​മുലപ്പാൽ വർദ്ധിപ്പിക്കാൻ സഹായിക്കുന്ന എട്ട് ഭക്ഷണങ്ങൾ

By Web TeamFirst Published Jan 6, 2020, 8:26 PM IST
Highlights

മുലയൂട്ടുന്ന അമ്മമാർ എല്ലാതരം ഇലക്കറികളും കഴിക്കേണ്ടതാണ്. ഇലക്കറികളിൽ ഇനോർഗാനിക് നൈട്രേറ്റ് ധാരാളം അടങ്ങിയിട്ടുണ്ട്. അത് മുലപ്പാൽ വർധിപ്പിക്കുകും പ്രതിരോധശേഷി കൂട്ടുകയും ചെയ്യും. ‌വിറ്റാമിനുകളും ആന്റിഓക്സിഡന്റുകളും ധാരാളം അടങ്ങിയ പച്ചക്കറികളാണ് മുലയൂട്ടുന്ന അമ്മമാർ കഴിക്കേണ്ടത്.

മുലയൂട്ടുന്ന അമ്മമാർ ഭക്ഷണകാര്യത്തിൽ പ്രത്യേകം ശ്രദ്ധ നൽകണം. പോഷക​ഗുണമുള്ള ഭക്ഷണങ്ങളാണ് പ്രധാനമായും കഴിക്കേണ്ടത്. കൊഴുപ്പ് കൂടിയതും മധുരമുള്ളതുമായി ഭക്ഷണങ്ങൾ പരമാവധി ഒഴിവാക്കുക. അയണ്‍, കാത്സ്യം, പൊട്ടാസ്യം, വൈറ്റമിന്‍ എന്നിവ ധാരാളം അടങ്ങിയ ഭക്ഷണങ്ങളാണ് മുലയൂട്ടുന്ന അമ്മമാർ കഴിക്കേണ്ടത്. 
​മുലപ്പാൽ വർദ്ധിപ്പിക്കാൻ സഹായിക്കുന്ന അഞ്ച് ഭക്ഷണങ്ങൾ ഏതൊക്കെയാണെന്ന് നോക്കാം. 

ഇലക്കറികൾ...

മുലയൂട്ടുന്ന അമ്മമാർ എല്ലാതരം ഇലക്കറികളും കഴിക്കേണ്ടതാണ്.  ഇലക്കറികളിൽ ഇനോർഗാനിക് നൈട്രേറ്റ് ധാരാളം അടങ്ങിയിട്ടുണ്ട്. അത് മുലപ്പാൽ വർധിപ്പിക്കുകും പ്രതിരോധശേഷി കൂട്ടുകയും ചെയ്യും. ‌വിറ്റാമിനുകളും ആന്റിഓക്സിഡന്റുകളും ധാരാളം അടങ്ങിയ പച്ചക്കറികളാണ്  മുലയൂട്ടുന്ന അമ്മമാർ കഴിക്കേണ്ടത്. 

 ​ഉലുവ...

മുലപ്പാൽ വർദ്ധിപ്പിക്കുന്നതിന് തലമുറകളായി ഉപയോഗിച്ച് വരുന്ന ഒറ്റമൂലിയാണ് ഉലുവ. പ്രാചീന കാലംതൊട്ടുള്ള ഈ വിശ്വാസത്തെ മുൻനിർത്തി കുറെയധികം ഗവേഷണങ്ങളും നടന്നിട്ടുണ്ട്. എന്നാൽ ഇവ എത്രത്തോളം ഫലപ്രദമാണെന്ന കാര്യത്തിൽ ഉറപ്പ് പറയുവാൻ സാധിക്കുകയില്ല. മുലകൊടുക്കുന്ന അമ്മമാർക്ക് ആവശ്യമായ ഒമേഗ-3 ഫാറ്റുകൾ അടക്കമുള്ള വിറ്റാമിനുകളാൽ സമ്പുഷ്ടമാണ് ഉലുവ. 

ഒമേഗ-3 നിങ്ങളുടെ കുഞ്ഞിന്റെ തലച്ചോറിന്റെ വികാസത്തിന് പ്രധാനമാണ്. ഉലുവയുടെ ഇല ബീറ്റാകരോട്ടിൻ, വിറ്റാമിൻ ബി, ഇരുമ്പ് സത്ത്, കാൽസ്യം എന്നിവയാൽ സമ്പുഷ്ടമാണ്. മുലയൂട്ടുന്ന അമ്മമാർക്ക് കൊടുക്കുന്ന ഒരു പ്രധാന പാനീയമാണ് ഉലുവ ചേർത്ത ചായ. ഉലുവ പല വിഭാവങ്ങളിലും ചേർക്കാവുന്നതാണ്. പ്രധാനമായും പച്ചക്കറി, ഇറച്ചി വിഭവങ്ങൾ, പറാത്താ, പൂരി, മസാല നിറച്ച റൊട്ടി എന്നിവയിൽ ഉലുവ ചേർക്കുന്നത് സ്വാദ് കൂട്ടുന്നതാണ്.

 ​ജീരകം...

