ഒമേഗ 3 ഫാറ്റി ആസിഡ് ലഭിക്കാൻ ഡയറ്റില്‍ ഉള്‍പ്പെടുത്തേണ്ട ആറ് ഭക്ഷണങ്ങൾ

Published : May 20, 2025, 06:52 PM IST
ഒമേഗ 3 ഫാറ്റി ആസിഡ് ലഭിക്കാൻ ഡയറ്റില്‍ ഉള്‍പ്പെടുത്തേണ്ട ആറ് ഭക്ഷണങ്ങൾ

Synopsis

ഹൃദയത്തിന്‍റെ ആരോഗ്യം മുതല്‍ തലച്ചോറിന്‍റെ ആരോഗ്യത്തിന് വരെ ഒമേഗ 3 ആസിഡ് ആവശ്യമാണ്.  ഒമേഗ 3 ഫാറ്റി ആസിഡ് ലഭിക്കാൻ ഡയറ്റില്‍ ഉള്‍പ്പെടുത്തേണ്ട ചില ഭക്ഷണങ്ങളെ പരിചയപ്പെടാം.   

ശരീരത്തിനാവശ്യമായ ആരോഗ്യകരമായ കൊഴുപ്പുകളിലൊന്നാണ് ഒമേഗ 3 ഫാറ്റി ആസിഡ്. ഹൃദയത്തിന്‍റെ ആരോഗ്യം മുതല്‍ തലച്ചോറിന്‍റെ ആരോഗ്യത്തിന് വരെ ഒമേഗ 3 ആസിഡ് ആവശ്യമാണ്. ഒമേഗ 3 ഫാറ്റി ആസിഡ് ലഭിക്കാൻ ഡയറ്റില്‍ ഉള്‍പ്പെടുത്തേണ്ട ചില ഭക്ഷണങ്ങളെ പരിചയപ്പെടാം. 

1. ഫാറ്റി ഫിഷ് 

ഒമേഗ 3 ഫാറ്റി ആസിഡിന്‍റെ മികച്ച സ്രോതസായി കണക്കാക്കുന്ന ഒന്നാണ് സാല്‍മണ്‍ പോലെയുള്ള ഫാറ്റി ഫിഷ്. 100 ഗ്രാം സാല്‍മണ്‍ ഫിഷില്‍ 4000 മില്ലി ഗ്രാം ഒമേഗ 3 ഫാറ്റി ആസിഡ് ലഭിക്കും.  
  
2. ചിയ സീഡ്സ് 

ഒമേഗ 3 ഫാറ്റി ആസിഡിന്‍റെ മികച്ച ഉറവിടമാണ് ചിയ സീഡ്സ്. കൂടാതെ പ്രോട്ടീനും നാരുകളുമൊക്കെ ഇവയില്‍ അടങ്ങിയിട്ടുണ്ട്. അതിനാല്‍ ചിയ സീഡ്സ് കുതിര്‍ത്ത വെള്ളം രാവിലെ കുടിക്കുന്നത് ഗുണം ചെയ്യും. 

3. ഫ്‌ളാക്‌സ് സീഡ് 

ഒമേഗ 3 ഫാറ്റി ആസിഡിന്‍റെ മികച്ച ഉറവിടമാണ് ഫ്‌ളാക്‌സ് സീഡ്. 100 ഗ്രാം ഫ്‌ളാക്‌സ് സീഡില്‍ നിന്നും 22800 മില്ലിഗ്രാം ഒമേഗ 3 ഫാറ്റി ആസിഡ് ലഭിക്കും. കൂടാതെ ഇവയില്‍ ഫൈബര്‍, പ്രോട്ടീന്‍, മഗ്നീഷ്യം തുടങ്ങിയവയും ധാരാളം അടങ്ങിയിട്ടുണ്ട്. അതിനാല്‍ ഫ്‌ളാക്‌സ് സീഡ് ഡയറ്റില്‍ ഉള്‍പ്പെടുത്താം. 

4. വാള്‍നട്സ്

ഒമേഗ 3 ഫാറ്റി ആസിഡ് ധാരാളം അടങ്ങിയ നട്സാണ് വാള്‍നട്സ്. 100 ഗ്രാം വാള്‍നട്സില്‍ നിന്നും 9000 മില്ലിഗ്രാം ഒമേഗ 3 ഫാറ്റി ആസിഡ് ലഭിക്കും. അതിനാല്‍ ഇവ ഡയറ്റില്‍ ഉള്‍പ്പെടുത്താം. 

5. ഇലക്കറികള്‍

ചീര പോലെയുള്ള ഇലക്കറികള്‍ കഴിക്കുന്നതും ഒമേഗ 3 ഫാറ്റി ആസിഡ് ലഭിക്കാന്‍ സഹായിക്കും. ഇവ ശരീരത്തിന്‍റെ മൊത്തം ആരോഗ്യത്തിനും നല്ലതാണ്. 

6. സോയാബീന്‍

സോയാബീന്‍സിലും സോയാബീന്‍ ഓയിലിലും ഒമേഗ 3 ഫാറ്റി ആസിഡ് അടങ്ങിയിട്ടുണ്ട്. അതിനാല്‍ ഇവയും ഡയറ്റില്‍ ഉള്‍പ്പെടുത്താം. 

ശ്രദ്ധിക്കുക: ആരോഗ്യ വിദഗ്ധന്റെയോ ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയ ശേഷം മാത്രം ആഹാരക്രമത്തില്‍ മാറ്റം വരുത്തുക. 
 

PREV
Read more Articles on
click me!

Recommended Stories

ഭക്ഷണശേഷം പെരുംജീരകം ചവയ്ക്കുന്നത് ആരോഗ്യത്തിന് നല്ലതാണോ?
കാട മുട്ട സ്റ്റൂ എളുപ്പത്തിൽ രുചികരമായി എങ്ങനെ തയ്യാറാക്കാം