സോഡിയം കുറവുള്ള ഈ 5 ഭക്ഷണങ്ങൾ ബ്ലഡ് പ്രഷർ നിയന്ത്രിക്കാൻ സഹായിക്കും
ഇന്ന് മിക്ക ആളുകളിലും കണ്ടുവരുന്ന ആരോഗ്യ പ്രശ്നമാണ് ബ്ലഡ് പ്രഷർ. കൃത്യമായ ഭക്ഷണക്രമീകരണം ഇല്ലെങ്കിൽ ഇത്തരം അസുഖങ്ങൾ വരാൻ സാധ്യത കൂടുതലാണ്. പ്രത്യേകിച്ചും സോഡിയം കുറവുള്ള ഈ ഭക്ഷണങ്ങൾ കഴിക്കുന്നത് ബ്ലഡ് പ്രഷർ അളവ് നിയന്ത്രിക്കാൻ സഹായിക്കുന്നു.
15

Image Credit : Getty
ചീര
നിരവധി പോഷക ഗുണങ്ങൾ അടങ്ങിയ ഇലക്കറിയാണ് ചീര. ഇത് ബ്ലഡ് പ്രഷർ നിയന്ത്രിക്കാൻ സഹായിക്കുന്നു. ചീരയിൽ ധാരാളം ഫൈബർ അടങ്ങിയിട്ടുണ്ട്. അതേസമയം ഇതിൽ കലോറി വളരെ കുറവാണ്.
25
Image Credit : meta ai
വാഴപ്പഴം
പഴത്തിൽ സോഡിയം വളരെ കുറവാണ്. കൂടാതെ ഇതിൽ ധാരാളം പൊട്ടാസ്യം അടങ്ങിയിട്ടുണ്ട്. ഇത് ബ്ലഡ് പ്രഷർ കുറയ്ക്കാൻ സഹായിക്കുന്നു.
35
Image Credit : Getty
ബീറ്റ്റൂട്ട്
ബീറ്റ്‌റൂട്ടിൽ നൈട്രേറ്റിന്റെ അളവ് വളരെ കൂടുതലാണ്. ഇത് രക്തക്കുഴലുകളെ പിന്തുണയ്ക്കുകയും രക്തയോട്ടം മെച്ചപ്പെടുത്താനും സഹായിക്കുന്നു.
45
Image Credit : Getty
ഓട്മീൽ
ദിവസവും ഓട്മീൽ കഴിക്കുന്നതും ബ്ലഡ് പ്രഷർ അളവ് കുറയ്ക്കാൻ സഹായിക്കുന്നു. ഇതിൽ സോഡിയം വളരെ കുറവാണ്.
55
Image Credit : Getty
സെലറി
നിരവധി ആരോഗ്യ ഗുണങ്ങൾ അടങ്ങിയ ഔഷധ സസ്യമാണ് സെലറി. ഇത് ബ്ലഡ് പ്രഷർ അളവ് കുറയ്ക്കാൻ സഹായിക്കുന്നു.
Latest Videos

