മുരിങ്ങയില വെള്ളം പതിവായി കുടിക്കുന്നവരാണോ നിങ്ങൾ?
മുരിങ്ങയിലയിൽ വിറ്റാമിനുകൾ, പോളിഫെനോളുകൾ, ആന്റിഓക്‌സിഡന്റുകൾ എന്നിവ അടങ്ങിയിരിക്കുന്നു. പഞ്ചസാരയുടെ ആഗിരണം മന്ദഗതിയിലാക്കുകയും ഇൻസുലിൻ സംവേദനക്ഷമത മെച്ചപ്പെടുത്തുകയും ചെയ്യുന്ന സംയുക്തങ്ങൾ വരെ മുരിയങ്ങയിലയിലുണ്ട്.

മുരിങ്ങയില വെള്ളം പതിവായി കുടിക്കുന്നവരാണോ നിങ്ങൾ ?
മുരിങ്ങയിലയിൽ വിറ്റാമിനുകൾ, പോളിഫെനോളുകൾ, ആന്റിഓക്‌സിഡന്റുകൾ എന്നിവ അടങ്ങിയിരിക്കുന്നു. പഞ്ചസാരയുടെ ആഗിരണം മന്ദഗതിയിലാക്കുകയും ഇൻസുലിൻ സംവേദനക്ഷമത മെച്ചപ്പെടുത്തുകയും ചെയ്യുന്ന സംയുക്തങ്ങൾ വരെ മുരിയങ്ങയിലയിലുണ്ട്. ഇത് ഉപാപചയ ആരോഗ്യത്തെ സ്വാധീനിക്കുമെന്ന് പഠനങ്ങൾ പറയുന്നു.
മുരിങ്ങ വെള്ളം രോഗപ്രതിരോധ ശേഷി ശക്തിപ്പെടുത്തുന്നതിന് സഹായിക്കുന്നു.
മുരിങ്ങ വെള്ളം രോഗപ്രതിരോധ ശേഷി ശക്തിപ്പെടുത്തുന്നതിന് സഹായിക്കുന്നു. കൂടാതെ, പതിവായി കുടിക്കുന്നത് ജലദോഷം, ചുമ, പനി തുടങ്ങിയ രോഗങ്ങളെ തടയാൻ സഹായിക്കും.
ഗ്ലൂക്കോസിന്റെ അളവ് സ്ഥിരപ്പെടുത്താൻ സഹായിക്കുന്നു
മുരിങ്ങ ഇലകളിൽ ക്ലോറോജെനിക് ആസിഡ്, ഐസോത്തിയോസയനേറ്റുകൾ തുടങ്ങിയ സംയുക്തങ്ങൾ അടങ്ങിയിട്ടുണ്ട്. ഇത് ഇൻസുലിൻ സംവേദനക്ഷമത മെച്ചപ്പെടുത്തുന്നതിലൂടെയും കാർബോഹൈഡ്രേറ്റ് ആഗിരണം മന്ദഗതിയിലാക്കുന്നതിലൂടെയും ഗ്ലൂക്കോസിന്റെ അളവ് സ്ഥിരപ്പെടുത്താൻ സഹായിക്കുന്നു.
നല്ല കൊളസ്ട്രോൾ കൂട്ടാനും മുരിങ്ങില വെള്ളം സഹായിക്കും
മുരിങ്ങയിലയ്ക്ക് എൽഡിഎൽ ("മോശം") കൊളസ്ട്രോളും ട്രൈഗ്ലിസറൈഡുകളും കുറയ്ക്കുന്നതിലൂടെ ലിപിഡ് പ്രൊഫൈലുകളെ സ്വാധീനിക്കാൻ കഴിയുമെന്നും അതേസമയം എച്ച്ഡിഎൽ ("നല്ല") കൊളസ്ട്രോൾ മിതമായ അളവിൽ വർദ്ധിപ്പിക്കുമെന്നും പഠനങ്ങൾ പറയുന്നു. അത് കൊണ്ട് തന്നെ കാലക്രമേണ ഹൃദയാരോഗ്യത്തെ സഹായിച്ചേക്കാം.
