ഇത് തീര്‍ത്തും വ്യത്യസ്തമായ കാപ്പി; കാണാം രസകരമായ വീഡിയോ...

By Web TeamFirst Published Mar 31, 2021, 11:42 PM IST
Highlights

പതിവുകളില്‍ നിന്ന് അല്‍പം മാറി ചായയിലും കാപ്പിയിലുമെല്ലാം പരീക്ഷണങ്ങള്‍ നടത്തുന്നവരുടെ എണ്ണം ഇന്ന് കൂടുതലാണ്. ഇത്തരത്തിലുള്ള വ്യത്യസ്തമായ ചായയും കാപ്പിയും നല്‍കുന്ന കടകളും ഇപ്പോള്‍ ധാരാളമുണ്ട്

കാപ്പിയും ചായയും ഇഷ്ടമില്ലാത്തവര്‍ നന്നെ കുറവായിരിക്കും. കാരണം നമ്മുടെ സംസ്‌കാരത്തിന്റെ ഭാഗമാണ് ഈ രണ്ട് പാനീയങ്ങളും. ദിവസത്തില്‍ ഒരു കപ്പ് ചായയോ കാപ്പിയോ എങ്കിലും കഴിക്കാത്തവരും കുറവായിരിക്കും. അത്രമാത്രം നിര്‍ബന്ധിതമായി പതിവായി ചായയും കാപ്പിയും മാറിയിരിക്കുന്നു. 

എങ്കിലും പതിവുകളില്‍ നിന്ന് അല്‍പം മാറി ചായയിലും കാപ്പിയിലുമെല്ലാം പരീക്ഷണങ്ങള്‍ നടത്തുന്നവരുടെ എണ്ണം ഇന്ന് കൂടുതലാണ്. ഇത്തരത്തിലുള്ള വ്യത്യസ്തമായ ചായയും കാപ്പിയും നല്‍കുന്ന കടകളും ഇപ്പോള്‍ ധാരാളമുണ്ട്. 

അത്തരത്തില്‍ 'വറൈറ്റി' ആയ ചായയെയും കാപ്പിയെയും പരിചയപ്പെടുത്തുകയാണ് ഫുഡ് ബ്ലോഗറായ അമര്‍ സിരോഹി. ദില്ലി ജമാ മസ്ജിദിന് സമീപമുള്ള തെരുവില്‍ നിന്നാണ് വ്യത്യസ്തമായ ഈ രുചിയെ അമര്‍ കണ്ടെത്തിയത്. 

ബട്ടര്‍ ചേര്‍ത്തുള്ള ചായയും കാപ്പിയുമാണ് ഇവിടത്തെ പ്രത്യേകത. ഇത് തയ്യാറാക്കുന്നതിനും അതിന്റേതായ രീതിയുണ്ട്. ആദ്യം ആവശ്യമായത്രയും പാലെടുക്കുക. ശേഷം ഇതിലേക്ക് സാള്‍ട്ടഡ് ബട്ടര്‍ ചേര്‍ക്കണം. പിന്നാലെ കാപ്പിപ്പൊടിയോ ചായപ്പൊടിയോ ചേര്‍ക്കാം. അതിന് ശേഷം പഞ്ചസാരയും. ഇനിയിത് ചൂടാക്കണം. പരമ്പരാഗതമായി ഉപയോഗിക്കുന്നൊരു മെഷീനാണ് വീഡിയോയില്‍ കാണിച്ചിരിക്കുന്ന സ്റ്റാളില്‍ ഇതിനായി ഉപയോഗിക്കുന്നത്. എല്ലാം ചേര്‍ത്ത മിശ്രിതം നന്നായി സ്റ്റീം ചെയ്‌തെടുക്കുന്നതോടെ സംഗതി റെഡി. 

ഇനിയും എന്തെങ്കിലും സംശയം തോന്നുന്നുണ്ടോ? എങ്കില്‍ അമര്‍ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ച വീഡിയോ ഒന്ന് കണ്ടുനോക്കൂ...

വീഡിയോ...

 

വളരെ വ്യത്യസ്തമായ രുചിയാണ് ബട്ടര്‍ കാപ്പിക്കെന്നാണ് അമറിന്റെ അഭിപ്രായം. മധുരത്തെക്കാളേറെ അല്‍പം ചവര്‍പ്പും, ഉപ്പിന്റെ ടേസ്റ്റുമെല്ലാം ഇഷ്ടപ്പെടുന്നവര്‍ ഇത് എളുപ്പത്തില്‍ ഇഷ്ടപ്പെടുമെന്നും അമര്‍ പറയുന്നു. എന്തായാലും ചായ- കാപ്പി പ്രേമികള്‍ നിര്‍ബന്ധമായും പരീക്ഷിച്ചുനോക്കേണ്ട രുചി ആണെന്നതില്‍ അമറിനും തര്‍ക്കമില്ല.

Also Read:- ചൂടുചായ ഊതിക്കുടിക്കാം; ഒപ്പം കപ്പ് കടിച്ചുതിന്നാം...

click me!