ബിരിയാണിയോട് ഈ കടുംകൈ വേണ്ടെന്ന് വിമര്‍ശനം ; വെെറലായി വീഡിയോ

Published : Jun 10, 2024, 10:45 PM ISTUpdated : Jun 10, 2024, 10:48 PM IST
ബിരിയാണിയോട് ഈ കടുംകൈ വേണ്ടെന്ന് വിമര്‍ശനം ; വെെറലായി വീഡിയോ

Synopsis

വ്യത്യസ്ത രുചിയിലുള്ള ഈ മാംഗോ ബിരിയാണി ഭക്ഷണ പ്രേമികൾക്കിടയിൽ ചൂടേറിയ ചർച്ചയ്ക്ക് കാരണമായിട്ടുണ്ട്. മുംബൈയിലെ ബേക്കറായ ഹീന കൗസർ റാഡ് ആണ് വീഡിയോ ഇൻസ്റ്റ​ഗ്രാമിൽ പങ്കുവച്ചിരിക്കുന്നത്. 

സോഷ്യൽ മീഡിയയിലൂടെ ഇഷ്ടംപോലെ ഫുഡ് വീഡിയോകൾ നമ്മൾ കാണാറുണ്ട്. പലതും പാചക പരീക്ഷണ വീഡിയോകളാണ്. ചില വിചിത്രമായ പാചക പരീക്ഷണങ്ങൾ നല്ല വിമർശനങ്ങൾ നേടാറുമുണ്ട്. ഇവിടെയിതാ ബിരിയാണിയുടെ ഒരു വ്യത്യസ്ത വീഡിയോയാണ് വെെറലാകുന്നത്.

വ്യത്യസ്ത രുചിയിലുള്ള ഈ മാംഗോ ബിരിയാണി ഭക്ഷണ പ്രേമികൾക്കിടയിൽ ചൂടേറിയ ചർച്ചയ്ക്ക് കാരണമായിട്ടുണ്ട്.
മുംബൈയിലെ ബേക്കറായ ഹീന കൗസർ റാഡ് ആണ് വീഡിയോ ഇൻസ്റ്റ​ഗ്രാമിൽ പങ്കുവച്ചിരിക്കുന്നത്. വീഡിയോയിൽ ഹീന തൻ്റെ മാംഗോ ബിരിയാണി ആത്മവിശ്വാസത്തോടെ അവതരിപ്പിക്കുന്നു. മാംഗോ ബിരിയാണി ഉഷ്ണമേഖലാ വേനൽക്കാല പാർട്ടി.. എന്ന് കുറിച്ച് കൊണ്ടാണ് വീഡിയോ അവർ പങ്കുവച്ചിരിക്കുന്നത്.

ബാർബി, സ്പൈഡർമാൻ ബിരിയാണികൾ ഉൾപ്പെടുന്ന ഹീനയുടെ പാചക കണ്ടുപിടിത്തങ്ങൾ മുമ്പും വിവാദങ്ങൾ സൃഷ്ടിച്ചിരുന്നു. ഈ സ്ത്രീയ്ക്ക് എന്ത് പറ്റി എന്നാണ് വീഡിയോയ്ക്ക് താഴേ ഒരാൾ കമന്റ് ചെയ്തതു. ദയവ് ചെയ്ത് നിർത്താമോ എന്നാണ് മറ്റൊരാൾ കമന്റ് ചെയ്തതു. 

PREV
Read more Articles on
click me!

Recommended Stories

പീച്ച് പഴം സൂപ്പറാണ് ; അതിശയിപ്പിക്കുന്ന ആരോ​ഗ്യ​ഗുണങ്ങൾ ഇതൊക്കെ
ഉപ്പ് അധികമായാൽ ഈ ആരോഗ്യ പ്രശ്നങ്ങൾ വരാം