പാലക്ക് ചീര കൊണ്ട് അടിപൊളി പക്കോഡ ഉണ്ടാക്കിയാലോ

Web Desk   | Asianet News
Published : Mar 31, 2021, 07:49 PM IST
പാലക്ക് ചീര കൊണ്ട് അടിപൊളി പക്കോഡ ഉണ്ടാക്കിയാലോ

Synopsis

ശരീരഭാരം കുറയ്ക്കുന്നതിനും പ്രമേഹം നിയന്ത്രിക്കുന്നതിനും ചീര സഹായിക്കും. പാലക്ക് ചീരയിൽ ഉയർന്ന അളവിൽ പൊട്ടാസ്യം അടങ്ങിയിരിക്കുന്നതിനാൽ രക്തസമ്മർദ്ദത്തെയും നിയന്ത്രിക്കു‌ന്നു. 

ധാരാളം പോഷക​ഗുണങ്ങൾ അടങ്ങിയ ഒന്നാണ് പാലക്ക് ചീര. വിറ്റാമിൻ എ, വിറ്റാമിൻ കെ, വിറ്റാമിൻ ബി, മഗ്നീഷ്യം, കോപ്പർ, സിങ്ക്‌, ഫോസ്‌ഫറസ്‌, തുടങ്ങിയ പോഷകങ്ങളുടെ കലവറയാണ്‌ പാലക്ക് ചീര‌. ശരീരഭാരം കുറയ്ക്കുന്നതിനും പ്രമേഹം നിയന്ത്രിക്കുന്നതിനും ചീര സഹായിക്കും.

പാലക്ക് ചീരയിൽ ഉയർന്ന അളവിൽ പൊട്ടാസ്യം അടങ്ങിയിരിക്കുന്നതിനാൽ രക്തസമ്മർദ്ദത്തെയും നിയന്ത്രിക്കു‌ന്നു. പാലക്ക് ചീര പരമാവധി ഭക്ഷണത്തിൽ ഉൾപ്പെടുത്തണമെന്ന് വിദ​ഗ്ധർ പറയുന്നു. പാലക്ക് ചീര കൊണ്ട് ധാരാളം വിഭവങ്ങൾ തയ്യാറാക്കാവുന്നതാണ്.

പാലക്ക് ചീര കൊണ്ട് കിടിലനൊരു നാലു മണി പലഹാരം തയ്യാറാക്കിയാലോ...പാലക്ക് ചീര പക്കോഡയാണ് സംഭവം...എങ്ങനെയാണ് തയ്യാറാക്കുന്നതെന്ന് നോക്കാം...

വേണ്ട ചേരുവകൾ...

പാലക്ക് ചീര         ഒരു പിടി
കടലമാവ്             ഒരു കപ്പ്
മുളകുപൊടി       അര ടീസ്പൂണ്‍
ഗരംമസാല          അര ടീസ്പൂണ്‍
മഞ്ഞള്‍പൊടി    കാല്‍ ടീസ്പൂണ്‍
ബേക്കിങ്ങ് സോഡ  ഒരു നുള്ള്
വെളിച്ചെണ്ണ          ആവശ്യത്തിന്
ഉപ്പ്                          ആവശ്യത്തിന്

തയ്യാറാക്കുന്ന വിധം....

ആദ്യം ചീരയിലകള്‍ നന്നായി കഴുകി വൃത്തിയാക്കിയെടുക്കുക. വെളിചെണ്ണയും ചീരയിലയും ഒഴികെയുള്ള ചേരുവകള്‍ ഒരു കപ്പ് വെള്ളം ചേര്‍ത്ത് നന്നായി ഇളക്കി മാവ് പരുവത്തിലാക്കി എടുക്കുക. ഇനി ഒരു ചീനചട്ടിയിൽ എണ്ണം ചൂടാക്കാൻ വയ്ക്കുക. എണ്ണ നല്ല പോലെ ചൂടായി കഴിഞ്ഞാൽ ഒരോ ചീരയിലയും മാവില്‍ മുക്കി വറുത്തെടുക്കുക. പാലക്ക് ചീര പക്കോഡ തയ്യാർ...

സപ്പോട്ട കൊണ്ട് മിൽക്ക് ഷേക്ക് ഇങ്ങനെ തയ്യാറാക്കൂ

PREV
click me!

Recommended Stories

വാൾനട്ട് ഈ രീതിയിലാണോ നിങ്ങൾ കഴിക്കാറുള്ളത്?
കുട്ടികളുടെ ഓർമ്മശക്തി കൂട്ടാന്‍ സഹായിക്കുന്ന ഭക്ഷണങ്ങള്‍