വണ്ണം കുറയ്ക്കാന്‍ പരീക്ഷിക്കാം ഈ നാല് എളുപ്പ വഴികള്‍...

Published : Jul 30, 2023, 05:07 PM IST
വണ്ണം കുറയ്ക്കാന്‍ പരീക്ഷിക്കാം ഈ നാല് എളുപ്പ വഴികള്‍...

Synopsis

ബേക്കറി ഭക്ഷണവും മധുരം ധാരാളം അടങ്ങിയ ഭക്ഷണവും ഒഴിവാക്കി കലോറിയും കാര്‍ബോഹൈഡ്രേറ്റും വളരെ കുറഞ്ഞ ഭക്ഷണങ്ങള്‍ ഡയറ്റില്‍ ഉള്‍പ്പെടുത്തുകയും ആണ് വണ്ണം കുറയ്ക്കാന്‍ ആഗ്രഹിക്കുന്നവര്‍ ചെയ്യേണ്ടത്. അതുപോലെ തന്നെ ദിവസവും വ്യായാമം ചെയ്യുക. 

വണ്ണം കുറയ്ക്കാന്‍ ശരിക്കും എന്താ വഴി എന്ന് ചിന്തിക്കുന്നവരാണോ? ശരിയായ ഭക്ഷണരീതിയിലൂടെയും വ്യായാമത്തിലൂടെയും മാത്രമേ വണ്ണം കുറയ്ക്കാന്‍ കഴിയൂ. ബേക്കറി ഭക്ഷണവും മധുരം ധാരാളം അടങ്ങിയ ഭക്ഷണവും ഒഴിവാക്കി കലോറിയും കാര്‍ബോഹൈഡ്രേറ്റും വളരെ കുറഞ്ഞ ഭക്ഷണങ്ങള്‍ ഡയറ്റില്‍ ഉള്‍പ്പെടുത്തുകയും ആണ് വണ്ണം കുറയ്ക്കാന്‍ ആഗ്രഹിക്കുന്നവര്‍ ചെയ്യേണ്ടത്. അതുപോലെ തന്നെ ദിവസവും വ്യായാമം ചെയ്യുക. 

വണ്ണം കുറയ്ക്കാന്‍ പരീക്ഷിക്കാവുന്ന ചില എളുപ്പ വഴികള്‍ എന്തൊക്കെയാണെന്ന് നോക്കാം...

ഒന്ന്...

രാവിലെ പ്രോട്ടീന്‍ ധാരാളം അടങ്ങിയ ഭക്ഷണങ്ങള്‍  കഴിക്കുക. പ്രോട്ടീന്‍ അടങ്ങിയ ഭക്ഷണങ്ങള്‍ കഴിക്കുന്നത് വിശപ്പ് നിയന്ത്രിക്കാനും കലോറി അടങ്ങിയ ഭക്ഷണത്തെ കുറയ്ക്കാനും സഹായിക്കും. അതുവഴി ശരീരഭാരം നിയന്ത്രിക്കാം. 

രണ്ട്...

ഫൈബര്‍ ധാരാളം അടങ്ങുന്ന ഭക്ഷണങ്ങള്‍ കഴിക്കുന്നതും വിശപ്പിനെ നിയന്ത്രിക്കാന്‍ സഹായിക്കും.അതുവഴി വണ്ണം കുറയ്ക്കാം. 

മൂന്ന്...

ജങ്ക് ഫുഡ്, എണ്ണയില്‍ വറുത്തതും പൊരിച്ചതുമായ ഭക്ഷണങ്ങളും ഒഴിവാക്കി പകരം ധാരാളം പഴങ്ങളും പച്ചക്കറികളും ധാന്യങ്ങളും അടങ്ങിയ ആരോഗ്യകരമായ ഭക്ഷണങ്ങള്‍ കഴിക്കുക. പോഷകങ്ങളുടെ കലവറയായ ഇവ വിശപ്പിനെ നിയന്ത്രിക്കാനും വണ്ണം കുറയ്ക്കാനും സഹായിക്കും. 

നാല്...

കൃത്യമായ അളവില്‍ മാത്രം ഭക്ഷണം പ്ലേറ്റില് വിളമ്പുക. മിതമായ അളവില്‍ മാത്രം ഭക്ഷണം കഴിക്കുന്നത് ശീലമാക്കുക. ഇത് വണ്ണം കുറയ്ക്കാന്‍ സഹായിക്കും. നല്ല വിശക്കുന്നത് വരെ കാത്തിരിക്കാതെ കൃത്യസമയത്ത് ഭക്ഷണം കഴിക്കുക. നല്ല വിശന്നാല്‍ അമിതമായി ഭക്ഷണം കഴിക്കാനുള്ള സാധ്യതയുണ്ട്. അതുപോലെ ഭക്ഷണം നന്നായി ചവച്ചരച്ച് കഴിക്കുക. വളരെ വേഗത്തില്‍ ഭക്ഷണം കഴിക്കാതെ, സാവധാനം ചവച്ചരച്ച് കഴിക്കുന്നത് അമിതമായി ഭക്ഷണം കഴിക്കുന്നതിനെ തടയും. അതുവഴി വണ്ണം കുറയ്ക്കാനും സാധിക്കും. 

Also Read: സോൻ പപ്പടി ഉണ്ടാക്കുന്നത് ഇങ്ങനെയാണോ? വീഡിയോ കണ്ട് അമ്പരന്ന് സോഷ്യല്‍ മീഡിയ

youtubevideo

PREV
click me!

Recommended Stories

പിസിഒഎസ് പ്രശ്നമുള്ളവർ ഡയറ്റില്‍ നിന്നും ഒഴിവാക്കേണ്ട ഭക്ഷണങ്ങള്‍
പ്രൂൺസ് ഡയറ്റില്‍ ഉള്‍പ്പെടുത്തൂ, അറിയാം ഗുണങ്ങള്‍