ചീത്ത കൊളസ്ട്രോളിനെ കുറയ്ക്കാന്‍ ഡയറ്റില്‍ ഉള്‍പ്പെടുത്തേണ്ട നാല് ഭക്ഷണങ്ങള്‍...

Published : Aug 01, 2023, 11:02 PM IST
ചീത്ത കൊളസ്ട്രോളിനെ കുറയ്ക്കാന്‍ ഡയറ്റില്‍ ഉള്‍പ്പെടുത്തേണ്ട നാല് ഭക്ഷണങ്ങള്‍...

Synopsis

ആരോഗ്യകരമായ ഭക്ഷണം കഴിക്കുക, പതിവായി വ്യായാമം ചെയ്യുക, പുകവലി, മദ്യപാനം തുടങ്ങിയവ കുറയ്ക്കുകയും ചെയ്യുന്നതും കൊളസ്ട്രോൾ നിയന്ത്രിക്കാൻ സഹായിക്കും.

ഉയര്‍ന്ന കൊളസ്ട്രോളാണ് ഇപ്പോള്‍ പലരുടെയും ജീവിതത്തിലെ വില്ലന്‍. ജീവിതശൈലിയിലെ മാറ്റങ്ങളാണ് ഉയർന്ന കൊളസ്ട്രോളിന് കാരണം. ആരോഗ്യകരമായ ഭക്ഷണം കഴിക്കുക, പതിവായി വ്യായാമം ചെയ്യുക, പുകവലി, മദ്യപാനം തുടങ്ങിയവ കുറയ്ക്കുകയും ചെയ്യുന്നതും കൊളസ്ട്രോൾ നിയന്ത്രിക്കാൻ സഹായിക്കും.

ചീത്ത കൊളസ്ട്രോളിനെ കുറയ്ക്കാന്‍ ഡയറ്റില്‍ ഉള്‍പ്പെടുത്തേണ്ട ഭക്ഷണങ്ങള്‍... 

ഒന്ന്... 

ഓട്സ് ആണ് ആദ്യമായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. ഫൈബറിനാല്‍ സമ്പന്നമാണ് ഓട്സ്. ദിവസവും ഓട്‌സ് കഴിക്കുന്നത് ചീത്ത കൊളസ്‌ട്രോളിന്റെ വലിയൊരു ശതമാനം കുറയ്ക്കാന്‍ സഹായിക്കും. 

രണ്ട്... 

നട്സ് ആണ് രണ്ടാമതായി ഈ പട്ടികയില്‍ ഉള്‍‌പ്പെടുന്നത്. ആരോഗ്യകരമായ കൊഴുപ്പും വിറ്റാമിനുകളും അടങ്ങിയ നട്സുകള്‍ കഴിക്കുന്നത് കൊളസ്ട്രോള്‍ കുറയ്ക്കാന്‍ സഹായിക്കും. 

മൂന്ന്...

ഫാറ്റി ഫിഷാണ് അടുത്തതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. ഒമേഗ 3 ഫാറ്റി ആസിഡ് സാല്‍മണ്‍ ഫിഷ് പോലെയുള്ള കഴിക്കുന്നത്  കൊളസ്ട്രോള്‍ കുറയ്ക്കാന്‍ സഹായിക്കും. 

നാല്...

ബ്ലൂബെറി, സ്ട്രോബെറി, റാസ്ബെറി തുടങ്ങിയ ബെറിപ്പഴങ്ങൾ എല്ലാം കൊളസ്ട്രോൾ കുറയ്ക്കാനും ഹൃദയാരോഗ്യം മെച്ചപ്പെടുത്താനും സഹായിക്കും. കൂടാതെ ആപ്പിള്‍, ഓറഞ്ച് തുടങ്ങിയ പഴങ്ങള്‍ കഴിക്കുന്നതും ചീത്ത കൊളസ്ട്രോളിനെ കുറയ്ക്കാന്‍ സഹായിക്കും. 

ശ്രദ്ധിക്കുക: ആരോഗ്യ വിദഗ്ധന്റെയോ ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയ ശേഷം മാത്രം ആഹാരക്രമത്തില്‍ മാറ്റം വരുത്തുക.

Also Read: മലബന്ധം അകറ്റാന്‍ ഈ രണ്ട് ഡ്രൈ ഫ്രൂട്ട്സുകള്‍ മാത്രം കഴിച്ചാല്‍ മതി...

youtubevideo

PREV
click me!

Recommended Stories

വൃക്കകളുടെ പ്രവർത്തനം മെച്ചപ്പെടുത്താന്‍ കഴിക്കേണ്ട പഴങ്ങള്‍
ദിവസവും രാത്രി തൈര് കഴിക്കുന്നത് ഒരു ശീലമാക്കാം; ഗുണങ്ങൾ ഇതാണ്