അടിവയറ്റിലെ കൊഴുപ്പും അമിത വണ്ണവും പെട്ടെന്ന് കുറയ്ക്കാന്‍ ഡയറ്റില്‍ ഇവ ഉള്‍പ്പെടുത്തൂ...

Published : Feb 22, 2024, 11:29 AM ISTUpdated : Feb 22, 2024, 12:15 PM IST
അടിവയറ്റിലെ കൊഴുപ്പും അമിത വണ്ണവും പെട്ടെന്ന് കുറയ്ക്കാന്‍ ഡയറ്റില്‍ ഇവ ഉള്‍പ്പെടുത്തൂ...

Synopsis

വണ്ണം കുറയ്ക്കാനായി കൊഴുപ്പും കാര്‍ബോഹൈട്രേറ്റും പഞ്ചസാരയും അടങ്ങിയ ഭക്ഷണങ്ങള്‍ ഒഴിവാക്കുകയും കലോറി വളരെ കുറഞ്ഞ ഭക്ഷണങ്ങള്‍ ഡയറ്റില്‍ ഉള്‍പ്പെടുത്തുകയുമാണ് ചെയ്യേണ്ടത്. 

വണ്ണം കുറയ്ക്കാനും വയറിലെ കൊഴുപ്പിനെ കത്തിക്കാനും ആദ്യം വേണ്ടത് ശരിയായ രീതിയിലുള്ള ഡയറ്റാണ്. പിന്നെ മുടങ്ങാതെ വ്യായാമവും ചെയ്യണം. അടിവയറ്റിലെ കൊഴുപ്പും അമിത വണ്ണവും കുറയ്ക്കാന്‍ ഡയറ്റില്‍ ഉള്‍പ്പെടുത്തേണ്ട ചില ഭക്ഷണങ്ങളെ പരിചയപ്പെടാം... 

ഒന്ന്... 

ഗ്രീന്‍ ടീ ആണ് ആദ്യമായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. ആന്‍റി ഓക്സിഡന്‍റുകള്‍ ധാരാളം അടങ്ങിയ ഗ്രീന്‍ ടീ കുടിക്കുന്നത് ശരീര ഭാരം കുറയ്ക്കാനും വയറിലെ കൊഴുപ്പിനെ കത്തിക്കാനും സഹായിക്കും. 

രണ്ട്... 

പ്രോട്ടീന്‍ ധാരാളം അടങ്ങിയ ഭക്ഷണങ്ങള്‍ കഴിക്കുന്നതും വിശപ്പ് കുറയ്ക്കാനും അതുവഴി വണ്ണം കുറയ്ക്കാനും വയറിലെ കൊഴുപ്പ് കുറയ്ക്കാനും സഹായിക്കും. 

മൂന്ന്... 

ഇഞ്ചിയാണ് അടുത്തതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. ജിഞ്ചറോളും മറ്റ് ആന്‍റി ഓക്സിഡന്‍റുകളും അടങ്ങിയ ഇഞ്ചി ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നതും അമിത വണ്ണത്തെ നിയന്ത്രിക്കാന്‍ സഹായിക്കും. 

നാല്... 

കുടവയര്‍ കുറയ്ക്കാനും ശരീരഭാരത്തെ നിയന്ത്രിക്കാനും ഫ്‌ളാക്‌സ് സീഡ്സ് സഹായിക്കും. ഫൈബര്‍ ധാരാളം അടങ്ങിയ ഫ്‌ളാക്‌സ് സീഡുകള്‍ ശരീരത്തില്‍ കൊഴുപ്പ് അടിയുന്നത് തടയും. ഒപ്പം ഇവ വിശപ്പിനെ നിയന്ത്രിക്കുകയും ചെയ്യും. അതുവഴി വണ്ണം കുറയ്ക്കാം. 

അഞ്ച്... 

ചിയ സീഡുകളാണ് അടുത്തതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. ഫൈബറും ഒമേഗ 3 ഫാറ്റി ആസിഡും അടങ്ങിയ ചിയ സീഡുകള്‍ കഴിക്കുന്നതും ശരീര ഭാരത്തെ നിയന്ത്രിക്കാന്‍ ഗുണം ചെയ്യും. 

ആറ്... 

അവക്കാഡോ ആണ് അവസാനമായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. ഫൈബറും ആരോഗ്യകരമായ കൊഴുപ്പും അടങ്ങിയ ഇവ വിശപ്പിനെ നിയന്ത്രിക്കാന്‍ സഹായിക്കും. 

ശ്രദ്ധിക്കുക: ആരോഗ്യ വിദഗ്ധന്റെയോ ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയ ശേഷം മാത്രം ആഹാരക്രമത്തില്‍ മാറ്റം വരുത്തുക. 

Also read: പ്രമേഹ രോഗികള്‍ കഴിക്കേണ്ടതും ഒഴിവാക്കേണ്ടതുമായ പഴങ്ങള്‍...

youtubevideo


 

PREV
click me!

Recommended Stories

2025 ൽ ട്രെൻഡായ ആരോഗ്യകരമായ 5 ഭക്ഷണ, പോഷകാഹാര രീതികൾ ഇതാണ്
നാല്പത് കഴിഞ്ഞ സ്ത്രീകൾ നിർബന്ധമായും കഴിക്കേണ്ട പ്രോട്ടീൻ അടങ്ങിയ 4 ഭക്ഷണങ്ങൾ