മുരിങ്ങയിലയിൽ ഓക്സിഡേറ്റീവ് സമ്മർദ്ദം കുറയ്ക്കാൻ സഹായിക്കുന്ന ആന്റിഓക്‌സിഡന്റികൾ അടങ്ങിയിട്ടുണ്ട്
ഫ്ലേവനോയ്ഡുകളും ഫിനോളിക് സംയുക്തങ്ങളും കൊണ്ട് സമ്പുഷ്ടമായ മുരിങ്ങയിലയിൽ ഓക്സിഡേറ്റീവ് സമ്മർദ്ദം കുറയ്ക്കാൻ സഹായിക്കുന്ന ആന്റിഓക്‌സിഡന്റികൾ അടങ്ങിയിട്ടുണ്ട്. ഇത് ആരോഗ്യകരമായ മെറ്റബോളിസത്തിന് സഹായിക്കുന്നു.
മെറ്റബോളിസം വർദ്ധിപ്പിച്ച് വിശപ്പ് കുറയ്ക്കുന്നതിലൂടെ ശരീരഭാരം കുറയ്ക്കാൻ സഹായിക്കും
മുരിങ്ങയില വെള്ളം കുടിക്കുന്നത് മെറ്റബോളിസം വർദ്ധിപ്പിച്ച് വിശപ്പ് കുറയ്ക്കുന്നതിലൂടെ ശരീരഭാരം കുറയ്ക്കാൻ സഹായിക്കും. ഇതിൽ ഉയർന്ന നാരുകൾ അടങ്ങിയിട്ടുണ്ട്. അത് കൊണ്ട് തന്നെ ജങ്ക് ഫുഡിനോടുള്ള അമിത താൽപര്യം കുറയ്ക്കും.
മുരിങ്ങയുടെ ഉപയോഗം ഗ്ലൂക്കോസിൻ്റെ അളവ് കുറയ്ക്കുമെന്ന് പഠനങ്ങൾ പറയുന്നു
പ്രമേഹമുള്ളവരിൽ രക്തത്തിലെ ഗ്ലൂക്കോസിൻ്റെ അളവ് നിയന്ത്രിക്കാൻ മുരിങ്ങാ വെള്ളം സഹായിക്കും. ഭക്ഷണത്തിനു ശേഷം മുരിങ്ങയുടെ ഉപയോഗം ഗ്ലൂക്കോസിൻ്റെ അളവ് കുറയ്ക്കുമെന്ന് പഠനങ്ങൾ പറയുന്നു.
വിവിധ ദഹന പ്രശ്നങ്ങൾ തടയാനും മലബന്ധം തടയുന്നതിനും മുരിങ്ങയില വെള്ളം സഹായിക്കും.
മലബന്ധം തടയാനും പതിവ് മലവിസർജ്ജനം പ്രോത്സാഹിപ്പിക്കാനും കഴിയുന്ന നേരിയ പോഷക ഗുണങ്ങളും ഇതിൽ അടങ്ങിയിരിക്കുന്നു.
മുരിങ്ങയില വെള്ളം മുടിയെ ഉള്ളിൽ നിന്ന് പോഷിപ്പിക്കുക ചെയ്യുന്നു.
വിറ്റാമിനുകൾ, ധാതുക്കൾ (ഇരുമ്പ്, സിങ്ക്), ആന്റിഓക്‌സിഡന്റുകൾ, അമിനോ ആസിഡുകൾ എന്നിവയാൽ സമ്പുഷ്ടമാണ്. ഇത് തലയോട്ടിയിലെ ആരോഗ്യം മെച്ചപ്പെടുത്തുകയും കട്ടിയുള്ളതും നീളമുള്ളതുമായ മുടി പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നു.

