നിങ്ങളുടെ എനര്‍ജി പെട്ടെന്ന് കൂട്ടാം; ഡയറ്റില്‍ ഉള്‍പ്പെടുത്തേണ്ട ഭക്ഷണങ്ങള്‍

Published : Jan 23, 2025, 03:50 PM ISTUpdated : Jan 23, 2025, 03:53 PM IST
നിങ്ങളുടെ എനര്‍ജി പെട്ടെന്ന് കൂട്ടാം; ഡയറ്റില്‍ ഉള്‍പ്പെടുത്തേണ്ട ഭക്ഷണങ്ങള്‍

Synopsis

ഭക്ഷണത്തിലൂടെ കൃത്യമായ ഊർജ്ജം ലഭിച്ചില്ലെങ്കിലും ക്ഷീണം തോന്നാം. അത്തരക്കാര്‍ ഡയറ്റില്‍ ഉള്‍പ്പെടുത്തേണ്ട ഊർജ്ജം നൽകുന്ന ചില ഭക്ഷണങ്ങളെ പരിചയപ്പെടാം.  

എപ്പോഴും ക്ഷീണം ആണോ? പല കാരണങ്ങള്‍ കൊണ്ടും ക്ഷീണം ഉണ്ടാകാം. ചിലപ്പോള്‍ ചില രോഗങ്ങളുടെ ഭാഗമായി ക്ഷീണം ഉണ്ടാകാം. അതുപോലെ ഭക്ഷണത്തിലൂടെ കൃത്യമായ ഊർജ്ജം ലഭിച്ചില്ലെങ്കിലും ക്ഷീണം തോന്നാം. അത്തരക്കാര്‍ ഡയറ്റില്‍ ഉള്‍പ്പെടുത്തേണ്ട ഊർജ്ജം നൽകുന്ന ചില ഭക്ഷണങ്ങളെ പരിചയപ്പെടാം.

1. ചിയാ സീഡുകള്‍ 

ഒമേഗ 3 ഫാറ്റി ആസിഡും  പ്രോട്ടീനും ഫൈബറും  അടങ്ങിയ ചിയാ വിത്തുകള്‍ ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് ശരീരത്തിന് പെട്ടെന്ന് എനര്‍ജി ലഭിക്കാന്‍ സഹായിക്കും. 

2. വാഴപ്പഴം 

കാര്‍ബോഹൈട്രേറ്റ്, പൊട്ടാസ്യം, വിറ്റാമിന്‍ ബി6 തുടങ്ങിയവ അടങ്ങിയ വാഴപ്പഴം കഴിക്കുന്നതും ശരീരത്തിന് നല്ല ഊര്‍ജ്ജം ലഭിക്കാന്‍ സഹായിക്കും. 

3. മധുരക്കിഴങ്ങ് 

കാര്‍ബോഹൈട്രേറ്റ്, ഫൈബര്‍, വിറ്റാമിനുകളായ ബി6, സി തുടങ്ങിയവ അടങ്ങിയ മധുരക്കിഴങ്ങ്  കഴിക്കുന്നതും  എനര്‍ജി ലഭിക്കാന്‍ സഹായിക്കും.  

4. മുട്ട 

പ്രോട്ടീനും അമിനോ ആസിഡും ധാരാളം അടങ്ങിയ മുട്ട കഴിക്കുന്നതും ശരീരത്തിന് വേണ്ട ഊര്‍ജ്ജം ലഭിക്കാന്‍ സഹായിക്കും. 

5. ചീര

അയേണ്‍, മഗ്നീഷ്യം, വിറ്റാമിന്‍ ബി തുടങ്ങിയവ അടങ്ങിയ ചീര കഴിക്കുന്നതും ശരീരത്തിന് വേണ്ട ഊര്‍ജ്ജം ലഭിക്കാന്‍ സഹായിക്കും. 

6. നട്സ്  

പ്രോട്ടീനും ആരോഗ്യകരമായ കൊഴുപ്പും അയേണും ഫൈബറും മറ്റ് വിറ്റാമിനുകളും ഒമേഗ 3 ഫാറ്റി ആസിഡും അടങ്ങിയ നട്സ് കഴിക്കുന്നതും ശരീരത്തിന് വേണ്ട ഊര്‍‌ജ്ജം ലഭിക്കാന്‍ സഹായിക്കും. ഇതിനായി ബദാം, വാള്‍നട്സ്, അണ്ടിപ്പരിപ്പ് തുടങ്ങിയവ ഡയറ്റില്‍ ഉള്‍പ്പെടുത്തുക.  

7. ഓട്സ് 

കാര്‍ബോഹൈട്രേറ്റും ഫൈബറും അടങ്ങിയ ഓട്സ് ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നതും ശരീരത്തിന് വേണ്ട ഊര്‍‌ജ്ജം ലഭിക്കാന്‍ സഹായിക്കും. 

8. ഡാര്‍ക്ക് ചോക്ലേറ്റ് 

കഫൈന്‍ അടങ്ങിയ ഡാര്‍ക്ക് ചോക്ലേറ്റ് കഴിക്കുന്നതും എന്‍ര്‍ജി ലഭിക്കാന്‍ ഗുണം ചെയ്യും.

ശ്രദ്ധിക്കുക: ആരോഗ്യ വിദഗ്ധന്റെയോ ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയ ശേഷം മാത്രം ആഹാരക്രമത്തില്‍ മാറ്റം വരുത്തുക.

Also read: വൃക്കകളുടെ ആരോഗ്യം സംരക്ഷിക്കാന്‍ ഡയറ്റില്‍ നിന്നും ഒഴിവാക്കേണ്ട ഭക്ഷണങ്ങള്‍

youtubevideo

PREV
click me!

Recommended Stories

വിളര്‍ച്ചയെ തടയാന്‍ കഴിക്കേണ്ട ഇരുമ്പ് അടങ്ങിയ ഭക്ഷണങ്ങള്‍
വിറ്റാമിന്‍ ഡിയുടെ കുറവ്; കഴിക്കേണ്ട ഭക്ഷണങ്ങള്‍