
കണ്ണിലെ ലെന്‍സില്‍ മൂടലുണ്ടാകുന്ന അവസ്ഥയാണ് തിമിരം. വ്യക്തമായ പ്രതിബിംബം റെറ്റിനയില്‍ ലഭിക്കുന്നതിന് ലെന്‍സ് സുതാര്യമായിരിക്കണം. അതുകൊണ്ടാണ് തിമിരം ബാധിക്കുമ്പോള്‍ കാഴ്ച മങ്ങുന്നത്. പ്രായമായവരില്‍ കണ്ടുവരുന്ന തിമിരം, അന്ധതയ്ക്കുള്ള പ്രധാനകാരങ്ങളില്‍ ഒന്നാണ്. ലളിതമായ ശസ്ത്രക്രിയയിലൂടെ തിമിരം മൂലമുണ്ടാകുന്ന അന്ധത ഭേദമാക്കാവുന്നതാണ്.
ഭക്ഷണത്തിനും കണ്ണിന്‍റെ ആരോഗ്യത്തിന് നല്ലൊരു പങ്കുണ്ട്. തിമിര സാധ്യത വർദ്ധിപ്പിക്കുകയും കണ്ണിന്‍റെ ആരോഗ്യത്തെ മോശമാക്കുകയും ചെയ്യുന്ന ചില ഭക്ഷണങ്ങളെ പരിചയപ്പെടാം.
1. സംസ്കരിച്ചതും എണ്ണയില്‍ വറുത്തതുമായ ഭക്ഷണങ്ങൾ
അനാരോഗ്യകരമായ കൊഴുപ്പും എണ്ണയും അടങ്ങിയ സംസ്കരിച്ചതും എണ്ണയില്‍ വറുത്തതുമായ ഭക്ഷണങ്ങൾ തിമിര സാധ്യത വർദ്ധിപ്പിക്കുകയും കണ്ണിന്‍റെ ആരോഗ്യത്തെ മോശമാക്കുകയും ചെയ്യും. അതിനാല്‍ ഫാസ്റ്റ് ഫുഡ്, ബേക്കറി ഭക്ഷണങ്ങള്‍ തുടങ്ങിയവയൊക്ക ഡയറ്റില്‍ നിന്നും ഒഴിവാക്കുക.
2. പഞ്ചസാര അടങ്ങിയ ഭക്ഷണങ്ങളും പാനീയങ്ങളും
തിമിരത്തിനുള്ള ഒരു പ്രധാന അപകട ഘടകമാണ് അമിതമായ പഞ്ചസാരയുടെ ഉപയോഗം. അതിനാല്‍ പഞ്ചസാര ധാരാളം അടങ്ങിയ ഭക്ഷണങ്ങളും പാനീയങ്ങളും ഡയറ്റില്‍ നിന്നും ഒഴിവാക്കുന്നതാണ് കണ്ണുകളുടെ ആരോഗ്യത്തിന് നല്ലത്.
3. സംസ്കരിച്ച മാംസം
അനാരോഗ്യകരമായ കൊഴുപ്പ് അടങ്ങിയ ചുവന്നതും സംസ്കരിച്ചതുമായ മാംസങ്ങൾ പതിവായി കഴിക്കുന്നത് തിമിര സാധ്യത വർദ്ധിപ്പിക്കും. അതിനാല്‍ ഇവയുടെ അമിത ഉപയോഗം ഒഴിവാക്കുക.
4. ഉപ്പിന്‍റെ അമിത ഉപയോഗം
ഉപ്പിന്‍റെ അമിത ഉപയോഗവും കണ്ണുകളുടെ ആരോഗ്യത്തെ മോശമായി ബാധിക്കാം.
5. കാര്‍ബോഹൈട്രേറ്റ്
ബ്രെഡ്, പേസ്ട്രി, പാസ്ത പോലയുള്ള കാര്‍ബോഹൈട്രേറ്റ് അടങ്ങിയ ഭക്ഷണങ്ങള്‍ ബ്ലഡ് ഷുഗര്‍ കൂട്ടുക മാത്രമല്ല, തിമിര സാധ്യത വർദ്ധിപ്പിക്കുകയും ചെയ്യും.
6. മദ്യം
അമിത മദ്യപാനവും തിമിര സാധ്യത വർദ്ധിപ്പിക്കുകയും കണ്ണുകളുടെ ആരോഗ്യത്തെ മോശമായി ബാധിക്കുകയും ചെയ്യും.
ശ്രദ്ധിക്കുക: നിങ്ങളുടെ ആരോഗ്യ വിദഗ്ധന്റെയോ ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയ ശേഷം മാത്രം ആഹാരക്രമത്തില്‍ മാറ്റം വരുത്തുന്നതാവും നിങ്ങളുടെ ആരോഗ്യത്തിന് നല്ലത്.