യൂറിക് ആസിഡിന്‍റെ അളവ് കൂടാൻ കാരണമാകുന്ന ഭക്ഷണങ്ങൾ

Published : Nov 18, 2026, 12:19 PM IST
uric acid

Synopsis

ചില ഭക്ഷണപാനീയങ്ങളിൽ കാണപ്പെടുന്ന പ്യൂരിനുകൾ വിഘടിപ്പിച്ചതിന് ശേഷം ശരീരം ഉത്പാദിപ്പിക്കുന്ന ഒരു പ്രകൃതിദത്ത മാലിന്യ ഉൽപ്പന്നമാണ് യൂറിക് ആസിഡ് എന്ന് പറയുന്നത്. ശരീരത്തില്‍ യൂറിക് ആസിഡ് അധികമാകുമ്പോൾ അവ സന്ധികളില്‍ അടിഞ്ഞു കൂടി പല ആരോഗ്യ പ്രശ്നങ്ങള്‍ ഉണ്ടാകാം.

നാം കഴിക്കുന്ന ഭക്ഷണങ്ങളാണ് നമ്മുടെ ആരോഗ്യത്തെ നിര്‍ണയിക്കുന്നത്. രക്തത്തില്‍ യൂറിക് ആസിഡ് കൂടുന്നത് മൂലം സന്ധിവേദന അനുഭവിക്കുന്നവരുടെ എണ്ണം കൂടുന്നുണ്ട്. ചില ഭക്ഷണപാനീയങ്ങളിൽ കാണപ്പെടുന്ന പ്യൂരിനുകൾ വിഘടിപ്പിച്ചതിന് ശേഷം ശരീരം ഉത്പാദിപ്പിക്കുന്ന ഒരു പ്രകൃതിദത്ത മാലിന്യ ഉൽപ്പന്നമാണ് യൂറിക് ആസിഡ് എന്ന് പറയുന്നത്.

ശരീരത്തില്‍ യൂറിക് ആസിഡ് അധികമാകുമ്പോൾ അവ സന്ധികളില്‍ അടിഞ്ഞു കൂടി പല ആരോഗ്യ പ്രശ്നങ്ങള്‍ ഉണ്ടാകാം. രക്തത്തിലെ യൂറിക് ആസിഡിന്റെ അളവ് നിയന്ത്രിക്കാൻ പ്യൂരിൻ കുറവുള്ള ഭക്ഷണങ്ങൾ തിരഞ്ഞെടുക്കുകയും ഉയർന്ന പ്യൂരിൻ, പഞ്ചസാര എന്നിവ അടങ്ങിയവ ഒഴിവാക്കുകയും വേണം.

യൂറിക് ആസിഡ് കൂടാൻ കാരണമാകുന്ന ചില ഭക്ഷണങ്ങളെ പരിചയപ്പെടാം.

1. മത്സ്യം

ഞണ്ട്, കക്ക, ചെമ്മീൻ, കൊഞ്ച് തുടങ്ങിയ തോടുള്ള മത്സ്യങ്ങളിൽ വലിയ അളവിൽ പ്യൂരിനുകൾ അടങ്ങിയിട്ടുണ്ട്. ഇത് യൂറിക് ആസിഡിന്റെ അളവ് കൂട്ടാൻ കാരണമാകും. അതിനാല്‍ ഇത്തരം ഭക്ഷണങ്ങള്‍ പതിവായി കഴിക്കേണ്ട.

2. റെഡ് മീറ്റ്

റെഡ് മീറ്റിൽ ധാരാളം പ്യൂരിൻ അടങ്ങിയിട്ടുണ്ട്. ഇത് ശരീരത്തിൽ യൂറിക് ആസിഡ് ഉണ്ടാക്കുന്നു. ഇത് അമിതമായി കഴിക്കുന്നത് സന്ധിവേദന വർദ്ധിപ്പിക്കും. അതിനാല്‍ ഇവയുടെ ഉപയോഗം കുറയ്ക്കുക.

3. പാക്കറ്റ് ഭക്ഷണങ്ങൾ

പാക്കറ്റ് ഭക്ഷണങ്ങൾ അമിതമായി കഴിക്കുന്നതും ശരീരത്തിൽ യൂറിക് ആസിഡിന്റെ അളവ് കൂട്ടാൻ കാരണമാകുന്നു.

4. പഞ്ചസാര

അമിതമായ മധുരമുള്ള ഭക്ഷണങ്ങൾ അമിതമായി കഴിക്കുന്നവരിൽ യൂറിക് ആസിഡ് കൂടാം.

5. മധുരമടങ്ങിയ പാനീയങ്ങൾ

അമിതമായി ഫ്രക്ടോസ് അടങ്ങിയ പാനീയങ്ങൾ കുടിക്കുന്നതും ശരീരത്തിൽ യൂറിക് ആസിഡിന്റെ അളവ് കൂടാൻ കാരണമാകുന്നു.

6. സംസ്കരിച്ച ഭക്ഷണങ്ങള്‍

സംസ്കരിച്ച ഭക്ഷണങ്ങളും അമിതമായി കഴിക്കുന്നത് യൂറിക് ആസിഡിന്‍റെ തോത് കൂട്ടാം.

7. ശുദ്ധീകരിച്ച കാർബോഹൈഡ്രേറ്റ്

ശുദ്ധീകരിച്ച കാർബോഹൈഡ്രേറ്റുകൾ അടങ്ങിയവ യൂറിക് ആസിഡ് കൂടുതലുള്ളവര്‍ ഡയറ്റില്‍ നിന്നും ഒഴിവാക്കുക.

8. മദ്യം

അമിതമായി മദ്യപിക്കുന്നതും ശരീരത്തിൽ യൂറിക് ആസിഡിന്റെ അളവ് കൂടാൻ കാരണമാകാറുണ്ട്.

PREV
Read more Articles on
click me!

Recommended Stories

മുഖത്ത് ചെറുപ്പം നിലനിര്‍ത്താന്‍ ഡയറ്റില്‍ നിന്നും ഒഴിവാക്കേണ്ട ഭക്ഷണങ്ങള്‍
കുടലിന്‍റെ ആരോഗ്യത്തിനായി കഴിക്കേണ്ട പഴങ്ങള്‍