കൊളസ്ട്രോളിനെ കുറയ്ക്കാന്‍ സഹായിക്കും ഈ നാല് ഭക്ഷണ കോമ്പിനേഷനുകൾ...

By Web TeamFirst Published May 29, 2023, 4:20 PM IST
Highlights

ശരീരത്തിലെ കൊളസ്‌ട്രോളിന്‍റെ അളവ് നിയന്ത്രിക്കുന്നതിൽ ഭക്ഷണം ഒരു പ്രധാന പങ്ക് വഹിക്കുന്നു. ജങ്ക് ഫുഡ് പതിവായി കഴിക്കുന്നത് ഉയർന്ന കൊളസ്ട്രോൾ ഉൾപ്പെടെയുള്ള വിവിധ ആരോഗ്യ പ്രശ്നങ്ങൾക്ക് കാരണമാകും. 

ഇന്നത്തെ കാലത്തെ ഏറ്റവും വലിയ ആരോഗ്യ പ്രശ്നങ്ങളിലൊന്നാണ് ഉയർന്ന കൊളസ്‌ട്രോൾ. മാറിവരുന്ന ജീവിതശൈലിയും ഭക്ഷണശീലങ്ങളുമാണ് ശരീരത്തില്‍ ചീത്ത കൊളസ്ട്രോള്‍ വര്‍ധിക്കാന്‍ കാരണം. ശരീരത്തിലെ കൊളസ്‌ട്രോളിന്‍റെ അളവ് നിയന്ത്രിക്കുന്നതിൽ ഭക്ഷണം ഒരു പ്രധാന പങ്ക് വഹിക്കുന്നു. ജങ്ക് ഫുഡ് പതിവായി കഴിക്കുന്നത് ഉയർന്ന കൊളസ്ട്രോൾ ഉൾപ്പെടെയുള്ള വിവിധ ആരോഗ്യ പ്രശ്നങ്ങൾക്ക് കാരണമാകും. 

കൊളസ്‌ട്രോളിന്‍റെ അളവ് കുറയ്ക്കാൻ സഹായിക്കുന്ന നാല് ഭക്ഷണ കോമ്പിനേഷനുകളെ പരിചയപ്പെടാം... 

ഒന്ന്...

ബ്രൗൺ റൈസ്- ദാല്‍ ആണ് ആദ്യത്തെ ഭക്ഷണ കോമ്പിനേഷന്‍.  പോഷകങ്ങൾ ധാരാളം അടങ്ങിയതാണ് ദാല്‍. ബ്രൗൺ റൈസ് ചീത്ത കൊളസ്‌ട്രോളിന്റെ അളവ് കുറയ്ക്കാന്‍ സഹായിക്കും. അതിനാല്‍ ഇത് ആരോഗ്യകരമായ ഒരു കോമ്പിനേഷനാണ്. 

രണ്ട്...

തൈരും ബദാമും പോഷകങ്ങളുടെ കലവറയാണ്. ബദാമിൽ പൂരിത ഫാറ്റി ആസിഡുകൾ കുറവാണ്. അതേസമയം തൈരിൽ പ്രോബയോട്ടിക്‌സ് അടങ്ങിയിട്ടുണ്ട്. അതിനാല്‍ ഇവ രണ്ടും കൂടി ചേരുന്ന കോമ്പിനേഷന്‍ കൊളസ്ട്രോള്‍ കുറയ്ക്കാന്‍ സഹായിക്കും. 

മൂന്ന്...

വെളുത്തുള്ളിയും ഉള്ളിയും ഉയർന്ന കൊളസ്ട്രോളിനെ തടയാന്‍ സഹായിക്കുന്ന ഒരു മികച്ച കോമ്പിനേഷനാണ്. അതിനാല്‍ ഇവ രണ്ടും ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് നല്ലതാണ്. 

നാല്...

ഗ്രീൻ ടീയിൽ നാരങ്ങ ചേർത്ത് കുടിക്കുന്നതും കൊളസ്ട്രോള്‍ കുറയ്ക്കാന്‍ സഹായിക്കും. ആന്‍റി ഓക്‌സിഡന്‍റുകളാൽ സമ്പന്നമായ ഗ്രീന്‍ ടീ കൊളസ്‌ട്രോൾ കുറയ്ക്കുന്ന ഗുണങ്ങൾ നൽകുന്നു. നാരങ്ങാനീരിൽ അടങ്ങിയിരിക്കുന്ന ഫ്ലേവനോയ്ഡുകൾ അതിന്റെ കൊളസ്ട്രോൾ നിയന്ത്രിക്കാനുള്ള കഴിവ് വർധിപ്പിക്കുന്നു. അതിനാല്‍ ഗ്രീൻ ടീയിൽ നാരങ്ങ ചേർത്ത് കുടിക്കുന്നത് കൊളസ്ട്രോള്‍ കുറയ്ക്കാന്‍ സഹായിക്കും. 

ശ്രദ്ധിക്കുക: ആരോഗ്യ വിദഗ്ധന്റെയോ ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയ ശേഷം മാത്രം ആഹാരക്രമത്തില്‍ മാറ്റം വരുത്തുക.

Also Read: പ്രമേഹം മുതല്‍ വണ്ണം കുറയ്ക്കാന്‍ വരെ; ഡയറ്റില്‍ ഉള്‍പ്പെടുത്താം പനീര്‍...

click me!