കൊതിയൂറും രുചിയില്‍ മാങ്ങ ചേര്‍ത്ത അങ്കമാലി ഫിഷ് കറി; റെസിപ്പി

Published : Jun 11, 2025, 04:11 PM ISTUpdated : Jun 11, 2025, 04:14 PM IST
recipes

Synopsis

ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ ഇത്തവണ വ്യത്യസ്ത തരം മാമ്പഴ വിഭവങ്ങള്‍ അഥവാ മാംഗോ ഫെസ്റ്റ് റെസിപ്പികള്‍. ഇന്ന് ലീന ലാൽസൺ തയ്യാറാക്കിയ പാചകക്കുറിപ്പ്.

'രുചിക്കാലം' വ്യത്യസ്തമായ പാചകക്കുറിപ്പുകളുടെ ഈ ആഘോഷത്തിൽ പങ്കാളിയാവാൻ താൽപ്പര്യമുണ്ടോ? ഉണ്ടെങ്കിൽ നിങ്ങൾ തയ്യാറാക്കിയ വ്യത്യസ്തമായ പാചകക്കുറിപ്പുകൾ നല്ലൊരു ഫോട്ടോയും വിശദമായ വിലാസവും അടക്കം ruchikalamrecipes@gmail.com എന്ന വിലാസത്തിൽ അയക്കുക. യൂ ട്യൂബ് വീഡിയോ ഉണ്ടെങ്കിൽ അതിന്റെ ലിങ്ക് കൂടി അയക്കാം. സബ്ജക്റ്റ് ലൈനിൽ Recipes എന്ന് എഴുതണം. മികച്ച പാചകക്കുറിപ്പുകൾ രുചിക്കാലം പ്രസിദ്ധീകരിക്കും.

ചോറിനൊപ്പം മാങ്ങ ചേര്‍ത്ത മീൻ കറി കഴിച്ചാലോ? തയ്യാറാക്കേണ്ടത് എങ്ങനെയാണെന്ന് നോക്കാം.

വേണ്ട ചേരുവകൾ

ചെറിയ മത്സ്യം - 1 കിലോ

ഉള്ളി - 1 ഇടത്തരം അരിഞ്ഞത്

ചെറിയ ഉള്ളി - 10 എണ്ണം

പച്ചമുളക് - 8 മുതൽ 10 എണ്ണം

ഇഞ്ചി - 1.5 ഇഞ്ച് വലിപ്പമുള്ളത്

കറിവേപ്പില - 2 മുതൽ 3 തണ്ട് വരെ

വെളിച്ചെണ്ണ - 1.5 ടീസ്പൂൺ

വിനാഗിരി - 1.5 ടീസ്പൂൺ

പച്ചമാങ്ങ - 1 മുതൽ 2 വരെ എണ്ണം വരെ

മഞ്ഞൾപ്പൊടി - 1.5 ടീസ്പൂൺ

ജീരകപ്പൊടി - 1 ടീസ്പൂൺ

കുരുമുളക് പൊടി - 1 ടീസ്പൂൺ

മല്ലിപ്പൊടി - 3 ടീസ്പൂൺ

മുളക് പൊടി - 1 ടീസ്പൂൺ

താളിക്കാൻ: -

തേങ്ങാ എണ്ണ - 2 ടീസ്പൂൺ

കടുക് - 1 ടീസ്പൂൺ

ഉലുവ - 1/2 ടീസ്പൂൺ

ഉണങ്ങിയ ചുവന്ന മുളക് - 8 മുതൽ 10 വരെ

ചെറിയ ഉള്ളി - 10 എണ്ണം ചെറുതായി അരിഞ്ഞത്

കറിവേപ്പില - 1 തണ്ട്

കായപ്പൊടി - 1 ടീസ്പൂൺ

തയ്യാറാക്കുന്ന വിധം

മീന്‍ ചെറുതായി അരിഞ്ഞത് നല്ലതുപോലെ കഴുകി വൃത്തിയാക്കി എടുത്തതിനുശേഷം ഒരു ചട്ടി വെച്ച് ചൂടാകുമ്പോൾ അതിലേക്ക് കുറച്ച് സവാള, പച്ചമുളക്, ഇഞ്ചി, കുറച്ചു വെളുത്തുള്ളി എന്നിവ നല്ലതുപോലെ ഒന്ന് വഴറ്റിയെടുത്തതിനുശേഷം ഇതിലേയ്ക്ക് ആവശ്യത്തിന് പുളി പിഴിഞ്ഞത് കൂടി ഒഴിച്ചു കൊടുക്കുക. ശേഷം അതിലേക്ക് നമുക്ക് ആവശ്യത്തിന് വെള്ളവും മീനും ഉപ്പും ചേർത്ത് നല്ലതുപോലെ വഴറ്റിയെടുക്കുക. ശേഷം ഇതിലേയ്ക്ക് ആവശ്യത്തിന് മഞ്ഞൾപൊടിയും മുളകുപൊടിയും മല്ലിപ്പൊടിയും ഉലുവപ്പൊടിയും ചേർത്ത് വീണ്ടും കുറച്ചു വെള്ളം ഒഴിച്ച് തിളപ്പിച്ച് കുറുകി വരുമ്പോൾ ഇതിലേക്ക് മീനും കൂടി ചേർത്ത് അടച്ചുവെച്ച് വേവിച്ച് നല്ലപോലെ കുറുക്കിയെടുക്കുക. ഇനി ഇതിലേയ്ക്ക് കുരുമുളകുപൊടിയും ജീരകപ്പൊടിയും കൂടി ചേർത്തു കൊടുക്കുക. ശേഷം ഇതിലേക്ക് വെളിച്ചെണ്ണയിൽ വറുത്തെടുത്തിട്ടുള്ള കടുക്, തേങ്ങ, ചുവന്ന മുളക്, കറിവേപ്പിലയും ചേർത്ത് കുറച്ചു കായപ്പൊടിയും ചേർത്ത് വറുത്ത് ഒഴിച്ചു കൊടുക്കുക.

PREV
Read more Articles on
click me!

Recommended Stories

International Tea Day 2026: ദിവസവും ഔഷധ ചായ കുടിക്കുന്നതിന്റെ അതിശയിപ്പിക്കുന്ന ഗുണങ്ങൾ എന്തൊക്കെയാണെന്ന് അറിയാം
International Tea Day 2026 : കട്ടൻ ചായ കുടിച്ചാലുള്ള ഏഴ് അതിശയിപ്പിക്കുന്ന ആരോ​ഗ്യ​ഗുണങ്ങൾ