കൊളസ്‌ട്രോള്‍ കുറച്ച് ഹൃദയത്തെ സുരക്ഷിതമാക്കാന്‍ സഹായിക്കുന്ന അഞ്ച് ഭക്ഷണങ്ങള്‍...

By Web TeamFirst Published Sep 3, 2020, 8:16 PM IST
Highlights

കൊഴുപ്പ് ധാരാളമായി അടങ്ങിയ മീനുകള്‍ ഡയറ്റിലുള്‍പ്പെടുത്തുക. ഇതിലടങ്ങിയിരിക്കുന്ന ഒമേഗ-3- ഫാറ്റി ആസിഡുകള്‍ ഹൃദയാരോഗ്യത്തിന് ഉത്തമമാണ്. കൊളസ്‌ട്രോളിനെ നിയന്ത്രിച്ചുനിര്‍ത്താന്‍ മാത്രമല്ല, രക്തസമ്മര്‍ദ്ദത്തിനും 'ഫാറ്റി ഫിഷു'കള്‍ ഉപയോഗപ്രദമാണ്

ഹൃദ്രോഗങ്ങളിലേക്ക് നമ്മെ നയിക്കുന്നത് പല ഘടകങ്ങളാണ്. ഇതില്‍ ഡയറ്റിനും ജീവിതരീതിക്കുമുള്ള പങ്ക് ചെറുതല്ല. നമുക്കറിയാം, കൊളസ്‌ട്രോള്‍ ലെവല്‍ കൂടുന്നത് പലപ്പോഴും ഹൃദയത്തെ പ്രതികൂലമായി ബാധിക്കാറുണ്ട്. അതിനാല്‍ത്തന്നെ കൊളസ്‌ട്രോളിനെ നിയന്ത്രിച്ചുനിര്‍ത്തുക എന്നത് ഹൃദയാരോഗ്യത്തെ കാത്തുസൂക്ഷിക്കുന്നതില്‍ പ്രധാന പങ്ക് വഹിക്കുന്നുണ്ട്. 

ഇതിന് സഹായകമാകുന്ന അഞ്ച് തരം ഭക്ഷണങ്ങളെ കുറിച്ചാണ് ഇനി പറയുന്നത്. 

ഒന്ന്...

കൊഴുപ്പ് ധാരാളമായി അടങ്ങിയ മീനുകള്‍ ഡയറ്റിലുള്‍പ്പെടുത്തുക. ഇതിലടങ്ങിയിരിക്കുന്ന ഒമേഗ-3- ഫാറ്റി ആസിഡുകള്‍ ഹൃദയാരോഗ്യത്തിന് ഉത്തമമാണ്. കൊളസ്‌ട്രോളിനെ നിയന്ത്രിച്ചുനിര്‍ത്താന്‍ മാത്രമല്ല, രക്തസമ്മര്‍ദ്ദത്തിനും 'ഫാറ്റി ഫിഷു'കള്‍ ഉപയോഗപ്രദമാണ്. 

രണ്ട്...

ധാന്യങ്ങളും ഹൃദയാരോഗ്യത്തിന് ഉത്തമമാണ്. എന്നാല്‍ റിഫൈന്‍ഡ് ധാന്യങ്ങള്‍ കഴിവതും ഒഴിവാക്കുക. 

 

 

ധാന്യങ്ങളില്‍ അടങ്ങിയിരിക്കുന്ന ഫൈബറും അവശ്യ ധാതുക്കളും മറ്റും ഹൃദയത്തിന്റെ ആരോഗ്യം വര്‍ധിപ്പിക്കുന്നു. ഓട്ട്‌സ്, ബാര്‍ലി എന്നിവയാണ് കൊളസ്‌ട്രോള്‍ ലെവലിനെ നിയന്ത്രിക്കാന്‍ ഏറ്റവുമധികം സഹായിക്കുന്ന രണ്ട് ധാന്യങ്ങള്‍. 

മൂന്ന്...

എപ്പോഴും ഡയറ്റില്‍ ഫ്രൂട്ട്‌സ് ഉള്‍പ്പെടുത്തണം. ഇതിലടങ്ങിയിരിക്കുന്ന ഫൈബറും മറ്റ് പോഷകങ്ങളും ഹൃദയാരോഗ്യത്തിന് വളരെ നല്ലതാണ്. പ്രത്യേകിച്ച് ബെറികളാണ് ചീത്ത കൊളസ്‌ട്രോളിനെ തള്ളി ഹൃദയത്തെ സുരക്ഷിതമാക്കാന്‍ സഹായിക്കുന്ന ഒരു പഴം.

നാല്...

വെളുത്തുള്ളിയും കൊളസ്‌ട്രോളിനെ ചെറുക്കാന്‍ സഹായിക്കുന്ന ഒരു ഭക്ഷണപദാര്‍ത്ഥമാണ്. ഇതിലടങ്ങിയിരിക്കുന്ന 'അലിസിന്‍' എന്ന പദാര്‍ത്ഥം ചീത്ത കൊളസ്‌ട്രോള്‍ കുറയ്ക്കാന്‍ സഹായിക്കുന്നു. 

 

 

അതുവഴി ഹൃദയാരോഗ്യത്തിനെ നല്ല രീതിയില്‍ സ്വാധീനിക്കുന്നു.

അഞ്ച്...

ധാരാളം ഇലക്കറികളും പച്ചക്കറികളും ഡയറ്റിലുള്‍പ്പെടുത്തുക. ഇതും ഹൃദയാരോഗ്യത്തിന് ഏറെ ഗുണം ചെയ്യും. കാബേജ്, ചീര എന്നിവയെല്ലാം ഇതിനുദാഹരണമാണ്.

Also Read:- വെജിറ്റേറിയനാകാം, പക്ഷേ ഹൃദയത്തെ ആരോഗ്യത്തോടെ സൂക്ഷിക്കണേ...

click me!