ആർത്തവസമയത്ത് ഈ നാല് ഭക്ഷണങ്ങൾ ഒഴിവാക്കൂ...

By Web TeamFirst Published Jul 27, 2020, 9:36 AM IST
Highlights

ആർത്തവകാലത്ത് ഇരുമ്പിന്റെ അളവ് കുറയുന്നത് സാധാരണമാണ്.  ഇത് അമിത ക്ഷീണവും, ശരീര വേദന, തലകറക്കം എന്നിവയ്ക്ക് കാരണമാകും. പച്ച നിറത്തിലുള്ള ഇലക്കറികൾ ഇരുമ്പിന്റെ അളവ് വർദ്ധിപ്പിക്കും. 

ആര്‍ത്തവ കാലത്ത് ഭക്ഷണകാര്യത്തില്‍ അൽപം ശ്രദ്ധ കൊടുക്കുന്നത് നല്ലതായിരിക്കും. ഏത് ഭക്ഷണം കഴിക്കണം ഏത് ഭക്ഷണം കഴിക്കരുത് എന്ന കാര്യത്തില്‍ കൃത്യമായ ശ്രദ്ധ അത്യാവശ്യമാണ്. കാരണം ആര്‍ത്തവ കാലത്തുണ്ടാവുന്ന പല പ്രശ്‌നങ്ങള്‍ക്കും നമുക്ക് ഭക്ഷണത്തിലൂടെ പരിഹാരം കാണാവുന്നതാണ്. ആർത്തകാലത്ത് കഴിക്കേണ്ടതും കഴിക്കാൻ പാടില്ലാത്തതുമായ ഭക്ഷ​ണങ്ങളെ കുറിച്ചാണ് താഴേ പറയുന്നത്...

കഴിക്കേണ്ട ഭക്ഷണങ്ങൾ...

1.പഴങ്ങൾ...

തണ്ണിമത്തൻ, വെള്ളരിക്ക എന്നിവ ജലാംശം നിലനിർത്താൻ മികച്ചതാണ്.  പഴങ്ങൾ പഞ്ചസാരയുടെ ആസക്തി നിയന്ത്രിക്കാൻ സഹായിക്കും. ആർത്തവകാലത്ത് പഴങ്ങൾ ധാരാളം കഴിക്കുന്നത് ക്ഷീണം അകറ്റാൻ സഹായിക്കുന്നു.

 

 

2. ഇലക്കറികൾ...‌

ആർത്തവകാലത്ത് ഇരുമ്പിന്റെ അളവ് കുറയുന്നത് സാധാരണമാണ്. ഇത് അമിത ‌ക്ഷീണം, ശരീര വേദന, തലകറക്കം എന്നിവയ്ക്ക് കാരണമാകും. പച്ച നിറത്തിലുള്ള ഇലക്കറികൾ ഇരുമ്പിന്റെ അളവ് വർദ്ധിപ്പിക്കും. ചീരയിൽ ഇരുമ്പ്, മഗ്നീഷ്യം ധാരാളം അടങ്ങിയിട്ടുണ്ട്.

 

 

3. മത്സ്യം...

 മത്സ്യത്തിൽ ഇരുമ്പ്, പ്രോട്ടീൻ, ഒമേഗ -3 ഫാറ്റി ആസിഡുകൾ എന്നിവ  ധാരാളമായി അടങ്ങിയിരിക്കുന്നു. മത്സ്യം കഴിക്കുന്നത് ആർത്തവ സമയത്തെ അസ്വസ്ഥകൾ കുറയ്ക്കാൻ ഏറെ ​ഗുണം ചെയ്യം. 2014 ൽ നടത്തിയ ഒരു പഠനത്തിൽ ഒമേഗ -3 ഫാറ്റി ആസിഡ് വിഷാദം കുറയ്ക്കുന്നതായി കണ്ടെത്തി. 

 

 

ഒഴിവാക്കേണ്ട ഭക്ഷണങ്ങൾ...

1.കാപ്പി...

ആര്‍ത്തവ സമയങ്ങളില്‍ കാപ്പി കുടിക്കുന്നത് നല്ലതല്ലെന്ന് ഓർക്കുക. ഈ സമയത്ത് കാപ്പി കുടിക്കുന്നത് മാനസിക സമ്മര്‍ദ്ദത്തിന് ഇടയാക്കും. അതിനാല്‍ കാപ്പി പരമാവധി ഒഴിവാക്കണം.

 

 

2. പഞ്ചസാര...

ആർത്തവസമയത്ത് പഞ്ചസാരയുടെ ഉപയോ​ഗം കുറയ്ക്കുന്നതാണ് നല്ലത്. പഞ്ചസാര എനര്‍ജി ലെവല്‍ ഉയര്‍ത്തുമെന്നുള്ളത് ശരി തന്നെയാണ് എന്നാല്‍ ആര്‍ത്തവ സമയത്ത് പഞ്ചസാര ഉപയോഗിക്കുന്നത് മറ്റ് ആരോഗ്യ പ്രശ്നങ്ങള്‍ക്ക് കാരണമാകുന്നു.

 

 

3.എരിവുള്ള ഭക്ഷണങ്ങൾ...

എരിവുള്ള ഭക്ഷണങ്ങൾ പൊതുവേ ആരോ​ഗ്യത്തിന് അത്ര നല്ലതല്ല. ആർത്തവ സമയത്ത് എരിവുള്ള ഭക്ഷണങ്ങൾ കഴിക്കുന്നത് മസാലകൾ ആമാശയത്തെ അസ്വസ്ഥമാക്കുകയും വയറിളക്കം, വയറുവേദന, ഓക്കാനം എന്നിവ ഉണ്ടാകുന്നതിനും കാരണമാകും.

 

 

4. ജങ്ക് ഫുഡ്...

ആര്‍ത്തവ സമയത്ത് ജങ്ക് ഫുഡ‍് കഴിക്കുന്നത് വേദന വര്‍ദ്ധിപ്പിക്കുന്നതിന് കാരണമാകുന്നു. ഇത് പല വിധത്തിലുള്ള ആരോഗ്യ പ്രശ്‌നങ്ങളിലേക്ക് നയിക്കുന്നു.

 

 

അത് കൂടാതെ, ജങ്ക് ഫുഡ് കഴിക്കുന്നത് ശരീരഭാരം കൂടുന്നതിനും ചീത്ത കൊളസ്ട്രോൾ ഉണ്ടാകുന്നതിനും കാരണമാകും. 

ചിക്കനോ മുട്ടയോ? പ്രോട്ടീന്‍ കൂടുതല്‍ ആര്‍ക്ക് ?...

click me!