Asianet News MalayalamAsianet News Malayalam

അമിതവണ്ണം കുറയ്ക്കാന്‍ 14 എളുപ്പവഴികൾ...

പലപ്പോഴും മോശം ജീവിതശൈലിയാണ് അമിതവണ്ണത്തിന് കാരണമാകുന്നത്. അമിതവണ്ണം കുറയ്ക്കാന്‍ സഹായിക്കുന്ന ചില എളുപ്പവഴികൾ നോക്കാം...

easy tips for weight loss
Author
Thiruvananthapuram, First Published Jun 28, 2020, 12:46 PM IST

അമിതവണ്ണം പല തരത്തിലുള്ള ആരോഗ്യപ്രശ്‌നങ്ങള്‍ സൃഷ്ടിക്കാമെന്ന ആശങ്കകള്‍ നിരവധി പേര്‍ പങ്കുവയ്ക്കുന്നുണ്ട്. പലപ്പോഴും മോശം ജീവിതശൈലിയാണ് അമിതവണ്ണത്തിന് കാരണമാകുന്നത്. അമിതവണ്ണം കുറയ്ക്കാൻ എല്ലാ ശ്രമങ്ങളും നടത്തി പരാജയം സമ്മതിച്ചവര്‍  അറിഞ്ഞിരിക്കേണ്ട ചില കാര്യങ്ങള്‍ നോക്കാം. 

അമിതവണ്ണം കുറയ്ക്കാന്‍ സഹായിക്കുന്ന  14 എളുപ്പവഴികൾ ...

ഒന്ന്...

എണ്ണയിൽ വറുത്ത ഭക്ഷണ പദാര്‍ത്ഥങ്ങളും ജങ്ക് ഫുഡും ഒഴിവാക്കിയാൽ കൊഴുപ്പടിയുന്നത് തടഞ്ഞ് ശരീരഭാരം കുറയ്ക്കാന്‍ കഴിയും. 

രണ്ട്...

പട്ടിണി കിടന്ന് വണ്ണം കുറയ്ക്കാന്‍ കഴിയില്ല എന്ന കാര്യം എല്ലാവര്‍ക്കും അറിയാമല്ലോ. കൃത്യസമയത്ത് ഭക്ഷണം കഴിക്കുകയാണ് പ്രധാനം. 

മൂന്ന്...

ഭക്ഷണം കഴിക്കുന്നതിന് മുന്‍പ് രണ്ട് ഗ്ലാസ്സ് വെള്ളം കുടിക്കാം. ഇത് വിശപ്പ് കുറയ്ക്കാന്‍ സഹായിക്കും. 

നാല്...

രാത്രിയിലെ ഭക്ഷണം വൈകുന്നത് വണ്ണം വയ്ക്കാന്‍ ഇടയാക്കും. അതിനാല്‍ ഉറങ്ങുന്നതിന് മൂന്ന് മണിക്കൂര്‍ മുമ്പെങ്കിലും അത്താഴം കഴിച്ചിരിക്കണം. 

അഞ്ച്...

ഭക്ഷണത്തിൽ സാലഡുകളും പഴങ്ങളും പച്ചക്കറികളും ഫൈബറും ഉൾപ്പെടുത്തുക.

ആറ്...

ഭക്ഷണത്തില്‍ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കുക. ബേക്കറി പലഹാരങ്ങള്‍ വീട്ടില്‍ വാങ്ങി വയ്ക്കുന്നത് ഒഴിവാക്കുക. 

ഏഴ്...

വെള്ളം ധാരാളം കുടിക്കുക. അത് ആരോഗ്യത്തിനും നല്ലതാണ്. 

എട്ട്...

ദിവസവും കുറഞ്ഞത് മുപ്പത് മിനിറ്റെങ്കിലും വ്യായാമം ചെയ്യുക. നടത്തം, നീന്തല്‍ ഒപ്പം വീട്ടിലിരുന്ന് ചെയ്യാവുന്ന വ്യായാമ രീതികളും പരീക്ഷിക്കാം. 

ഒന്‍പത്...

കൃത്യമായുള്ള ഉറക്കം ലഭിച്ചില്ലെങ്കില്‍ വണ്ണം കൂടാന്‍ സാധ്യതയുണ്ട്. അതിനാല്‍ ഉറക്കം മുടക്കരുത്. എട്ട് മണിക്കൂര്‍ എങ്കിലും ഉറങ്ങണം. 

പത്ത്...

 രാവിലെ ഓട്ട്‌സ് കഴിക്കുന്നത് ശരീരഭാരം കുറയാൻ സഹായിക്കും. ഒപ്പം അരിയാഹാരം ഒഴിവാക്കി, ഗോതമ്പ് പരീക്ഷിക്കാവുന്നതാണ്. 

പതിനൊന്ന്...

റെഡ് മീറ്റ് അധികം കഴിക്കേണ്ട. കൊഴുപ്പ് കുറവുള്ള മത്സ്യവും മാംസവും കഴിക്കുക. 

പന്ത്രണ്ട്...

ഭക്ഷണം കഴിഞ്ഞയുടെനെയുള്ള ഉറക്കം ഒഴിവാക്കുക.

പതിമൂന്ന്...

ഗ്രീന്‍ ടീ കുടിച്ചാല്‍ ഭാരം കുറയ്ക്കാനാവുമെന്ന് പഠനങ്ങൾ  വ്യക്തമാക്കുന്നുണ്ട്. അതൊന്ന് പരീക്ഷിക്കാവുന്നതാണ്. 

പതിനാല്...

കൃത്രിമ നിറങ്ങളും രുചികളുമുള്ള ഭക്ഷണ പദാർത്ഥങ്ങൾ ഒഴിവാക്കുക.

Also Read: വീഗന്‍ ഡയറ്റിലാണോ? പ്രോട്ടീന്‍ ലഭിക്കാന്‍ കഴിക്കാം ഈ ഭക്ഷണങ്ങള്‍...

Follow Us:
Download App:
  • android
  • ios