ്റം വരുത്തുക.

Also read: വായ്നാറ്റം അകറ്റാന്‍ പരീക്ഷിക്കേണ്ട ആറ് വഴികള്‍

youtubevideo

PREV
click me!

Recommended Stories

പ്രമേഹമുള്ളവര്‍ ഒഴിവാക്കേണ്ട ഡ്രൈ ഫ്രൂട്ട്സ്
വിളര്‍ച്ചയെ തടയാന്‍ കഴിക്കേണ്ട ഇരുമ്പ് അടങ്ങിയ ഭക്ഷണങ്ങള്‍