വെജിറ്റേറിയന്‍ ഡയറ്റ് പിന്തുടരുന്നവര്‍ ഭക്ഷണത്തില്‍ ശ്രദ്ധിക്കേണ്ട ഒരു പ്രധാന വിഷയം...

By Web TeamFirst Published Feb 7, 2021, 8:18 PM IST
Highlights

ചില ഘടകങ്ങള്‍ അധികവും പച്ചക്കറി- പഴങ്ങളില്‍ നിന്നാണ് ലഭ്യമാവുക. അതുപോലെ മറ്റ് ചിലത് മത്സ്യ- മാംസാഹാരങ്ങളില്‍ നിന്നും. നമുക്ക് ഏറ്റവും കാര്യമായി വേണ്ടിവരുന്നൊരു ഘടകമാണ് പ്രോട്ടീന്‍ എന്ന് ഏവര്‍ക്കുമറിയാം. മാംസാഹാരങ്ങളിലൂടെയാണ് എളുപ്പത്തില്‍ പ്രോട്ടീന്‍ നേടാനാവുക

ഏത് തരം ഡയറ്റാണ് നമ്മള്‍ പിന്തുടരുന്നതെങ്കിലും അത് സമഗ്രമായിരിക്കണമെന്നതാണ് അടിസ്ഥാനം. ശരീരത്തിന് അവശ്യം വേണ്ട മിക്ക ഘടകങ്ങളും നമ്മള്‍ കണ്ടെത്തുന്നത് ഭക്ഷണത്തില്‍ നിന്നാണ്. അതിനാല്‍ത്തന്നെ ഭക്ഷണം അതിനനുസരിച്ച് 'ബാലന്‍സ്ഡ്' ആയേ പറ്റൂ. 

ചില ഘടകങ്ങള്‍ അധികവും പച്ചക്കറി- പഴങ്ങളില്‍ നിന്നാണ് ലഭ്യമാവുക. അതുപോലെ മറ്റ് ചിലത് മത്സ്യ- മാംസാഹാരങ്ങളില്‍ നിന്നും. നമുക്ക് ഏറ്റവും കാര്യമായി വേണ്ടിവരുന്നൊരു ഘടകമാണ് പ്രോട്ടീന്‍ എന്ന് ഏവര്‍ക്കുമറിയാം. മാംസാഹാരങ്ങളിലൂടെയാണ് എളുപ്പത്തില്‍ പ്രോട്ടീന്‍ നേടാനാവുക. 

അതുകൊണ്ട് വെജിറ്റേറിയന്‍ ഡയറ്റ് പിന്തുടരുന്നവര്‍ മാംസാഹാരത്തിന് പകരം വയ്ക്കുന്ന ഭക്ഷണങ്ങള്‍ പ്രോട്ടീന്‍ സമ്പുഷ്ടമാണോ എന്ന് പരിശോധിക്കേണ്ടതുണ്ട്. അല്ലെങ്കില്‍ ആവശ്യത്തിന് പ്രോട്ടീന്‍ ലഭ്യമാക്കാന്‍ സഹായിക്കുന്ന ഭക്ഷണം കണ്ടെത്തി അവ ഡയറ്റിലുള്‍പ്പെടുത്താന്‍ പ്രത്യേകം ശ്രദ്ധിക്കുക. ഇത്തരത്തില്‍ പ്രോട്ടീന്‍ സമ്പന്നമായ ചില ഭക്ഷണങ്ങള്‍ ഏതെല്ലാമാണെന്ന് ഒന്ന് അറിഞ്ഞുവച്ചാലോ...

ഒന്ന്...

നട്ട് ബട്ടറുകള്‍ പ്രോട്ടീന്‍ സമ്പുഷ്ടമാണ്. ആരോഗ്യകരമായ കൊഴുപ്പ്, ഒമേഗ -3 ഫാറ്റി ആസിഡുകള്‍, പ്രോട്ടീന്‍ എന്നിവയുെട മികച്ച സ്രോതസാണ് നട്ട് ബട്ടറുകള്‍. 

 

 

പുറത്തുനിന്ന് ബോട്ടിലുകളിലാക്കി വാങ്ങിക്കുന്നതിനെക്കാള്‍ ഇവ വീട്ടില്‍ തന്നെ തയ്യാറാക്കുന്നതാണ് ഉത്തമം. 

രണ്ട്...

ഓട്ട്മീല്‍ ആണ് രണ്ടാമതായി ഈ പട്ടികയിലുള്‍പ്പെടുന്നത്. ശരീരത്തിന് ആവശ്യമായ പ്രോട്ടീന്‍ ലഭ്യമാക്കാന്‍ ഡയറ്റില്‍ ഓട്ട്മീല്‍ ഉള്‍ക്കൊള്ളിക്കാവുന്നതാണ്. പ്രോട്ടീനിന് പുറമെ ഫൈബറിന്റെയും നല്ലൊരു സ്രോതസാണ് ഓട്ട്മീല്‍. 

മൂന്ന്...

ഇലക്കറികകളും ചില പച്ചക്കറികളുമാണ് അടുത്തതായി ഈ പട്ടികയില്‍ വരുന്നത്. പല തരം ചീരകള്‍, ആസ്പരാഗസ്, ഗ്രീന്‍ പീസ്, കാബേജ് എന്നിവയെല്ലാം ഈ ഗണത്തില്‍ പെടുന്നു. 

നാല്...

നട്ട്‌സും സീഡ്‌സും പതിവായി ഡയറ്റിലുള്‍പ്പെടുത്തുന്നതും പ്രോട്ടീന്‍ കുറവ് പരിഹരിക്കും. 

 

 

എന്നാല്‍ ഇവ അളവിലധികം അമിതമായി കഴിക്കാതിരിക്കാനും പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ട്. 

അഞ്ച്...

പരിപ്പ്- പയറ് വര്‍ഗങ്ങളും പ്രോട്ടീനിന്റെ നല്ലൊരു കലവറയാണ്. പരിപ്പ്, പീസ്, ബീന്‍സ് തുടങ്ങി ഈ ഇനത്തില്‍ പെടുന്നവയെല്ലാം വെജിറ്റേറിയന്‍ ഡയറ്റ് പിന്തുടരുന്നവര്‍ നിര്‍ബന്ധമായും പതിവായി കഴിക്കേണ്ടതാണ്.

Also Read:- ഈ ഭക്ഷണം കഴിക്കൂ, വൈറ്റമിന്‍ ഡിയുടെ കുറവ് പരിഹരിക്കാം...

click me!