അമിതവണ്ണം കുറയ്ക്കണോ? ഡയറ്റില്‍ ഉള്‍പ്പെടുത്താം ഈ ആറ് ഭക്ഷണങ്ങള്‍...

By Web TeamFirst Published Jul 4, 2020, 4:07 PM IST
Highlights

തെറ്റായ ഭക്ഷണശീലങ്ങളുടെയും അലസജീവിതത്തിന്‍റെയും ബുദ്ധിമുട്ടുകള്‍ പലരെയും അലട്ടുന്നുണ്ടാകാം. ശരീരഭാരം കുറയ്ക്കാന്‍ ആദ്യം വേണ്ടത് നല്ലൊരു ഡയറ്റാണ്.

മാറിയ ജീവിതശൈലിയാണ് അമിതവണ്ണത്തിന് കാരണം. തെറ്റായ ഭക്ഷണശീലങ്ങളുടെയും അലസജീവിതത്തിന്‍റെയും ബുദ്ധിമുട്ടുകള്‍ പലരെയും അലട്ടുന്നുണ്ടാകാം. ശരീരഭാരം കുറയ്ക്കാന്‍ ആദ്യം വേണ്ടത് നല്ലൊരു ഡയറ്റാണ്.

അമിതവണ്ണം കുറയ്ക്കാന്‍ ആഗ്രഹിക്കുന്നവര്‍ ഡയറ്റില്‍ ഉള്‍പ്പെടുത്തേണ്ട ചില ഭക്ഷണങ്ങളെ പരിചയപ്പെടാം. 

ഒന്ന്...

വണ്ണം കുറയ്ക്കാന്‍ ആഗ്രഹിക്കുന്നവര്‍  ഇലക്കറികള്‍ ഭക്ഷണത്തില്‍ ധാരാളമായി ഉള്‍പ്പെടുത്തുന്നത് നല്ലതാണ്. കാരണം ഇലക്കറികളില്‍ കലോറിയുടെ അളവ് കുറവായിരിക്കും. ഒപ്പം പോഷകങ്ങളുടെ കലവറയാണ് ഇലക്കറികള്‍. വിറ്റാമിന്‍ എ, കെ, ഇരുമ്പ് എന്നിവയാല്‍ സമ്പന്നമാണ് ഇവ. നാരുകളാല്‍ സമ്പുഷ്ടമായ ഇലക്കറികള്‍ വണ്ണം കുറയ്ക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് കഴിക്കാവുന്ന മികച്ച ഭക്ഷണമാണ്. ഇവയില്‍ അടങ്ങിയിരിക്കുന്ന  ആന്‍റി ഓക്‌സിഡന്റുകള്‍  പ്രതിരോധശേഷി വര്‍ദ്ധിപ്പിക്കാനും സഹായിക്കും. ഉച്ചയൂണിന് ഇലക്കറികള്‍ ധാരാളം കഴിക്കുന്നത് ചോറിന്‍റെ അളവ് കുറയ്ക്കാനും വിശപ്പ് നിയന്ത്രിക്കാനും സഹായിക്കും. 

രണ്ട്... 

ഡയറ്റ് ചെയ്യുന്നവര്‍ ഉറപ്പായും മുട്ട ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തണം. പ്രോട്ടീന്റെ കലവറയാണ് മുട്ട. ദിവസവും ഒരു മുട്ടയെങ്കിലും കഴിക്കുക. മുട്ടയിൽ ധാരാളം അമിനോ ആസിഡുകൾ ഉണ്ട് കൂടാതെ വൈറ്റമിൻ സിയും മുട്ടയിൽ ധാരാളം അടങ്ങിയിരിക്കുന്നു.

മൂന്ന്...

നട്സ് ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുന്നതും നല്ലതാണ്. പ്രത്യേകിച്ച് ബദാം. ബദാം  ശരീരഭാരം കുറയ്ക്കാൻ സഹായിക്കുമെന്ന് പഠനങ്ങൾ പറയുന്നു. കുതിർത്ത ബദാം കഴിക്കണമെന്നാണ് വിദഗ്ധര്‍ നിര്‍ദ്ദേശിക്കുന്നത്. 

നാല്...

ഫൈബര്‍ ധാരാളം അടങ്ങിയ ഓട്സ് കഴിക്കുന്നത് ശരീരഭാരം നിയന്ത്രിക്കാന്‍ നിങ്ങളെ സഹായിക്കും. പ്രമേഹവും കൊളസ്ട്രോളും  ഉള്ളവർക്കും ഓട്സ് ഉത്തമമായ ഒരു ആഹാരമാണ്.

അഞ്ച്...

വിറ്റാമിനുകളുടെ കലവറയാണ് പയര്‍ വര്‍ഗങ്ങള്‍. പ്രോട്ടീൻ, മിനറൽസ് എന്നിവയടങ്ങിയ പയര്‍ വര്‍ഗങ്ങള്‍ വിശപ്പിനെ നിയന്ത്രിക്കാനും അമിതഭാരം കുറയ്ക്കാനും സഹായിക്കുന്നു.

ആറ്...

പഴങ്ങള്‍ ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് വിശപ്പ് നിയന്ത്രിക്കാനും ശരീരഭാരം കുറയ്ക്കാനും സഹായിക്കും. ആന്‍റിഓക്സിഡന്‍റും വിറ്റാമിനുകളും ധാരാളം അടങ്ങിയതാണ് പഴങ്ങള്‍. പഞ്ചസാരയുടെ അളവ് കുറഞ്ഞ പഴങ്ങള്‍ കഴിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണം. ഏത്ത പഴം, ആപ്പിള്‍ എന്നിവയൊക്കെ ഡയറ്റില്‍ ഉള്‍പ്പെടുത്താവുന്ന പഴങ്ങളാണ്. ഇവയിലൊക്കെ ഫൈബറും ധാരാളമായി അടങ്ങിയിരിക്കുന്നു. 

Also Read: അമിതവണ്ണം കുറയ്ക്കാന്‍ 14 എളുപ്പവഴികൾ...

click me!