ഫാറ്റി ലിവർ അസുഖമുള്ളവർ ഒഴിവാക്കേണ്ട പ്രധാനപ്പെട്ട 5 ഭക്ഷണങ്ങൾ

Published : Jun 01, 2019, 10:03 AM ISTUpdated : Jul 08, 2019, 10:41 AM IST
ഫാറ്റി ലിവർ അസുഖമുള്ളവർ ഒഴിവാക്കേണ്ട പ്രധാനപ്പെട്ട 5 ഭക്ഷണങ്ങൾ

Synopsis

രക്‌തത്തിലെ കൊഴുപ്പിനെ സംസ്‌കരിക്കാനുള്ള കരളിന്റെ ശേഷി കുറയുകയും തന്മൂലം കരളില്‍ കൊഴുപ്പുകെട്ടുകയും ചെയ്യുന്ന അവസ്‌ഥയാണ്‌ ഫാറ്റി ലിവര്‍. ഫാറ്റി ലിവര്‍ എന്ന രോഗത്തെ മരുന്നുകള്‍ കൊണ്ട് ചികിത്സിക്കാനാവില്ല. ഭക്ഷണം നിയന്ത്രിച്ചാൽ മാത്രമേ ഫാറ്റി ലിവർ തടയാനാകൂ. 

ഇന്ന് മിക്കവരിലും കണ്ട് വരുന്ന രോ​ഗമാണ് ഫാറ്റി ലിവർ. രക്തത്തിലെ കൊഴുപ്പിനെ സംസ്കരിക്കാനുള്ള കരളിന്റെ ശേഷി കുറയുന്ന രോഗമാണ് ഫാറ്റി ലിവർ. അനിയന്ത്രിതമായ പ്രമേഹം, അമിതവണ്ണം, ഉയര്‍ന്ന കൊളസ്ട്രോള്‍ തുടങ്ങിയവയൊക്കെ ഫാറ്റി ലിവറിന് വഴിയൊരുക്കുന്ന ഘടകങ്ങളാണ്. 

രക്‌തത്തിലെ കൊഴുപ്പിനെ സംസ്‌കരിക്കാനുള്ള കരളിന്റെ ശേഷി കുറയുകയും തന്മൂലം കരളില്‍ കൊഴുപ്പുകെട്ടുകയും ചെയ്യുന്ന അവസ്‌ഥയാണ്‌ ഫാറ്റി ലിവര്‍. ഫാറ്റി ലിവര്‍ എന്ന രോഗത്തെ മരുന്നുകള്‍ കൊണ്ട് ചികിത്സിക്കാനാവില്ല. ഭക്ഷണം നിയന്ത്രിച്ചാൽ മാത്രമേ ഫാറ്റി ലിവർ തടയാനാകൂ. 

ഫാറ്റി ലിവറിന്റെ ലക്ഷണങ്ങൾ...

1. ഛര്‍ദി
2. കണ്ണ്, ത്വക്ക്, നഖം എന്നിവ മഞ്ഞ നിറമാകുന്നത്.
3.  അടിവയറ്റില്‍ നീര് വരിക. 
4. വിശപ്പിലാതിരിക്കുക.

ഈ ഭക്ഷണങ്ങൾ ഒഴിവാക്കാം....

മധുരമുള്ള ഭക്ഷണങ്ങൾ...

ഫാറ്റി ലിവർ രോ​ഗമുള്ളവർ മധുരമുള്ള ഭക്ഷണങ്ങൾ ഒഴിവാക്കുന്നതാണ് നല്ലത്.  ചോക്ലേറ്റ്സ്, ഐസ്ക്രീം, സ്വീറ്റ്സ് പോലുള്ള ഭക്ഷണങ്ങൾ ഒരു കാരണവശാലും കഴിക്കരുത്. ടെെപ്പ് 2 പ്രമേഹം വരാനുള്ള സാധ്യത വളരെ കൂടുതലാണ്. മധുരം ചേർക്കാതെ ചായ കുടിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം.

കൊഴുപ്പുള്ള ഭക്ഷണങ്ങൾ...

 കൊഴുപ്പുള്ള ഭക്ഷണങ്ങൾ പൊതുവേ ആരോ​ഗ്യത്തിന് ദോഷകരമാണ്. ഇറച്ചി, ചീസ്, പനീർ, സാൻവിച്ച്, ബർ​ഗർ, പ്രോസസ്ഡ് മീറ്റ് പോലുള്ള ഭക്ഷണങ്ങൾ പരമാവധി ഒഴിവാക്കുക.  കൊഴുപ്പ് അടിഞ്ഞ് കിടന്നാൽ എൽഡിഎൽ കൊളസ്ട്രോളിന്റെ അളവ് കൂടാം. 

മദ്യപാനം...

 ഫാറ്റി ലിവർ രോ​ഗമുള്ള ഒരാൾ ഒരു കാരണവശാലും മദ്യപിക്കരുത്. മദ്യപാനം ആരോ​ഗ്യത്തിന് ഹാനികരമാണെന്ന് കാര്യം നമ്മുക്ക് എല്ലാവർക്കും അറിയാം. മദ്യപാനം ശരീരഭാരം കൂട്ടുകയും കരളിൽ കൊഴുപ്പ് അടിഞ്ഞ് കൂടാനും സാധ്യതയേറെയാണ്. 

പ്രോസസ്ഡ്  മീറ്റ് ഒഴിവാക്കുക...

സോസേജ്, ബേക്കൻ ഹാം, ഹോട്ട്ഡോഗ് തുടങ്ങിയ സംസ്കരിച്ച ഇറച്ചി വിഭവങ്ങൾ നിത്യേന കഴിക്കുന്നത് ഫാറ്റി ലിവറിന് കാരണമാകുമെന്നാണ് മിക്ക പഠനങ്ങളും പറയുന്നത്. ഇറച്ചിയുടെ അമിത ഉപയോഗം വൻ‌കുടലിൽ ക്യാൻസറിന് കാരണമാകുമെന്ന് പഠനങ്ങൾ പറയുന്നു.  രുചിയിൽ മാറ്റം വരുത്തുന്നതിനും കേടുകൂടാതെ ഇരിക്കുന്നതിനുമായെല്ലാം ധാരാളം രാസചേരുവകൾ ചേർത്താണ് പ്രോസസ്ഡ് മീറ്റ് തയ്യാറാക്കുന്നത്. രാസചേരുവകൾ ചേർക്കുന്നത് ഗുരുതര ശാരീരിക മാനസിക പ്രത്യാഘാതങ്ങൾ വരാനുള്ള സാധ്യത കൂടുതലാണ്. 

എണ്ണയിൽ വറുത്തതും പൊരിച്ചതുമായ ഭക്ഷണങ്ങൾ...

എണ്ണ അടങ്ങിയ ഭക്ഷണങ്ങൾ കൊളസ്ട്രോൾ കൂട്ടും. ഫാറ്റി ലിവർ പ്രശ്നമുള്ളവർ‌ എണ്ണയിലുള്ള ഭക്ഷണങ്ങൾ പരമാവധി ഒഴിവാക്കുക. എണ്ണ അടങ്ങിയ ഭക്ഷണങ്ങളിൽ കലോറി ധാരാളം അടങ്ങിയിട്ടുണ്ട്. അത് ശരീരഭാരം കൂട്ടുക മാത്രമേയുള്ളൂ. ഉപ്പ് ചേർത്ത ഭക്ഷണങ്ങൾ കഴിക്കുന്നത് ശരീരഭാരം കൂട്ടാമെന്ന് വിദ​ഗ്ധർ പറയുന്നു. 


 
 

PREV
click me!

Recommended Stories

ശ്വാസകോശത്തിന്‍റെ ആരോഗ്യത്തിനായി കുടിക്കേണ്ട പാനീയങ്ങള്‍
കൊളസ്ട്രോള്‍ കുറയ്ക്കാന്‍ സഹായിക്കുന്ന ഭക്ഷണങ്ങള്‍