ഏറ്റവും കൂടുതൽ പോഷക ഗുണങ്ങൾ അടങ്ങിയ പഴങ്ങൾ ഏതൊക്കെയാണെന്ന് അറിയാം

Published : Dec 27, 2025, 05:11 PM IST
fruits

Synopsis

ദിവസവും പഴങ്ങൾ കഴിക്കുന്നത് നല്ല ആരോഗ്യം ലഭിക്കാൻ സഹായിക്കുന്നു. പ്രോട്ടീൻ, മഗ്നീഷ്യം, കാൽസ്യം, പൊട്ടാസ്യം, ആന്റിഓക്‌സിഡന്റുകൾ എന്നിവ ധാരാളം പഴങ്ങളിൽ അടങ്ങിയിട്ടുണ്ട്.

നിരവധി പോഷക ഗുണങ്ങൾ അടങ്ങിയതാണ് പഴവർഗ്ഗങ്ങൾ. ദിവസവും പഴങ്ങൾ കഴിക്കുന്നത് നല്ല ആരോഗ്യം ലഭിക്കാൻ സഹായിക്കുന്നു. പ്രോട്ടീൻ, മഗ്നീഷ്യം, കാൽസ്യം, പൊട്ടാസ്യം, ആന്റിഓക്‌സിഡന്റുകൾ എന്നിവ ധാരാളം പഴങ്ങളിൽ അടങ്ങിയിട്ടുണ്ട്. കൂടുതൽ പോഷകങ്ങൾ അടങ്ങിയ പഴവർഗ്ഗങ്ങൾ ഇവയാണ്.

1.പ്രോട്ടീൻ അടങ്ങിയ പഴം

പാഷൻ ഫ്രൂട്ടിൽ ധാരാളം പ്രോട്ടീൻ അടങ്ങിയിട്ടുണ്ട്. ഇത് കോശങ്ങളെ മെച്ചപ്പെടുത്തുകയും പേശികളുടെ വളർച്ചയെ പിന്തുണയ്ക്കുകയും ചെയ്യുന്നു.

2. മഗ്നീഷ്യം അടങ്ങിയ പഴം

പ്രോട്ടീൻ മാത്രമല്ല മഗ്നീഷ്യവും പാഷൻ ഫ്രൂട്ടിൽ ധാരാളമുണ്ട്. ഇത് പേശികളുടേയും എല്ലുകളുടേയും ആരോഗ്യത്തെ പിന്തുണയ്ക്കുകയും മാനസികാരോഗ്യം മെച്ചപ്പെടുത്താനും സഹായിക്കുന്നു.

3. പൊട്ടാസ്യം അടങ്ങിയ പഴം

ചക്കയിൽ ധാരാളം പൊട്ടാസ്യം അടങ്ങിയിട്ടുണ്ട്. ഇത് പേശികളുടെ ചലനത്തേയും ഹൃദയാരോഗ്യത്തേയും മെച്ചപ്പെടുത്താൻ സഹായിക്കുന്നു.

4. കാൽസ്യം അടങ്ങിയ പഴം

പിയറിൽ കാൽസ്യം വളരെ കൂടുതലാണ്. ഇത് എല്ലുകളുടേയും പല്ലുകളുടേയും ആരോഗ്യം മെച്ചപ്പെടുത്താൻ സഹായിക്കുന്നു.

5. ആന്റിഓക്‌സിഡന്റുകൾ അടങ്ങിയ പഴം

ചെറിയിൽ ധാരാളം ആന്റിഓക്‌സിഡന്റുകൾ അടങ്ങിയിട്ടുണ്ട്. ഇത് ആരോഗ്യം മെച്ചപ്പെടുത്താനും ഓക്സിഡേറ്റീവ് സ്‌ട്രെസ് കുറയ്ക്കാനും സഹായിക്കുന്നു.

6. ഇലക്ട്രോലൈറ്റ് അടങ്ങിയ പഴം

വാഴപ്പഴത്തിൽ ധാരാളം ഇലക്ട്രോലൈറ്റ് അടങ്ങിയിട്ടുണ്ട്. സോഡിയം, പൊട്ടാസ്യം, മഗ്നീഷ്യം, കാൽസ്യം എന്നിവ വാഴപ്പഴത്തിൽ ഉള്ളതുകൊണ്ട് തന്നെ ദിവസവും ഇത് കഴിക്കുന്നത് ആരോഗ്യത്തിന് നല്ലതാണ്.

PREV
Read more Articles on
click me!

Recommended Stories

ദിവസവും പഴം കഴിക്കുന്നത് ഈ ആരോഗ്യ പ്രശ്നങ്ങൾ ഇല്ലാതാക്കാൻ സഹായിക്കുന്നു
ശ്വാസകോശത്തെ ആരോഗ്യമുള്ളതാക്കാൻ നിർബന്ധമായും കഴിക്കേണ്ട 7 ഭക്ഷണങ്ങൾ