ഫ്രഞ്ച് ഫ്രൈസിനൊപ്പം മയൊണൈസ് അല്ല! പിന്നെയോ?

By Web TeamFirst Published Oct 5, 2022, 5:14 PM IST
Highlights

മയൊണൈസ് അല്ലെങ്കില്‍ സോസ് ആണ് ഫ്രൈസിന്‍റെ മറ്റൊരു കോംബോ. ഇതും മിക്കവര്‍ക്കും ഇഷ്ടമാണ്. എങ്കിലും മയൊണൈസ് തന്നെ ഏറ്റവും ഡിമാൻഡ് ഉള്ള താരം. എന്നാല്‍ ഇവിടെയിതാ ഇതൊന്നുമല്ലാത്ത കോംബോ ആണ് ഫ്രൈസിനൊപ്പം കാണുന്നത്. 

നല്ല ചൂടുള്ള , ക്രിസ്പിയായ ഫ്രഞ്ച് ഫ്രൈസും മയൊണൈസും നല്ലൊരു കോംബോ ആണ്, അല്ലേ? മിക്കവര്‍ക്കും ഏറെ ഇഷ്ടമുള്ളൊരു സ്നാക്ക് ആണ് ഫ്രൈസ്. ഫ്രൈസ് മാത്രമായാല്‍ അധികപേര്‍ക്കും ഇഷ്ടമല്ല. കൂടെ മയൊണൈസ് കൂടിയുണ്ടെങ്കിലേ രസമുള്ളൂ. പ്രത്യേകിച്ച് കുട്ടികളാണ് ഇതിന്‍റെ ആരാധകര്‍. 

മയൊണൈസ് അല്ലെങ്കില്‍ സോസ് ആണ് ഫ്രൈസിന്‍റെ മറ്റൊരു കോംബോ. ഇതും മിക്കവര്‍ക്കും ഇഷ്ടമാണ്. എങ്കിലും മയൊണൈസ് തന്നെ ഏറ്റവും ഡിമാൻഡ് ഉള്ള താരം. എന്നാല്‍ ഇവിടെയിതാ ഇതൊന്നുമല്ലാത്ത കോംബോ ആണ് ഫ്രൈസിനൊപ്പം കാണുന്നത്. 

ഭക്ഷണവുമായി ബന്ധപ്പെട്ട വീഡിയോകള്‍ മിക്കപ്പോഴും സോഷ്യല്‍ മീഡ‍ിയയില്‍ വലിയ രീതിയില്‍ ശ്രദ്ധേയമാകാറുണ്ട്. പ്രത്യേകിച്ച് പാചകപരീക്ഷണങ്ങള്‍- ഫുഡ് കോംബോയിലെ പരീക്ഷണങ്ങള്‍ എന്നിവയെല്ലാം. എന്നാല്‍ ചിലപ്പോഴെങ്കിലും അസാധാരണമായ ഭക്ഷണ പരീക്ഷണങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വലിയ വിമര്‍ശനങ്ങളും നേരിടാറുണ്ട്. 

അത്തരത്തിലൊരു വീഡിയോ ആണിനി പങ്കുവയ്ക്കുന്നത്. ഫ്രഞ്ച് ഫ്രൈസിനൊപ്പം ഐസ്ക്രീം കഴിക്കുന്ന ഫുഡ് വ്ളോഗറാണ് വീഡിയോയില്‍ കാണുന്നത്. കഴിച്ചുതുടങ്ങുമ്പോള്‍ അത്ര താല്‍പര്യമൊന്നും കാണിക്കുന്നില്ലെങ്കിലും പിന്നീട് ഇത് കൊള്ളാമെന്ന അഭിപ്രായത്തിലേക്കാണിവര്‍ എത്തിയിരിക്കുന്നത്. 

എന്നാല്‍ നിരവധി പേരാണ് ഈ വിചിത്രമായ ഫുഡ് കോംബോയെ കമന്‍റ് ബോക്സില്‍ വിമര്‍ശിച്ചിരിക്കുന്നത്. എന്തിനാണ് ഇത്രയും വിചിത്രമായ ഫുഡ് കോംബോകളെല്ലാം പരീക്ഷിക്കുന്നത്, ഇവയില്‍ എന്താണിത്ര രസം എന്നെല്ലാം ആളുകള്‍ ചോദിക്കുന്നു. എങ്കിലും ധാരാളം പേര്‍ ഈ വീഡിയോ പങ്കുവയ്ക്കുകയും ചെയ്തിരിക്കുന്നു. മിക്കവരും ഫുഡ് വ്ളോഗറെ വിമര്‍ശിച്ചുകൊണ്ട് തന്നെയാണ് അഭിപ്രായം പങ്കുവച്ചിരിക്കുന്നത് എന്നതാണ് ശ്രദ്ധേയം. എന്തായാലും രസകരമായ വീഡിയോ ഒന്നുകാണാം...

 

മുമ്പും ഫുഡ് വ്ളോഗര്‍മാരുടെ ഇത്തരത്തിലുള്ള അസാധാരണമായ ഫുഡ് കോംബോ പരീക്ഷണങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വിമര്‍ശനങ്ങള്‍ നേടി വൈറലായിട്ടുണ്ട്. 

Also Read:- പിസയ്ക്ക് കോംബിനേഷന്‍ പുതിന ചട്ണി; കേള്‍ക്കുമ്പോള്‍ അതിശയം തോന്നുന്നോ?

click me!