തണുപ്പുകാലത്ത് പനിയും ചുമയും വരുന്നതിനെ തടയാൻ ഒഴിവാക്കേണ്ട ഭക്ഷണങ്ങൾ
തണുപ്പുകാലം ആസ്വദിക്കാൻ ഇഷ്ടമാണെങ്കിലും ഈ സമയങ്ങളിലാണ് ഏറ്റവും കൂടുതൽ അസുഖങ്ങൾ വരുന്നത്. അതിനാൽ തന്നെ രോഗ പ്രതിരോധശേഷി കൂട്ടാൻ ആവശ്യമായ ഭക്ഷണങ്ങൾ കഴിക്കാൻ ശ്രദ്ധിക്കണം. അതേസമയം ചില ഭക്ഷണങ്ങൾ ഒഴിവാക്കേണ്ടതുമുണ്ട്. അവ എന്തൊക്കെയാണെന്ന് അറിയാം.

വാഴപ്പഴം
നിരവധി ആരോഗ്യ ഗുണങ്ങൾ അടങ്ങിയതാണ് വാഴപ്പഴം. തണുപ്പുള്ള ഭക്ഷണമായതിനാൽ തന്നെ തണുപ്പുകാലത്ത് ഇത് കഴിക്കുന്നത് ആരോഗ്യത്തിന് നല്ലതല്ല. ഇത് ചുമ, തൊണ്ട വേദന പോലുള്ള പ്രശ്നങ്ങൾക്ക് കാരണമാകും.
സിട്രസ് പഴങ്ങൾ
ഓറഞ്ച്, നാരങ്ങ പോലുള്ള സിട്രസ് പഴങ്ങളിൽ ധാരാളം ആരോഗ്യ ഗുണങ്ങൾ അടങ്ങിയിട്ടുണ്ട്. എന്നാൽ തണുപ്പുകാലത്ത് ഇത് അമിതമായി കഴിക്കുന്നത് ഒഴിവാക്കണം.
കഫീൻ
തണുപ്പുകാലത്ത് ചായയും കോഫിയുമൊക്കെ നമ്മൾ ഒരുപാട് കുടിക്കാറുണ്ട്. അമിതമായി കഫീൻ ശരീരത്തിൽ എത്തുന്നത് നിർജ്ജലീകരണം ഉണ്ടാവാൻ കാരണമാകുന്നു. ഇത് പലതരം രോഗങ്ങൾക്ക് വഴിവയ്ക്കും.
വറുത്ത ഭക്ഷണങ്ങൾ
ഒരുപാട് എണ്ണമയമുള്ള വറുത്ത ഭക്ഷണങ്ങൾ കഴിക്കുന്നത് ആരോഗ്യത്തിന് നല്ലതല്ല. ഇത് നല്ല ദഹനം ലഭിക്കുന്നതിന് തടസമാകുന്നു. കൂടാതെ ഇത് പ്രതിരോധ ശേഷി കുറയാനും കാരണമാകും.
മദ്യം
തണുപ്പുകാലത്ത് അമിതമായി മദ്യം കുടിക്കുന്നത് രോഗങ്ങൾക്കെതിരെ പോരാടാനുള്ള ശക്തി ഇല്ലാതാക്കുന്നു. അതിനാൽ തന്നെ ഈ സമയത്ത് പെട്ടെന്ന് നിങ്ങൾക്ക് അസുഖങ്ങൾ വരും.
തേങ്ങാവെള്ളം
തണുപ്പ് തരുന്ന, ശരീരത്തെ ഹൈഡ്രേറ്റായി വെയ്ക്കുന്ന പാനീയമാണ് തേങ്ങാവെള്ളം. എന്നാൽ തണുപ്പുകാലത്ത് ഇത് അമിതമായി കുടിക്കുന്നത് ദഹന പ്രശ്നങ്ങൾക്കും ചുമ, പനി എന്നിവയ്ക്കും കാരണമാകുന്നു.

