വിളര്‍ച്ചയുണ്ടോ? കഴിക്കേണ്ട അയേണ്‍ അടങ്ങിയ എട്ട് പഴങ്ങള്‍

Published : Feb 08, 2025, 10:55 PM ISTUpdated : Feb 08, 2025, 10:56 PM IST
വിളര്‍ച്ചയുണ്ടോ? കഴിക്കേണ്ട അയേണ്‍ അടങ്ങിയ എട്ട് പഴങ്ങള്‍

Synopsis

ശരീരത്തിൽ ഇരുമ്പിന്‍റെ അംശം കുറയുമ്പോഴാണ് അനീമിയ അഥവാ വിളര്‍ച്ച ഉണ്ടാകുന്നത്. അയേണ്‍ ധാരാളം അടങ്ങിയ ചില പഴങ്ങളെ പരിചയപ്പെടാം.  

അയേണ്‍ അഥവാ ഇരുമ്പ് ശരീരത്തിന് ഏറെ പ്രധാനമാണ് ഒരു ധാതുവാണ്. ശരീരത്തിൽ ഇരുമ്പിന്‍റെ അംശം കുറയുമ്പോഴാണ് അനീമിയ അഥവാ വിളര്‍ച്ച ഉണ്ടാകുന്നത്. വിളര്‍ച്ചയുള്ളവര്‍ കഴിക്കേണ്ട അയേണ്‍ ധാരാളം അടങ്ങിയ ചില പഴങ്ങളെ പരിചയപ്പെടാം.

1. പ്രൂണ്‍സ്

100 ഗ്രാം പ്രൂണ്‍സില്‍ 0.93 മില്ലിഗ്രാം അയേണ്‍ അടങ്ങിയിട്ടുണ്ട്. അതിനാല്‍ ഇരുമ്പിന്‍റെ കുറവുള്ളവര്‍  പ്രൂണ്‍സ് ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് നല്ലതാണ്.

2. ഡ്രൈഡ് ആപ്രിക്കോട്ട്

100 ഗ്രാം ഡ്രൈഡ് ആപ്രിക്കോട്ടില്‍ നിന്നും 2.7 മില്ലിഗ്രാം അയേണ്‍ ലഭിക്കും. കൂടാതെ ഇവയില്‍ ആന്‍റി ഓക്സിഡന്‍റുകളും അടങ്ങിയിട്ടുണ്ട്. 

3. മള്‍ബെറി

100 ഗ്രാം മള്‍ബെറി പഴത്തില്‍ 2.6 മില്ലിഗ്രാം അയേണ്‍ അടങ്ങിയിട്ടുണ്ട്. അയേണ്‍ ധാരാളം അടങ്ങിയ മള്‍ബെറിയില്‍ വിറ്റാമിന്‍ സിയുമുണ്ട്. 

4.  ഉണക്കമുന്തിരി

100 ഗ്രാം ഉണക്കമുന്തിരിയില്‍‌ നിന്നും 1.9 മില്ലിഗ്രാം അയേണ്‍ ലഭിക്കും.

5. ഈന്തപ്പഴം

100 ഗ്രാം ഈന്തപ്പഴത്തില്‍ 0.9 മില്ലിഗ്രാം അയേണ്‍ അടങ്ങിയിട്ടുണ്ട്.

6. മാതളം

100 ഗ്രാം മാതളത്തില്‍ 0.3 മില്ലിഗ്രാം അയേണ്‍ അടങ്ങിയിട്ടുണ്ട്. ഇവയിലെ വിറ്റാമിന്‍ സി, ആന്‍റി ഓക്സിഡന്‍റുകള്‍ തുടങ്ങിയവ ഇരുമ്പിനെ ആഗിരണം ചെയ്യാനും സഹായിക്കും.

7. ഫിഗ്സ്

100 ഗ്രാം ഫിഗ്സ് അഥവാ അത്തിപ്പഴത്തില്‍ 0.2 മില്ലിഗ്രാം അയേണ്‍ അടങ്ങിയിട്ടുണ്ട്. 

8. തണ്ണിമത്തന്‍

100 ഗ്രാം തണ്ണിമത്തനില്‍ 0.24 മില്ലിഗ്രാം അയേണ്‍ അടങ്ങിയിട്ടുണ്ട്.  അതിനാല്‍ തണ്ണിമത്തന്‍ കഴിക്കുന്നത് രക്തത്തിലെ ഹീമോഗ്ലോബിന്‍റെ അളവ് കൂട്ടാന്‍ സഹായിക്കും.

ശ്രദ്ധിക്കുക: ആരോഗ്യ വിദഗ്ധന്റെയോ ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയ ശേഷം മാത്രം ആഹാരക്രമത്തില്‍ മാറ്റം വരുത്തുക. 

Also read: തലമുടിയുടെ ആരോഗ്യത്തിനായി കഴിക്കേണ്ട ബയോട്ടിന്‍ അടങ്ങിയ അഞ്ച് ഭക്ഷണങ്ങള്‍

youtubevideo

 

PREV
click me!

Recommended Stories

ദിവസവും രാവിലെ കുതിർത്ത ബദാം കഴിച്ചാൽ...
ശ്വാസകോശത്തിന്‍റെ ആരോഗ്യത്തിനായി കുടിക്കേണ്ട പാനീയങ്ങള്‍