
'രുചിക്കാലം' വ്യത്യസ്തമായ പാചകക്കുറിപ്പുകളുടെ ഈ ആഘോഷത്തിൽ പങ്കാളിയാവാൻ താൽപ്പര്യമുണ്ടോ? ഉണ്ടെങ്കിൽ നിങ്ങൾ തയ്യാറാക്കിയ വ്യത്യസ്തമായ പാചകക്കുറിപ്പുകൾ നല്ലൊരു ഫോട്ടോയും വിശദമായ വിലാസവും അടക്കം ruchikalamrecipes@gmail.com എന്ന വിലാസത്തിൽ അയക്കുക. യൂ ട്യൂബ് വീഡിയോ ഉണ്ടെങ്കിൽ അതിന്റെ ലിങ്ക് കൂടി അയക്കാം. സബ്ജക്റ്റ് ലൈനിൽ Recipes എന്ന് എഴുതണം. മികച്ച പാചകക്കുറിപ്പുകൾ രുചിക്കാലം പ്രസിദ്ധീകരിക്കും.
അമിത വണ്ണം കുറയ്ക്കാന്‍ ശ്രമിക്കുന്നവര്‍ക്ക് കഴിക്കാന്‍ പറ്റിയ നല്ല ഹെല്‍ത്തി ചീര മുട്ട തോരന്‍ തയ്യാറാക്കിയാലോ?
വേണ്ട ചേരുവകൾ
ചീര - 2 കപ്പ്
മുട്ട - 4 എണ്ണം
എണ്ണം - ആവശ്യത്തിന്
മുളകുപൊടി - ഒരു ടേബിൾസ്പൂൺ
ഗരം മസാല - അരസ്പൂൺ
മഞ്ഞൾ പൊടി - കാൽസ്പൂൺ
കുരുമുളക് പൊടി - അരസ്പൂൺ
ഉപ്പ് - ആവശ്യത്തിന്
ബട്ടര്‍ - ആവശ്യത്തിന് (optional)
സവാള - ഒരു കപ്പ്
ഇഞ്ചി- വെളുത്തുള്ളി പേസ്റ്റ് - അരസ്പൂൺ
തയ്യാറാക്കുന്ന വിധം
ആദ്യം മുട്ട വേവിച്ച ശേഷം മുറിച്ച് വെക്കുക. ഇനി ചീര കഴുകി വലുതായി അരിഞ്ഞു വെക്കുക. ശേഷം ഒരു പാനിലേയ്ക്ക് കുറച്ച് ബട്ടർ ചേർക്കാം. അതിന് ശേഷം അതിലേക്ക് കുറച്ചു മുളകുപൊടി, ഗരം മസാല, ഉപ്പ്, മഞ്ഞൾ പൊടി, കുരുമുളക് പൊടി എന്നിവ ചേർത്ത് ഒന്ന് ഇളക്കി കൊടുക്കാം. ഇനി ഇതിലേയ്ക്ക് വേവിച്ചുവെച്ച മുട്ട ചേർത്ത് ഒന്ന് ഫ്രൈ ആക്കി എടുക്കാം. ശേഷം മറ്റൊരു പാനിലേക്ക് കുറച്ച് എണ്ണയൊഴിച്ച് സവാള ഒന്ന് ഫ്രൈ ചെയ്ത് എടുക്കാം. അതു തണുക്കാനായി മാറ്റി വെക്കാം. ഇനി മുട്ട ഫ്രൈ ആക്കിയ പാനിലേക്കു ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് ചേർത്ത് കൊടുക്കാം. ശേഷം ചീര ചേർത്തു കൊടുക്കാം. നന്നായി ഇളക്കിയതിനു ശേഷം സവാള വറുത്തു വച്ചിരിക്കുന്നതും കൂടി ചേർത്തു കൊടുക്കാം. എന്നിട്ട് ചെറു ചൂടിൽ ഒന്നു വഴറ്റിയതിനുശേഷം ഉപ്പ് പാകമായൊന്നു ഉറപ്പു വരുത്തുക. ശേഷം സ്റ്റൗ ഓഫ് ചെയ്യാം. ഇതോടെ സ്വാദിഷ്ടമായ ചീര മുട്ട ഫ്രൈ തയ്യാർ.
Also read: വണ്ണം കുറയ്ക്കാന്‍ ഡയറ്റിലാണോ? എങ്കില്‍ കുടിക്കാം ബീറ്റ്റൂട്ട് ജ്യൂസ്; റെസിപ്പി