
'രുചിക്കാലം' വ്യത്യസ്തമായ പാചകക്കുറിപ്പുകളുടെ ഈ ആഘോഷത്തിൽ പങ്കാളിയാവാൻ താൽപ്പര്യമുണ്ടോ? ഉണ്ടെങ്കിൽ നിങ്ങൾ തയ്യാറാക്കിയ വ്യത്യസ്തമായ പാചകക്കുറിപ്പുകൾ നല്ലൊരു ഫോട്ടോയും വിശദമായ വിലാസവും അടക്കം ruchikalamrecipes@gmail.com എന്ന വിലാസത്തിൽ അയക്കുക. യൂ ട്യൂബ് വീഡിയോ ഉണ്ടെങ്കിൽ അതിന്റെ ലിങ്ക് കൂടി അയക്കാം. സബ്ജക്റ്റ് ലൈനിൽ 'Recipes' എന്ന് എഴുതണം. മികച്ച പാചകക്കുറിപ്പുകൾ രുചിക്കാലം പ്രസിദ്ധീകരിക്കും.
2. ചിക്കൻ ബ്രെസ്റ്റ് പീസ് - 150 ഗ്രാം
3. സവാള - 1
4. വെളുത്തുള്ളി -3 അല്ലി
5. ഗ്രാമ്പു -3
6. പട്ട - ഒരു ചെറിയ കഷ്ണം
7. ഏലക്ക -3
8. തേങ്ങാ പാൽ - 1 കപ്പ്
9. വെള്ളം -2 കപ്പ്
10. ഉപ്പ് - ആവശ്യത്തിന്
11. നെയ്യ് - 2 ടേബിൾ സ്പൂൺ
12. കശുവണ്ടി -1/3 കപ്പ്
13. കൊച്ചുള്ളി - 50 ഗ്രാം
കഴുകി വൃത്തിയാക്കിയ കുത്തിയ ഗോതമ്പു 8 മണിക്കൂറോളം വെള്ളത്തിൽ കുതിർത്തു വയ്ക്കുക. ശേഷം കുക്കറിൽ ഗോതമ്പ്, ചിക്കൻ, ഗ്രാമ്പു, പട്ട, ഏലക്ക, വെളുത്തുള്ളി, സവാള, ആവശ്യത്തിന് ഉപ്പും, വെള്ളവും ചേർത്ത് അടച്ചു വച്ചു 6 വിസിൽ അടിപിക്കുക. ഈ മിസ്രിതം തണുത്തതിന് ശേഷം വേവിച്ച കുത്തിയ ഗോത്തുമ്പിന്റെ പകുതിയും ചിക്കൻ പീസും ഗ്രാമ്പു, പട്ട, ഏലക്കയും മിക്സിയുടെ ജാറിലിട്ട് നന്നായി അരച്ചെടുക്കുക. ശേഷം ബാക്കിയുള്ളവ വേവിച്ച മിസ്രിതത്തിലേക്കു ചേർത്ത്, തേങ്ങാ പാലും ഒഴിച്ച് തിളപ്പിക്കുക. പിന്നീട് പാനിൽ നെയ്യൊഴിച്ചു ചെറിയ ഉള്ളിയും കശുവണ്ടിയും മൂപ്പിച്ചു ഗോതമ്പു മിശ്രതത്തിലേക്കു ചേർത്തിളക്കുക. സ്വാധിഷ്ടമായ മലബാർ സ്പെഷ്യൽ അലീസ തയ്യാർ. ആവശ്യമെങ്കിൽ കഴിക്കുമ്പോൾ മുകളിൽ കുറച്ച് പഞ്ചസാരയും ചേർത്ത് കൊടുക്കാവുന്നതാണ്.