വയറിലെ കൊഴുപ്പ് കുറയ്ക്കാന്‍ രാവിലെ ചെയ്യേണ്ട ആറ് കാര്യങ്ങള്‍

Published : Feb 08, 2025, 06:38 PM IST
വയറിലെ കൊഴുപ്പ് കുറയ്ക്കാന്‍ രാവിലെ ചെയ്യേണ്ട ആറ് കാര്യങ്ങള്‍

Synopsis

വയറിലെ കൊഴുപ്പ് കുറയ്ക്കാനും വണ്ണം കുറയ്ക്കാനും ശരിയായ ഭക്ഷണക്രമം പിന്‍തുടരേണ്ടതും വ്യായാമം ചെയ്യേണ്ടതും നിര്‍ബന്ധമാണ്. വയറിലെ കൊഴുപ്പ് കുറയ്ക്കാന്‍ രാവിലെ  ചെയ്യേണ്ട കാര്യങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം. 

വയറിലെ കൊഴുപ്പ് കുറയ്ക്കേണ്ടത് മൊത്തത്തിലുള്ള ആരോഗ്യത്തിന് അത്യന്താപേക്ഷിതമാണ്. കാരണം വയറിന് ചുറ്റുമുള്ള അധിക കൊഴുപ്പ് ഹൃദ്രോഗം, ടൈപ്പ് 2 പ്രമേഹം തുടങ്ങിയ ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങള്‍ക്ക് കാരണമാകും. വയറിലെ കൊഴുപ്പ് കുറയ്ക്കാനും വണ്ണം കുറയ്ക്കാനും ശരിയായ ഭക്ഷണക്രമം പിന്‍തുടരേണ്ടതും വ്യായാമം ചെയ്യേണ്ടതും നിര്‍ബന്ധമാണ്. വയറിലെ കൊഴുപ്പ് കുറയ്ക്കാന്‍ രാവിലെ  ചെയ്യേണ്ട കാര്യങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം. 

1. നാരങ്ങാ വെള്ളം

ഒരു ഗ്ലാസ് ചെറുചൂടുള്ള വെള്ളത്തിലേയ്ക്ക് പകുതി നാരങ്ങ നീര് ചേർക്കുക. ശേഷം തേന്‍ കൂടി ചേര്‍ത്ത് രാവിലെ വെറും വയറ്റില്‍ ഇവ കുടിക്കാം. വിശപ്പ് കുറയ്ക്കാനും വയറിലെ കൊഴുപ്പ് കുറയ്ക്കാനും ഈ പാനീയം സഹായിക്കും. 

2. ഗ്രീന്‍ ടീ 

ആന്‍റി ഓക്സിഡന്‍റുകള്‍ ധാരാളം അടങ്ങിയ ഗ്രീന്‍ ടീ രാവിലെ കുടിക്കുന്നതും വയറു കുറയ്ക്കാനും ശരീരഭാരത്തെ നിയന്ത്രിക്കാനും സഹായിക്കും. 

3. വ്യായാമം 

രാവിലെ തന്നെ വ്യായാമം, യോഗ പോലെയുള്ള കാര്യങ്ങള്‍ ചെയ്യുന്നത് വയറു കുറയ്ക്കാനും ശരീരഭാരം നിയന്ത്രിക്കാനും സഹായിക്കും. 

4. പ്രോട്ടീന്‍ 

പ്രോട്ടീന്‍ ധാരാളം അടങ്ങിയ ഭക്ഷണങ്ങള്‍ പ്രാതലിന് ഉള്‍പ്പെടുത്തുന്നത് വയറു കുറയ്ക്കാനും ശരീരഭാരം കുറയ്ക്കാനും സഹായിക്കും. 

5. പഞ്ചസാര അടങ്ങിയ പാനീയങ്ങളും ശുദ്ധീകരിച്ച കാർബോഹൈഡ്രേറ്റുകളും ഒഴിവാക്കുക

രാവിലെ തുടങ്ങുന്ന പഞ്ചസാര അടങ്ങിയ ചായ, അമിതമായ ക്രീം അടങ്ങിയ കാപ്പി, അല്ലെങ്കിൽ ശുദ്ധീകരിച്ച കാർബോഹൈഡ്രേറ്റ് (വൈറ്റ് ബ്രെഡ് അല്ലെങ്കിൽ പേസ്ട്രികൾ പോലുള്ളവ) എന്നിവ ഇൻസുലിൻ അളവ് വർദ്ധിപ്പിക്കുകയും കൊഴുപ്പ് സംഭരണം വർദ്ധിപ്പിക്കുകയും ചെയ്യും. അതിനാല്‍ ഇവ രാവിലെ ഒഴിവാക്കുക. 

6. രാവിലെ കൃത്യസമയത്ത് ഉണരുക

എല്ലാ ദിവസവും ഒരേ സമയം ഉണരുകയും 7-9 മണിക്കൂർ നല്ല ഉറക്കം ലഭിക്കുകയും ചെയ്യുന്നത് ശരീരത്തിലെ കൊഴുപ്പ് കുറയ്ക്കാന്‍ സഹായിക്കും. ശരിയായ വിശ്രമം അമിതമായ കോർട്ടിസോൾ ഉൽപാദനത്തെ തടയുന്നു, ഇത് വയറിലെ കