ഈ ഓർഡർ ആ എഴുത്തുകാരന് ആയിരുന്നെങ്കിലോ ? സൊമാറ്റോ ഓർഡർ കണ്ട് ഞെട്ടി യുവാവ്

Published : Oct 08, 2023, 06:34 PM ISTUpdated : Oct 08, 2023, 06:59 PM IST
ഈ ഓർഡർ ആ എഴുത്തുകാരന് ആയിരുന്നെങ്കിലോ ? സൊമാറ്റോ ഓർഡർ കണ്ട് ഞെട്ടി യുവാവ്

Synopsis

സമൂഹമാധ്യമങ്ങളിൽ ഇപ്പോൾ പുതിയൊരു വീഡിയോ വെെറലായിരിക്കുകയാണ്. സൊമാറ്റോ വഴി ഓർഡർ ചെയ്ത ഭക്ഷണം ഒരു ബുക്കിന്റെ പുറം‌ ചട്ടം കൊണ്ടാണ് മൂടിയിരുന്നത്. l_devasia (ലിബിൻ ദേവസ്യ) എന്ന ഇൻസ്റ്റ​ഗ്രാം പേജിലാണ് വീഡിയോ പങ്കുവച്ചിരിക്കുന്നത്.

ഭക്ഷണസാധനങ്ങൾ പേപ്പറിൽ‌ പൊതിഞ്ഞ് നൽകുന്നത് ആരോ​ഗ്യത്തിന് ദോഷകരമാണെന്ന് നമ്മുക്കറിയാം. ഭക്ഷണ സാധനങ്ങൾ ന്യൂസ് പേപ്പറിൽ പൊതിഞ്ഞ് സൂക്ഷിക്കുന്നതും വിതരണം ചെയ്യുന്നതും അവസാനിപ്പിക്കണമെന്നാണ് എഫ്എസ്എസ്എഐ അടുത്തിടെ നിർദേശം നൽകിയിരിന്നു.  

ന്യൂസ്​പേപ്പറിലെ മഷിയിൽ മാരകമായ രാസവസ്തുക്കളുണ്ട്. ഭക്ഷണസാധനങ്ങൾ പൊതിയുമ്പോൾ ഈ മഷി അതിൽ കലരുന്നതുവഴി ഗുരുതരമായ ആരോഗ്യപ്രശ്നങ്ങളുണ്ടാകുന്നുവെന്നും വിദ​ഗ്ധർ പറയുന്നു.

സമൂഹമാധ്യമങ്ങളിൽ ഇപ്പോൾ പുതിയൊരു വീഡിയോ വെെറലായിരിക്കുകയാണ്. സൊമാറ്റോ വഴി ഓർഡർ ചെയ്ത ഭക്ഷണം ഒരു ബുക്കിന്റെ പുറം‌ ചട്ടം കൊണ്ടാണ് മൂടിയിരുന്നത്. l_devasia (ലിബിൻ ദേവസ്യ) എന്ന ഇൻസ്റ്റ​ഗ്രാം പേജിലാണ് വീഡിയോ പങ്കുവച്ചിരിക്കുന്നത്.

' ഇന്ന് കൊച്ചി വെെറ്റിലയിലുള്ള night chef എന്ന കടയിൽ നിന്ന് സൊമാറ്റയിൽ ഓർഡർ ചെയ്ത ഭക്ഷണമാണ്. ഒരു ബുക്കിന്റെ പുറംചട്ട കൊണ്ടാണ് മൂടിയിരിക്കുന്നത്. രണ്ട് കാര്യങ്ങളാണ് പെട്ടെന്ന് ചിന്തയിൽ വന്നത്. ഒന്ന്, ഭക്ഷണസാധനങ്ങൾ പത്രക്കടലാസിലോ അച്ചടി മഷി പുരട്ട പേപ്പറുകളിലോ പൊതിയരുതെന്ന FSSAI സർക്കുലർ ഈയിടെ വാർത്തയായത്. രണ്ട്, ഈ ഓർഡർ ലഭിക്കുന്നത് ആ പുസ്തകത്തിന്റെ രചയിതാവിന് ആയിരുന്നെങ്കിലോ എന്നത്...' - എന്ന് കുറിച്ച് കൊണ്ടാണ് വീഡിയോ ഇൻസ്റ്റ​ഗ്രാമിൽ പങ്കുവച്ചിരിക്കുന്നത്.  

എല്ലുകളെ ബലമുള്ളതാക്കാൻ ശീലമാക്കാം കാത്സ്യം അടങ്ങിയ ഈ ഭക്ഷണങ്ങൾ

PREV
Read more Articles on
click me!

Recommended Stories

ബ്രൊക്കോളി പാകം ചെയ്യുമ്പോൾ നിർബന്ധമായും ഒഴിവാക്കേണ്ട 4 അബദ്ധങ്ങൾ ഇതാണ്
കുട്ടികൾക്ക് ദിവസവും പാലും പഴവും നൽകുന്നതിന്റെ 5 ആരോഗ്യ ഗുണങ്ങൾ ഇതാണ്