സോൻ പപ്പടി ഉണ്ടാക്കുന്നത് ഇങ്ങനെയാണോ? വീഡിയോ കണ്ട് അമ്പരന്ന് സോഷ്യല്‍ മീഡിയ

Published : Jul 30, 2023, 03:14 PM ISTUpdated : Jul 30, 2023, 03:22 PM IST
സോൻ പപ്പടി ഉണ്ടാക്കുന്നത് ഇങ്ങനെയാണോ? വീഡിയോ കണ്ട് അമ്പരന്ന് സോഷ്യല്‍ മീഡിയ

Synopsis

ഈ സോൻ പപ്പടി എങ്ങനെയാണ് ഉണ്ടാക്കുന്നതെന്ന് നിങ്ങൾ എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ? സോൻ പപ്പടിയുടെ നിർമ്മാണം കാണിക്കുന്ന ഒരു വീഡിയോ ആണ് ഇപ്പോള്‍ സൈബര്‍ ലോകത്ത്  പ്രചരിക്കുന്നത്. 

ഭക്ഷണവുമായി ബന്ധപ്പെട്ട പല വീഡിയോകളും നാം കാണാറുണ്ട്. ഇവിടെയിതാ ഇന്ത്യയിലെ ഏറ്റവും പ്രസിദ്ധമായ മിഠായികളില്‍ ഒന്നായ സോൻ പപ്പടി തയ്യാറാക്കുന്നതിന്‍റെ വീഡിയോ ആണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. നേര്‍ത്ത നൂലുപോലുള്ള, മധുരം കിനിയുന്ന സോൻ പപ്പടിയുടെ ആരാധകരല്ലാത്തവര്‍ ആരാണുള്ളത്? പ്രത്യേകിച്ച്  ദീപാവലി പോലുള്ള ഉത്സവങ്ങളിൽ നമ്മുടെ വീടുകളില്‍ ഇത് കാണാറുണ്ട്. 
ഇന്ത്യയിൽ മാത്രമല്ല, വിദേശത്തും സോൻ ​​പപ്പടിക്ക് ആരാധകര്‍ ഏറെയാണ്. 

എന്നാല്‍ ഈ സോൻ പപ്പടി എങ്ങനെയാണ് ഉണ്ടാക്കുന്നതെന്ന് നിങ്ങൾ എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ? സോൻ പപ്പടിയുടെ നിർമ്മാണം കാണിക്കുന്ന ഒരു വീഡിയോ ആണ് ഇപ്പോള്‍ സൈബര്‍ ലോകത്ത്  പ്രചരിക്കുന്നത്. ഇന്‍സ്റ്റഗ്രമിലൂടെ ആണ് ഇതിന്‍റെ വീഡിയോ പ്രചരിക്കുന്നത്. 

കൂറ്റൻ ട്രേകളിൽ ബദാമും പിസ്തയും നിരത്തുന്ന ഒരു കൂട്ടം തൊഴിലാളികളില്‍ നിന്നാണ് വീഡിയോ തുടങ്ങുന്നത്.  ശേഷം  ഒരു കടായിയിൽ പഞ്ചസാര ഉരുക്കി അതിന്റെ സിറപ്പ് ഉണ്ടാക്കുകയും കടലമാവും നെയ്യും യോജിപ്പിക്കുകയും ചെയ്യുന്നു. ഈ ഒട്ടിപ്പിടിച്ച മിശ്രിതം പിന്നീട് ഇവർ കുഴച്ച് റബ്ബർ ബാൻഡ് പോലെയുള്ള ഘടനയിലാക്കുന്നു. അതിനുശേഷം ട്രേകളിൽ ശ്രദ്ധാപൂർവ്വം ക്രമീകരിച്ച് മുകളിൽ നിന്ന് ചതുര കഷ്ണങ്ങളാക്കി മുറിച്ചെടുക്കുകയാണ്. അവസാനം ഡ്രൈ ഫ്രൂട്ട്‌സ് ഉപയോഗിച്ച് അവയ്ക്ക് മുകളിൽ അലങ്കരിക്കുന്നതും, പെട്ടികളിലേക്ക് മാറ്റി വെയ്ക്കുന്നതും കാണാം.

11.2 മില്യണ്‍ ആളുകളാണ് വീഡിയോ ഇതുവരെ കണ്ടത്. നിരവധി പേര്‍ വീഡിയോയ്ക്ക് താഴെ കമന്‍റുകളുമായി രംഗത്തെത്തുകയും ചെയ്തു. പലരും വീഡിയോ കണ്ട് അമ്പരന്നിരിക്കുകയാണ്. ഇത്രയും പ്രയാസമാണോ ഇത് തയ്യാറാക്കാന്‍ എന്നും പലരും ചോദിച്ചു. ഒരുപാട് സമയമെടുത്ത് ചെയ്യുന്നതാണെങ്കിലും രുചിയില്‍ നമ്പര്‍ 1 ആണെന്നാണ് ഒരാളുടെ കമന്‍റ്. 'ഒരുപാട് നാളുകൾക്ക് ശേഷം, മധുരപലഹാരങ്ങൾ ഉണ്ടാക്കുന്നതിൽ ശുചിത്വം ഞാൻ കണ്ടു'- എന്നാണ് മറ്റൊരാള്‍ കമന്‍റ്  ചെയ്തത്.  

 

Also Read: ഓറഞ്ച് ഐസ് സ്റ്റിക്ക് ഉണ്ടാക്കുന്നത് കാണണോ? ഇനി ഇത് കഴിക്കില്ലെന്ന് ആളുകള്‍; വീഡിയോ വൈറല്‍

youtubevideo

PREV
Read more Articles on
click me!

Recommended Stories

വാൾനട്ട് ഈ രീതിയിലാണോ നിങ്ങൾ കഴിക്കാറുള്ളത്?
കുട്ടികളുടെ ഓർമ്മശക്തി കൂട്ടാന്‍ സഹായിക്കുന്ന ഭക്ഷണങ്ങള്‍