ജീരകം മുലപ്പാൽ വർദ്ധിപ്പിക്കും എന്ന് മാത്രമല്ല, ദഹനം മെച്ചപ്പെടുത്തുകയും, മലബന്ധം അകറ്റുകയും, വായുകോപം, അസിഡിറ്റി എന്നിവയ്ക്ക് പരിഹാരം കാണുകയും ചെയ്യുന്നു. ഇന്ത്യൻ വിഭാവങ്ങളിലെ ഒഴിച്ചുകൂടാൻ കഴിയാത്ത ഭാഗമായ ജീരകം കാൽസ്യം, റിബോഫ്‌ളാവിൻ (വൈറ്റമിൻ ബി) എന്നിവയാൽ സമ്പുഷ്ടവുമാണ്. ജീരകം നിങ്ങൾക്ക് വറുത്ത് പലഹാരങ്ങളിലും സാലഡ്, ചട്ടിണി എന്നിവയിലും ചേർക്കാവുന്നതാണ്. കൂടാതെ, ജീരകം ഇട്ട് തിളപ്പിച്ച വെള്ളം കുടിക്കുന്നതും ശരീരത്തിന് നല്ലതാണ്.

ആൽമണ്ട്...

​ഗർഭിണികളും മുലയൂട്ടുന്ന അമ്മമാരും ഒരു പോലെ കഴിക്കേണ്ട നട്സുകളിലൊന്നാണ് ആൽമണ്ട്. ദിവസവും മൂന്നോ നാലോ ആൽമണ്ട് കഴിക്കുന്നത് അമ്മയ്ക്കും കുഞ്ഞിനും വളരെ നല്ലതാണ്. വിറ്റാമിന്‍ ഇയുടെ കലവറയാണ് ആൽമണ്ട്. ആൽമണ്ടിൽ ഏറെ നാരുകള്‍ അടങ്ങിയിട്ടുണ്ട്. അതുകൊണ്ടുതന്നെ ദഹനപ്രക്രിയ അനായാസമാക്കാന്‍ സഹായിക്കും. 

എള്ള്...

പാൽ അല്ലാതെ കാൽസ്യം ലഭിക്കുവാനുള്ള മറ്റൊരു പ്രധാന ശ്രോതസ്സാണ് എള്ള്. മുലകൊടുക്കുന്ന അമ്മമാർക്ക് ഏറ്റവും ആവശ്യമായ പോഷകമാണ് കാൽസ്യം. ഇത് നിങ്ങളുടെ കുഞ്ഞിന്റെ വളർച്ചയ്ക്കും നിങ്ങളുടെ ആരോഗ്യത്തിനും അത്യാവശ്യമാണ്. ഇതിനാൽ തന്നെ, ഇവ മുലകൊടുക്കുന്ന അമ്മമാരുടെ ആഹാരക്രമത്തിൽ പണ്ടുതൊട്ടേ സ്ഥാനം പിടിച്ച ചേരുവയാണ്. 

​ധാന്യങ്ങളും പയർവർഗ്ഗങ്ങളും...

പയർവർഗ്ഗങ്ങൾ, പ്രത്യേകിച്ച് ചുവന്ന പയർ അഥവാ മസൂർ ദാൽ മുലപ്പാലിന്റെ ഉത്പാദനം വർദ്ധിപ്പിക്കും എന്ന് മാത്രമല്ല, വളരെ ഉയർന്ന അളവിൽ പ്രോട്ടീനുകൾ, ഫൈബർ, ഇരുമ്പ് സത്ത് എന്നിവ നിങ്ങൾക്ക് നൽകുന്നു. ഇത് അമ്മയെയും കുഞ്ഞിനേയും ഒരുപോലെ ആരോഗ്യത്തോടെ സംരക്ഷിക്കുന്നു.

 ​ഓട്സ്...

ഓട്സ് ഇരുമ്പ് സത്ത്, കാൽസ്യം, ഫൈബർ, വിറ്റാമിൻ ബി എന്നിവയാൽ സമ്പന്നമാണ്. ഇവ പ്രസവം കഴിഞ്ഞ സ്ത്രീകൾക്ക് കൊടുക്കുന്നത് വളരെ നല്ലതാണ്. മാത്രമല്ല, ഓട്ട്സ് അമിതമായ ഉത്ക്കണ്ഠ, വിഷാദരോഗം എന്നിവ കുറയ്ക്കുവാനും ഉത്തമമാണെന്ന് കരുതപ്പെടുന്നു. ഇവ സാധാരണയായി കോരി കുടിക്കാവുന്ന തരത്തിലാണ് രൂപത്തിലാണ് തയ്യാറാക്കുന്നത്. നിങ്ങൾക്ക് വേണമെങ്കിൽ പോഷകഗുണം വർദ്ധിപ്പിക്കുവാനായി ഇതിലേക്ക് നട്ട്സുകൾ, പാൽ, മസാലകൾ, പഴങ്ങൾ എന്നിവ ചേർക്കാവുന്നതാണ്.

തെെര്...

മുലയൂട്ടുന്ന അമ്മമാർക്ക് ഏറ്റവും നല്ലതാണ് തെെര്. കാത്സ്യം, വിറ്റാമിൻ ഡി എന്നിവ തെെരിൽ ധാരാളം അടങ്ങിയിട്ടുണ്ട്. തെെര് പല്ലുകൾക്കും എല്ലുകൾക്കും കൂടുതൽ ബലം കിട്ടാൻ സഹായിക്കും. ​മുലയൂട്ടുന്ന അമ്മമാരിൽ കൂടുതലായി കണ്ട് വരുന്ന പ്രശ്നമാണ് ​ഗ്യാസ് ട്രബിൾ.  ​ഗ്യാസ് ട്രബിൾ പ്രശ്നത്തിന് ഏറ്റവും നല്ല പ്രതിവിധിയാണ് തെെര്. 

click me!