Latest Videos

ഓറഞ്ചിനെക്കാള്‍ വിറ്റാമിന്‍ സി അടങ്ങിയ അഞ്ച് ഭക്ഷണങ്ങള്‍...

By Web TeamFirst Published Apr 18, 2024, 3:47 PM IST
Highlights

പൊതുവേ ഓറഞ്ചാണ് വിറ്റാമിന്‍ സിയുടെ കലവറയായി അറിയപ്പെടുന്നത്. 100 ഗ്രാം ഓറഞ്ചില്‍ 53 മൈക്രോഗ്രാം വിറ്റാമിന്‍ സി അടങ്ങിയിരിക്കുന്നു. എന്നാല്‍ ഓറഞ്ചിനെക്കാള്‍ വിറ്റാമിന്‍ സി അടങ്ങിയ മറ്റു ഭക്ഷണങ്ങളുമുണ്ട്.

നമ്മുടെ ശരീരത്തിന് ഏറെ ആവശ്യമായ ഒന്നാണ് വിറ്റാമിന്‍ സി. രോഗപ്രതിരോധശക്തി വര്‍ധിപ്പിക്കാന്‍  വിറ്റാമിന്‍ സി സഹായിക്കും. കൂടാതെ വിറ്റാമിന്‍ സി അടങ്ങിയ ഭക്ഷണങ്ങള്‍ കഴിക്കുന്നത് എല്ലുകളുടെ ആരോഗ്യത്തിനും ചര്‍മ്മത്തിന്‍റെ ആരോഗ്യത്തിനും ഗുണം ചെയ്യും. പൊതുവേ ഓറഞ്ചാണ് വിറ്റാമിന്‍ സിയുടെ കലവറയായി അറിയപ്പെടുന്നത്. 100 ഗ്രാം ഓറഞ്ചില്‍ 53 മൈക്രോഗ്രാം വിറ്റാമിന്‍ സി അടങ്ങിയിരിക്കുന്നു. എന്നാല്‍ ഓറഞ്ചിനെക്കാള്‍ വിറ്റാമിന്‍ സി അടങ്ങിയ മറ്റു ഭക്ഷണങ്ങളുമുണ്ട്. അവ ഏതൊക്കെയാണെന്ന് നോക്കാം... 

1. റെഡ് ബെല്‍ പെപ്പര്‍

കാപ്സിക്കം എന്നും അറിയപ്പെടുന്ന റെഡ് ബെല്‍ പെപ്പറില്‍ വിറ്റാമിന്‍ സി ധാരാളം അടങ്ങിയിട്ടുണ്ട്. 100 ഗ്രാം ഓറഞ്ചില്‍ 53 മൈക്രോഗ്രാം വിറ്റാമിന്‍ സി അടങ്ങിയിരിക്കുമ്പോള്‍, 100 ഗ്രാം റെഡ് ബെല്‍ പെപ്പറില്‍ 127 മൈക്രോഗ്രാം വിറ്റാമിന്‍ സി അടങ്ങിയിട്ടുണ്ട്. കൂടാതെ റെഡ് ബെല്‍ പെപ്പറില്‍ വിറ്റാമിന്‍ എയും അടങ്ങിയിരിക്കുന്നു. രോഗ പ്രതിരോധശേഷി കൂട്ടാനും കണ്ണിന്‍റെ ആരോഗ്യത്തിനുമൊക്കെ ഇവ ഗുണം ചെയ്യും. 

2. കിവി

100 ഗ്രാം കിവിയില്‍ 93 മൈക്രോഗ്രാം വിറ്റാമിന്‍ സി അടങ്ങിയിട്ടുണ്ട്. കൂടാതെ നിരവധി ധാതുക്കള്‍, ഫൈബര്‍ തുടങ്ങിയവയും കിവിയില്‍ ഉണ്ട്. ഇവ രോഗപ്രതിരോധശേഷി കൂട്ടാനും ചര്‍മ്മത്തിന്‍റെ ആരോഗ്യത്തിനുമൊക്കെ ഗുണം ചെയ്യും. 

3. സ്ട്രോബെറി 

100 ഗ്രാം സ്ട്രോബെറിയില്‍ 58 മൈക്രോഗ്രാം വിറ്റാമിന്‍ സി അടങ്ങിയിട്ടുണ്ട്. കൂടാതെ ആന്‍റി ഓക്സിഡന്‍റുകളും ഫൈബറും അടങ്ങിയ സ്ട്രോബെറി രോഗപ്രതിരോധശേഷിക്കും ഹൃദയാരോഗ്യത്തിനുമൊക്കെ ഗുണം ചെയ്യും. 

4. പപ്പായ 

100 ഗ്രാം പപ്പായയില്‍ 60 മൈക്രോഗ്രാം വിറ്റാമിന്‍ സി അടങ്ങിയിട്ടുണ്ട്. കൂടാതെ ആന്‍റി ഓക്സിഡന്‍റുകളും ഫൈബറും അടങ്ങിയ പപ്പായ ദഹനം മെച്ചപ്പെടുത്താനും ചര്‍മ്മത്തിന്‍റെ ആരോഗ്യത്തിനുമൊക്കെ ഗുണം ചെയ്യും. വണ്ണം കുറയ്ക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്കും പപ്പായ ഡയറ്റില്‍ ഉള്‍പ്പെടുത്താം. 

5. പേരയ്ക്ക 

100 ഗ്രാം പേരയ്ക്കയില്‍ 228 മൈക്രോഗ്രാം വിറ്റാമിന്‍ സി അടങ്ങിയിട്ടുണ്ട്. ഫൈബര്‍, പൊട്ടാസ്യം, വിറ്റാമിന്‍ എ, ആന്‍റി ഓക്സിഡന്‍റുകള്‍ തുടങ്ങിയവ അടങ്ങിയ പേരയ്ക്ക രോഗ പ്രതിരോധശേഷി കൂട്ടാനും കണ്ണുകളുടെ ആരോഗ്യം സംരക്ഷിക്കാനും സഹായിക്കും. 

Also read: രാത്രി ഉറങ്ങുമ്പോള്‍ എസി 'ഓണ്‍' ആണോ? എങ്കില്‍, ഉറപ്പായും നിങ്ങളറിയേണ്ടത്...

youtubevideo


 

click me!