
വളരെ എളുപ്പത്തിൽ തയ്യാറാക്കാവുന്ന ഒരു വഴുതനങ്ങ വിഭവം.
വേണ്ട ചേരുവകൾ
വഴുതനങ്ങ 3 മീഡിയം സൈസ്
തൈര് 1 കപ്പ് ( കട്ട തൈര് ആണേൽ നല്ലത്)
മുളക് പൊടി 1 ടേബിൾ സ്പൂൺ
മഞ്ഞൾ പൊടി 1 ടീ സ്പൂൺ
ഉപ്പ് 1 ടേബിൾ സ്പൂൺ ( ആവശ്യത്തിന് )
താളിക്കാൻ വേണ്ടത്:
എണ്ണ ആവശ്യത്തിന്
കടുക് 1 ടേബിൾ സ്പൂൺ
വറ്റൽ മുളക് - 1
കറിവേപ്പില 2 ഇതൾ
ജീരകം 1 സ്പൂൺ
ചെറിയ ഉള്ളി 5 എണ്ണം
തയ്യാറാക്കുന്ന വിധം
ആദ്യമായി വഴുതനങ്ങ കഴുകി വട്ടത്തിന് അരിഞ്ഞെടുക്കണം. ഇനി അതു മുളക് പൊടി, മഞ്ഞൾ പൊടി, ഉപ്പ്, അല്പം എണ്ണ എന്നിവ ചേർത്ത് പുരട്ടി 5 മിനിട്ട് വച്ചത്തിന് ശേഷം ഫ്രൈ ചെയ്തു മാറ്റാം. ഇനി അടുത്തായി നമ്മൾ എടുത്ത് വച്ചിരിക്കുന്ന തൈരിലേക്ക് ആവശ്യത്തിന് ഉപ്പ് ഇട്ട് കൂടെ നമ്മൾ ഫ്രൈ ചെയ്തു വച്ചേക്കുന്ന വഴുതനങ്ങ ഇട്ട് ഇളക്കി മാറ്റിവയ്ക്കാം. അവസാനമായി കറിക്ക് താളിപ്പ് റെഡിയ്യാക്കാം . പാനിലേക്ക് എണ്ണ ഒഴിച്ച് അതു ചൂടാകുമ്പോ കടുക്, വറ്റൽ മുളക് , ജീരകം, ചെറിയ ഉള്ളി , കറി വേപ്പില ഇട്ട് മൂപ്പിച്ച് അല്പം മുളക് പൊടികൂടെ ചൂടാക്കി നമ്മുടെ കറിയിലേക്ക് ഒഴിച്ചാൽ ഈസി ആയിട്ടുള്ള കറി വഴുതനങ്ങ തൈരു കറി റെഡിയായിട്ടുണ്ട്.