
'രുചിക്കാലം' വ്യത്യസ്തമായ പാചകക്കുറിപ്പുകളുടെ ഈ ആഘോഷത്തിൽ പങ്കാളിയാവാൻ താൽപ്പര്യമുണ്ടോ? ഉണ്ടെങ്കിൽ നിങ്ങൾ തയ്യാറാക്കിയ വ്യത്യസ്തമായ പാചകക്കുറിപ്പുകൾ നല്ലൊരു ഫോട്ടോയും വിശദമായ വിലാസവും അടക്കം ruchikalamrecipes@gmail.com എന്ന വിലാസത്തിൽ അയക്കുക. യൂ ട്യൂബ് വീഡിയോ ഉണ്ടെങ്കിൽ അതിന്റെ ലിങ്ക് കൂടി അയക്കാം. സബ്ജക്റ്റ് ലൈനിൽ Recipes എന്ന് എഴുതണം. മികച്ച പാചകക്കുറിപ്പുകൾ രുചിക്കാലം പ്രസിദ്ധീകരിക്കും.
2. ചീസ് കാൽ കപ്പ്
3. ഉപ്പ് ആവശ്യത്തിന്
4. അരി ഒരു കപ്പ്
5. ഉഴുന്ന് നാല് സ്പൂൺ
6. ഉലുവ കാൽ സ്പൂൺ
അരി, ഉഴുന്ന്, ഉലുവ എന്നിവയിലേക്ക് ആവശ്യത്തിന് വെള്ളം ഒഴിച്ച് നന്നായി അരച്ചെടുക്കുക. രാത്രി മുഴുവൻ അങ്ങനെ തന്നെ അടച്ചുവെയ്ക്കാം. പിറ്റേദിവസം രാവിലെ ദോശക്കല്ല് വെച്ച് നന്നായി ചൂടായതിനു ശേഷം അതിലേക്ക് ദോശ മാവ് ഒഴിച്ചുകൊടുത്ത് പരത്തിയെടുക്കണം. അതേസമയം ദോഷമാവിലേക്ക് ആവശ്യത്തിന് ഉപ്പ് ചേർക്കാൻ മറക്കരുത്. അതിനുശേഷം പരത്തിയെടുത്ത ദോശയുടെ മുകളിലേക്ക് കുറച്ചു ബട്ടറിട്ടു കൊടുക്കാം. അതുകഴിഞ്ഞ് വീണ്ടും നന്നായി മൊരിഞ്ഞു കഴിയുമ്പോൾ അതിലേക്ക് ചീസ് ഗ്രേറ്റ് ചെയ്താൽ മതി. രുചിയൂറും ബട്ടർ ചീസ് ദോശ റെഡി.