വൃക്കകളുടെ ആരോഗ്യം സംരക്ഷിക്കാന്‍ ഡയറ്റില്‍ നിന്നും ഒഴിവാക്കേണ്ട ഭക്ഷണങ്ങള്‍

Published : Jan 23, 2025, 02:08 PM IST
വൃക്കകളുടെ ആരോഗ്യം സംരക്ഷിക്കാന്‍ ഡയറ്റില്‍ നിന്നും ഒഴിവാക്കേണ്ട ഭക്ഷണങ്ങള്‍

Synopsis

വൃക്കരോഗം ഉള്ളവര്‍ പൊട്ടാസ്യവും ഫോസ്ഫറസും അടങ്ങിയ ഭക്ഷണങ്ങള്‍ പരമാവധി ഡയറ്റില്‍ നിന്നും ഒഴിവാക്കുന്നതാണ് നല്ലത് എന്നാണ് ആരോഗ്യ വിദഗ്ധര്‍ പറയുന്നത്.

വൃക്കകളുടെ ആരോഗ്യം സംരക്ഷിക്കുന്നതില്‍  ഭക്ഷണക്രമത്തിന് ഒരു പ്രധാന പങ്കുണ്ട്. വൃക്കരോഗം ഉള്ളവര്‍ പൊട്ടാസ്യവും ഫോസ്ഫറസും അടങ്ങിയ ഭക്ഷണങ്ങള്‍ പരമാവധി ഡയറ്റില്‍ നിന്നും ഒഴിവാക്കുന്നതാണ് നല്ലത് എന്നാണ് ആരോഗ്യ വിദഗ്ധര്‍ പറയുന്നത്. അത്തരത്തില്‍ വൃക്കകളുടെ ആരോഗ്യം സംരക്ഷിക്കാന്‍ ഡയറ്റില്‍ നിന്നും ഒഴിവാക്കേണ്ട ചില ഭക്ഷണങ്ങളെ പരിചയപ്പെടാം.

1. അവക്കാഡോ 

അവക്കാഡോയില്‍ പൊട്ടാസ്യം ധാരാളം അടങ്ങിയിട്ടുണ്ട്. ഒരു അവക്കാഡോയില്‍ ഏകദേശം 690 മില്ലിഗ്രാം പൊട്ടാസ്യം അടങ്ങിയിട്ടുണ്ട്. പൊട്ടാസ്യം കൂടുതലായതിനാല്‍ വൃക്ക രോഗകള്‍ അവക്കാഡോ അമിതമായി കഴിക്കാതിരിക്കുന്നതാണ് നല്ലത്. 

2. പാലുല്‍പ്പന്നങ്ങള്‍ 

ചീസ്, ബട്ടര്‍, ക്രീം തുടങ്ങിയ പാലുല്‍പ്പന്നങ്ങളില്‍ ഫോസ്ഫറസ്, പൊട്ടാസ്യം എന്നിവ കൂടുതലാണ്. അതിനാല്‍ ഇവയുടെ ഉപയോഗവും പരിമിതപ്പെടുത്തുന്നതാണ് വൃക്ക രോഗമുള്ളവര്‍ക്ക് നല്ലത്.  

3. സംസ്കരിച്ച ഇറച്ചി

സംസ്കരിച്ച ഇറച്ചിയില്‍ ഉപ്പ് ധാരാളം അടങ്ങിയിട്ടുണ്ട്. ഫോസ്ഫറസ്, സോഡിയം അധികമായതിനാല്‍ സംസ്കരിച്ച ഇറച്ചിയും വൃക്കരോഗമുള്ളവര്‍ ഡയറ്റില്‍ നിന്നും ഒഴിവാക്കുന്നതാണ് നല്ലത്. 

4. തക്കാളി 

പൊട്ടാസ്യം ധാരാളം അടങ്ങിയ തക്കാളിയും അമിതമായി കഴിക്കുന്നത് വൃക്ക രോഗികള്‍ക്ക് നല്ലതല്ല. 

5. ഓറഞ്ച് 

ഓറഞ്ചിലും ഓറഞ്ച് ജ്യൂസിലും പൊട്ടാസ്യം വളരെ കൂടുതലാണ്. ഒരു വലിയ ഓറഞ്ചില്‍ 333 മില്ലി ഗ്രാം പൊട്ടാസ്യം അടങ്ങിയിട്ടുണ്ട്. 

6. അച്ചാറുകള്‍   

അച്ചാറുകളില്‍ സോഡിയത്തിന്‍റെ അളവ് വളരെ കൂടുതലാണ്. അതിനാല്‍ അച്ചാറുകള്‍ പരമാവധി ഡയറ്റില്‍ നിന്നും ഒഴിവാക്കുന്നതാണ് വൃക്ക രോഗികള്‍ക്ക് നല്ലത്. 

7. സോഡകളും കോളകളും

പഞ്ചസാര ധാരാളം അടങ്ങിയ സോഡകളും കോളകളും ഒഴിവാക്കുന്നതും വൃക്ക രോഗികള്‍ക്ക് ഗുണം ചെയ്യും. 

8. മദ്യം 

വൃക്കകളുടെ ആരോഗ്യത്തിനും ശരീരത്തിന്‍റെ മൊത്തം ആരോഗ്യത്തിനും അമിത മദ്യപാനവും ഒഴിവാക്കുക. 

ശ്രദ്ധിക്കുക: ആരോഗ്യ വിദഗ്ധന്റെയോ ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയ ശേഷം മാത്രം ആഹാരക്രമത്തില്‍ മാറ്റം വരുത്തുക. 

Also read: വായ്നാറ്റം അകറ്റാന്‍ പരീക്ഷിക്കേണ്ട ആറ് വഴികള്‍

youtubevideo

PREV
click me!

Recommended Stories

ഹൃദയാരോഗ്യം സംരക്ഷിക്കാന്‍ കഴിക്കേണ്ട ഭക്ഷണങ്ങള്‍
പതിവായി മത്തങ്ങ വിത്തുകൾ കഴിക്കൂ; അറിയാം ഗുണങ്ങള്‍