ഈ പഴങ്ങള്‍ കഴിക്കൂ; ദഹനം മെച്ചപ്പെടുത്താനും കുടലിന്‍റെ ആരോഗ്യം സംരക്ഷിക്കാനും സഹായിക്കും

By Web TeamFirst Published Mar 16, 2024, 2:56 PM IST
Highlights

ദഹനത്തിന് നല്ലതെന്ന് പറയപ്പെടുന്ന ഫൈബറും വിറ്റാമിനുകളും എൻസൈമുകളും അടങ്ങിയതാണ് പഴങ്ങള്‍. അത്തരത്തില്‍ ദഹനം മെച്ചപ്പെടുത്താനും കുടലിന്‍റെ ആരോഗ്യം സംരക്ഷിക്കാനും സഹായിക്കുന്ന ചില പഴങ്ങളെ പരിചയപ്പെടാം...  

ദഹനപ്രശ്‌നങ്ങള്‍ അനുഭവപ്പെടാത്തവരായി ആരുമുണ്ടാകില്ല. നെഞ്ചെരിച്ചിലും മലബന്ധവുമടക്കമുള്ള ദഹനപ്രശ്‌നങ്ങള്‍  ദൈനംദിന ജീവിതത്തെ വരെ ബാധിക്കാം. ശരിയായ ദഹനം ശരീരത്തിന്‍റെ മൊത്തം ആരോഗ്യത്തിനും രോഗ പ്രതിരോധശേഷി കൂട്ടാനും പോഷകങ്ങള്‍ ആഗിരണം ചെയ്യാനും പ്രധാനമാണ്.  ദഹനത്തിന് നല്ലതെന്ന് പറയപ്പെടുന്ന ഫൈബറും വിറ്റാമിനുകളും എൻസൈമുകളും അടങ്ങിയതാണ് പഴങ്ങള്‍. അത്തരത്തില്‍ ദഹനം മെച്ചപ്പെടുത്താനും കുടലിന്‍റെ ആരോഗ്യം സംരക്ഷിക്കാനും സഹായിക്കുന്ന ചില പഴങ്ങളെ പരിചയപ്പെടാം...  

ഒന്ന്... 

പപ്പായ ആണ് ആദ്യമായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. വിറ്റാമിനുകളും ഫൈബറും മറ്റും അടങ്ങിയ പപ്പായയില്‍ പപ്പൈന്‍ എന്ന എന്‍സൈം ഉണ്ട്.  ഇത് ദഹനം എളുപ്പമാക്കാനും മലബന്ധത്തെ അകറ്റാനും കുടലിന്‍റെ ആരോഗ്യം സംരക്ഷിക്കാനും സഹായിക്കും. 

രണ്ട്... 

പൈനാപ്പിള്‍ ആണ് രണ്ടാമതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. ബ്രോംലൈന്‍ എന്ന ഒരു ഡൈജസ്റ്റീവ് എൻസൈം പൈനാപ്പിളിൽ ഉണ്ട്. കൂടാതെ ഫൈബറും ഇവയില്‍ ധാരാളം അടങ്ങിയിട്ടുണ്ട്. അതിനാല്‍ പൈനാപ്പിള്‍ കഴിക്കുന്നത് ദഹനം എളുപ്പമാകാന്‍ സഹായിക്കും. 

മൂന്ന്... 

കിവിയാണ് അടുത്തതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. നാരുകള്‍ ധാരാളം അടങ്ങിയ കിവി കഴിക്കുന്നത് മലബന്ധത്തെ അകറ്റാനും ദഹനം മെച്ചപ്പെടുത്താനും സഹായിക്കും. 

നാല്... 

ആപ്പിളാണ് നാലാമതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. ആപ്പിളില്‍ അടങ്ങിയിരിക്കുന്ന പെക്റ്റിന്‍ മലബന്ധത്തെ അകറ്റാനും ദഹനം മെച്ചപ്പെടുത്താനും സഹായിക്കും. 

അഞ്ച്... 

ബെറി പഴങ്ങളാണ് അടുത്തതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. ബ്ലൂബെറി, സ്ട്രോബെറി, റാസ്ബെറി തുടങ്ങിയ ബെറി പഴങ്ങളില്‍ ഫൈബര്‍ അടങ്ങിയിട്ടുണ്ട്. അതിനാല്‍ ഇവയും ദഹനത്തിന് നല്ലതാണ്. 

ആറ്... 

വാഴപ്പഴം ആണ് ആറാമതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. ദഹനം മെച്ചപ്പെടുത്താന്‍ സഹായിക്കുന്ന ഒന്നാണ് വാഴപ്പഴം. ഇവ മലബന്ധം തടയാനും കുടലിന്‍റെ ആരോഗ്യത്തിനും നല്ലതാണ്. 

ഏഴ്...

മാമ്പഴം ആണ് അവസാനമായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. മാമ്പഴത്തില്‍ നാരുകളും ദഹനം എളുപ്പമാക്കാന്‍ സഹായിക്കുന്ന എന്‍സൈമുകളും അടങ്ങിയിട്ടുണ്ട്. അതിനാല്‍ മാമ്പഴം കഴിക്കുന്നതും ദഹനം മെച്ചപ്പെടുത്താന്‍ സഹായിക്കും. 

ശ്രദ്ധിക്കുക: ആരോഗ്യ വിദഗ്ധന്റെയോ ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയ ശേഷം മാത്രം ആഹാരക്രമത്തില്‍ മാറ്റം വരുത്തുക.

Also read: 60 വയസുള്ള രോഗിയുടെ വൃക്കയില്‍ നിന്ന് ഡോക്ടര്‍മാര്‍ നീക്കിയത് 418 കല്ലുകള്‍

youtubevideo

click me!