കരളിന്റെ ആരോ​​ഗ്യത്തിന് ഈ 5 ഭക്ഷണങ്ങൾ ശീലമാക്കൂ

By Web TeamFirst Published Nov 7, 2019, 9:58 AM IST
Highlights

മാറി വരുന്ന ജീവിത ശൈലിയും ഭക്ഷണരീതിയുമെല്ലാമാണ് കരളിന്റെ ആരോഗ്യത്തെ പ്രധാനമായി ബാധിക്കുന്നത്. കരളിന്റെ ആരോ​ഗ്യത്തിന് ഈ അഞ്ച് ഭക്ഷണങ്ങൾ കഴിക്കാം.
 

ശരീരത്തിലെ വിഷകരമായ വസ്‌തുക്കള്‍ വലിച്ചെടുത്ത് രക്തം ഉള്‍പ്പടെ ശുചിയാക്കുക, ദഹനം എളുപ്പമാക്കുക, ശരീരത്തിലെ അണുബാധകള്‍ ഭേദമാക്കുക എന്നിവയൊക്കെയാണ് കരളിന്‍റെ പ്രധാന ജോലികള്‍. എന്നാല്‍ കരളിന്‍റെ പ്രവര്‍ത്തനം താളംതെറ്റുമ്പോള്‍ മേല്‍പ്പറഞ്ഞ പ്രക്രിയകളൊക്കെ തടസപ്പെടുകയും അനാരോഗ്യം പിടിപെടുകയും ചെയ്യും.

കരളിനുണ്ടാകുന്ന പ്രശ്‌നങ്ങള്‍ ഗുരുതരമായ അസുഖങ്ങള്‍ക്ക് കാരണമാകുകയും മരണം വരെ സംഭവിക്കാനിടയാക്കുകയും ചെയ്യും. എന്നാല്‍ തുടക്കത്തിലേ കരളിന്‍റെ അനാരോഗ്യം സംബന്ധിച്ച് ലഭിക്കുന്ന സൂചനകള്‍ മനസിലാക്കി ചികിത്സ നടത്തിയാല്‍, അപകടം ഒഴിവാക്കാനാകും. അമിത മദ്യപാനവും പുകവലിയും പലപ്പോഴും കരള്‍ രോഗത്തിന് കാരണമാകുന്നത്. 

മാറി വരുന്ന ജീവിത ശൈലിയും ഭക്ഷണരീതിയുമെല്ലാമാണ് കരളിന്റെ ആരോഗ്യത്തെ പ്രധാനമായി ബാധിക്കുന്നത്. കരളിന്റെ ആരോ​ഗ്യത്തിന് ഏതൊക്കെ ഭക്ഷണങ്ങൾ കഴിക്കണമെന്ന് അറിയാം.

കശുവണ്ടി...

കശുവണ്ടി പോലുള്ള ഭക്ഷണസാധനങ്ങള്‍ വിറ്റാമിന്‍ ഇ യാല്‍ സമ്പുഷ്ടമാണ്. ഇവ കരള്‍ രോഗങ്ങളെ തടയും. രോ​ഗപ്രതിരോധ ശേഷി വർധിപ്പിക്കാൻ ഏറ്റവും മികച്ചതാണ് കശുവണ്ടി. അത് കൂടാതെ, ശ്വാസകോശ സംബന്ധമായ രോഗങ്ങള്‍ക്കുള്ള സാധ്യതയും പ്രമേഹ സാധ്യതയും കുറയ്ക്കുന്നു. ആഴ്ച്ചയിൽ രണ്ടോ മൂന്നോ ദിവസം കശുവണ്ടി കഴിക്കുന്നത് ഫാറ്റി ലിവർ രോ​ഗം തടയാനും ഹൃദ്രോ​ഗം വരാതിരിക്കാനും സഹായിക്കുമെന്നാണ് വിദ​ഗ്ധർ പറയുന്നത്.

ഗ്രീന്‍ ടീ...

ദിവസവും ഗ്രീന്‍ ടീ കുടിച്ചാല്‍ കരളിന്റെ ആരോഗ്യത്തിന് നല്ലതാണെന്നാണ് ജപ്പാനില്‍ നടത്തിയ ഒരു പഠനത്തില്‍ കണ്ടെത്തിയത്. ഗ്രീന്‍ ടീയില്‍ അടങ്ങിയിരിക്കുന്ന ഘടകങ്ങള്‍ കരളിനെ ശുദ്ധീകരിക്കുന്നു. ​ഗ്രീൻ ടീ കുടിക്കുന്നത് കൊഴുപ്പ് കുറയ്ക്കുന്നതിനും നോൺ-ആൽക്കഹോളിക് ഫാറ്റി ലിവർ രോഗം വരാതിരിക്കും സഹായിക്കുമെന്ന് 
2015ൽ വേൾഡ് ജേണൽ ഓഫ് ഗ്യാസ്ട്രോഎൻട്രോളജി നടത്തിയ ​പഠനത്തിൽ പറയുന്നു.

 

 കാപ്പി...

കാപ്പി കരളിന്റെ ആരോ​ഗ്യത്തിന് ഏറ്റവും മികച്ചതാണ്. മാത്രമല്ല ക്യാന്‍സറിനെയും കരള്‍വീക്കത്തെയും പ്രതിരോധിക്കുന്നു. അമേരിക്കയിലെ 50 ശതമാനത്തിലധികം ആളുകളും ദിവസവും കാപ്പി കുടിക്കുന്നുണ്ടെന്നാണ് ലിവർ ഇന്റർനാഷണൽ ജേണലിൽ പ്രസിദ്ധീകരിച്ച പഠനത്തിൽ സൂചിപ്പിക്കുന്നത്.

 

ബെറി പഴങ്ങള്‍...

ബെറി വര്‍ഗത്തില്‍ പെട്ട പഴങ്ങളില്‍ അടങ്ങിയിരിക്കുന്ന ആന്റി ഓക്സിഡന്റുകള്‍ കരളിനെ ആരോഗ്യത്തോടെ നിലനിര്‍ത്തുന്നു. ബ്ലൂബെറി, ക്രാൻബെറി, തുടങ്ങിയവയിൽ പോളിഫെനോൾസ് എന്ന ആന്റിഓക്‌സിഡന്റുകൾ അടങ്ങിയിട്ടുണ്ട്. ഇത് കരളിനെ കേടുപാടുകളിൽ നിന്ന് സംരക്ഷിക്കാൻ സഹായിക്കും. പതിവായി ബെറി പഴങ്ങൾ കഴിക്കുന്നത് രോഗപ്രതിരോധ ശേഷിയെ ഉത്തേജിപ്പിക്കാൻ സഹായിക്കുമെന്ന് പഠനങ്ങൾ പറയുന്നു.

 

മത്സ്യങ്ങൾ...

മത്സ്യങ്ങളിൽ അടങ്ങിയിരിക്കുന്ന ഒമേഗ 3 ഫാറ്റി ആസിഡുകള്‍ കരളിന് നല്ലതാണ്. മാത്രമല്ല ദഹന സംബന്ധമായ പ്രശ്നങ്ങളെയും ഹൃദ്രോഗ സാധ്യതകളെയും കുറയ്ക്കുന്നു.


 

click me!