മലബന്ധം അകറ്റാന്‍ ഈ രണ്ട് ഡ്രൈ ഫ്രൂട്ട്സുകള്‍ മാത്രം കഴിച്ചാല്‍ മതി...

Published : Aug 01, 2023, 10:39 PM IST
മലബന്ധം അകറ്റാന്‍ ഈ രണ്ട് ഡ്രൈ ഫ്രൂട്ട്സുകള്‍ മാത്രം കഴിച്ചാല്‍ മതി...

Synopsis

മലബന്ധത്തിന് പല കാരണങ്ങളും ഉണ്ടാകാം. ഇത്തരത്തിലുള്ള മലബന്ധം അകറ്റാനും ദഹനപ്രശ്‌നങ്ങള്‍ അകറ്റാനും  സഹായിക്കുന്ന രണ്ട് ഡ്രൈ ഫ്രൂട്ട്സുകളെ പരിചയപ്പെടാം...

പലരുടെയും ദൈനംദിന ജീവിതത്തെ ബുദ്ധിമുട്ടിലാക്കുന്ന ഒന്നാണ് മലബന്ധം. അതിന് പരിഹാരം കാണുന്നതിന് വേണ്ടി പല വിധത്തിലുള്ള മരുന്നുകളും മറ്റും കഴിക്കുന്നവര്‍ നിരവധിയാണ്. മലബന്ധത്തിന് പല കാരണങ്ങളും ഉണ്ടാകാം. ഇത്തരത്തിലുള്ള മലബന്ധം അകറ്റാനും ദഹനപ്രശ്‌നങ്ങള്‍ അകറ്റാനും  സഹായിക്കുന്ന രണ്ട് ഡ്രൈ ഫ്രൂട്ട്സുകളെ പരിചയപ്പെടാം...

ഒന്ന്...

ഉണക്കമുന്തിരിയാണ് ആദ്യമായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. വിറ്റാമിനുകളും മിനറലുകളും ആന്‍റി ഓക്സിഡന്‍റുകളും ഫൈബറും ധാരാളം അടങ്ങിയതാണ്  ഉണക്കമുന്തിരി. ഉണക്ക മുന്തിരിയിൽ അയേൺ, കോപ്പർ, ബി കോംപ്ലക്സ് വിറ്റമിനുകൾ എന്നിവ അടങ്ങിയിട്ടുള്ളതിനാല്‍ പതിവായി ഇവ കഴിച്ചാൽ ഇരുമ്പിന്റെ അഭാവം അകറ്റാനും വിളർച്ച തടയാനും സാധിക്കും. നാരുകൾ ധാരാളം അടങ്ങിയതിനാൽ ദഹന പ്രക്രിയയെ സഹായിക്കാനും മലബന്ധം തടയാനും ഏറ്റവും മികച്ചതാണ് ഉണക്കമുന്തിരി. പ്രത്യേകിച്ച്, വെള്ളത്തില്‍ കുതിര്‍ത്ത് കഴിക്കുമ്പോള്‍ ഇവയുടെ ഗുണങ്ങള്‍ കൂടും. അതിനാല്‍ രാവിലെ വെറും വയറ്റില്‍ കുതിര്‍ത്ത ഉണക്കമുന്തിരി കഴിക്കാം. 

രണ്ട്...

ഈന്തപ്പഴം ആണ് അടുത്തതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. വിറ്റാമിനുകളാലും പോഷകങ്ങളാലും സമ്പുഷ്ടമാണ് ഈന്തപ്പഴം. ഫൈബര്‍, പ്രോട്ടീന്‍, കാത്സ്യം, ഇരുമ്പ്, പൊട്ടാസ്യം, ഫോസ്ഫറസ്, മഗ്നീഷ്യം, സിങ്ക്,  വിറ്റാമിന്‍ സി, ബി1,ബി2, ബി3, ബി5, എ, കെ തുടങ്ങിയവയും ഈന്തപ്പഴത്തില്‍ അടങ്ങിയിട്ടുണ്ട്. ഫൈബര്‍ ധാരാളം അടങ്ങിയ ഇവ മലബന്ധം അകറ്റാന്‍ സഹായിക്കും. ദഹനക്രിയയ്ക്കായി ശരീരത്തിന് അത്യന്താപേക്ഷിതമായ നാരുകള്‍ ഈന്തപ്പഴത്തില്‍ ധാരാളമുണ്ട്. ഒരു രാത്രി മുഴുവന്‍ വെള്ളത്തില്‍ ഇട്ട് കുതിര്‍ത്ത ഈന്തപ്പഴം രാവിലെ വെറുംവയറ്റില്‍ കഴിക്കുന്നത് ദഹനം എളുപ്പമാകാനും ശരീരത്തില്‍ ഇരുമ്പിന്‍റെ അംശം കൂടാനും വിളര്‍ച്ചയെ തടയാനും സഹായിക്കും. 

ശ്രദ്ധിക്കുക: ആരോഗ്യ വിദഗ്ധന്റെയോ ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയ ശേഷം മാത്രം ആഹാരക്രമത്തില്‍ മാറ്റം വരുത്തുക.

Also Read: ചര്‍മ്മം ചെറുപ്പമായിരിക്കാന്‍ ഡയറ്റില്‍ ഉള്‍പ്പെടുത്താം ഈ പാനീയങ്ങള്‍...

youtubevideo

PREV
click me!

Recommended Stories

വൃക്കകളുടെ പ്രവർത്തനം മെച്ചപ്പെടുത്താന്‍ കഴിക്കേണ്ട പഴങ്ങള്‍
ദിവസവും രാത്രി തൈര് കഴിക്കുന്നത് ഒരു ശീലമാക്കാം; ഗുണങ്ങൾ ഇതാണ്