ദിവസവും വാൾനട്ട് കഴിക്കാന്‍ മറ്റൊരു കാരണം കൂടി...

By Web TeamFirst Published May 13, 2019, 6:37 PM IST
Highlights

ധാരാളം ആരോഗ്യ ഗുണങ്ങള്‍ ഉളള ഒന്നാണ് വാൾനട്ട്. വാള്‍നട്ട് പല രോഗങ്ങളെ ചെറുക്കാനും സഹായിക്കുമെന്ന് മുന്‍പ് പല പഠനങ്ങളും തെളിയിച്ചിട്ടുള്ളതാണ്. 

ധാരാളം ആരോഗ്യ ഗുണങ്ങള്‍ ഉളള ഒന്നാണ് വാൾനട്ട്. വാള്‍നട്ട് പല രോഗങ്ങളെ ചെറുക്കാനും സഹായിക്കുമെന്ന് മുന്‍പ് പല പഠനങ്ങള്‍ തെളിയിച്ചിട്ടുള്ളതാണ്.  ദിവസവും ഒരു പിടി വാൾനട്ട് കഴിക്കുന്നത് ​ഹൃദ്രോഗം വരാതിരിക്കാന്‍ സഹായിക്കുമെന്നാണ് പുതിയ പഠനം പറയുന്നത്. ദ അമേരിക്കൻ ഹാർട്ട് അസോസിയേഷന്‍റെ ജേണലിൽ പ്രസിദ്ധീകരിച്ച പഠനത്തിലാണ് ഇക്കാര്യം പറയുന്നത്. ഹൃദയത്തെയും രക്തധമനികളെയും ഇവ സംരക്ഷിക്കുമെന്നാണ് പഠനം പറയുന്നത്. 30നും 65നും ഇടയില്‍ പ്രായമുളള 45 പേരിലാണ് പഠനം നടത്തിയത്. 

ദിവസവും ഇത്തരത്തില്‍ ഒരു പിടി വാൾനട്ട് കഴിക്കുന്നത് ​രക്തസമ്മർദ്ദം കുറയ്ക്കാൻ സഹായിക്കുമെന്നിം പഠനങ്ങള്‍ ഉണ്ട്. സാച്ച്വറേറ്റഡ് ഫാറ്റ് അടങ്ങിയ ഭക്ഷണത്തിന്റെ കൂടെ വാൾനട്ട് കഴിക്കുന്നത് രക്തസമ്മർദ്ദം കുറയ്ക്കാൻ സഹായിക്കുമെന്നാണ് പഠനത്തിൽ പറയുന്നത്.

ശരീരഭാരം കുറയ്ക്കാൻ ഡയറ്റ് ചെയ്യുന്നവർ നിർബന്ധമായും ദിവസവും വാൾനട്ട് കഴിക്കാൻ പ്രത്യേകം ശ്രദ്ധിക്കണമെന്നും ​ഗവേഷകനായ പെനീ ക്രീസ് എദർട്ടൻ പറയുന്നു. ആൽഫാ ലിനോ ലെനിക്ക് ആസിഡ് വാൾനട്ടിൽ ധാരാളമായി അടങ്ങിയിരിക്കുന്നു. അത് കൊണ്ട് തന്നെ രക്തസമ്മർദ്ദം കുറയ്ക്കാൻ സഹായിക്കുമെന്നും പഠനത്തിൽ പറയുന്നു.

എച്ച്ഡിഎൽ കൊളസ്ട്രോൾ വർധിപ്പിക്കാനും ഏറ്റവും നല്ലതാണ് വാൾനട്ട്.  മെറ്റബോളിസം കൂട്ടാൻ മാത്രമല്ല ഡിപ്രഷൻ അകറ്റാനും ഓർമ്മശക്തി കൂട്ടാനും വാൾനട്ട് കഴിക്കുന്നത് ​ഗുണം ചെയ്യുമെന്ന് അടുത്തിടെ യൂണിവേഴ്സിറ്റി ഓഫ് കാലിഫോർണിയയിലെ ​ഗവേഷകർ നടത്തിയ പഠനത്തിൽ പറയുന്നു.

പ്രമേഹമുള്ളവർ നിർബന്ധമായും ദിവസവും ഒരു പിടി വാൾനട്ട് കഴിക്കണമെന്നാണ് ​​ഗവേഷകർ പറയുന്നത്. ഗ്ലൂക്കോസിന്റെ അളവ് നിയന്ത്രിക്കാൻ വാൾനട്ട് കഴിക്കുന്നത് ​ഗുണം ചെയ്യുമെന്നാണ് ഒരു ​സംഘം ​ഗവേഷകർ നടത്തിയ പഠനത്തിൽ പറയുന്നത്. വാൾനട്ട് സ്ഥിരമായി കഴിക്കുന്നവരിൽ ഡിപ്രഷൻ വരാനുള്ള സാധ്യത കുറവാണ്. മറ്റ് നടസുകളെ അപേക്ഷിച്ച് വാൾനട്ട് സ്ഥിരമായി കഴിക്കുന്നത് ഊർജം വർധിക്കുകയും ഹൃദ്രോ​ഗങ്ങൾ അകറ്റുകയും ചെയ്യുമെന്ന് പഠനത്തിൽ പറയുന്നു.

വിഷാദരോ​ഗം അകറ്റാൻ നല്ലൊരു മരുന്നാണ് വാൾനട്ട്. ശരിയായ രീതിയിൽ ഭക്ഷണം കഴിക്കുകയും ക്യത്യമായി രീതിയിൽ വ്യായാമവും ചെയ്താൽ വിഷാദരോ​ഗം ഒരു പരിധി വരെ തടയാനാകുമെന്ന് സെന്റ്ർസ് ഫോർ ഡിസീസ് കൺട്രോൾ ആന്റ് പ്രിവെൻഷനിലെ ​ഗവേഷകനായ ലിനോറെ അറബ് പറയുന്നു. 

click me!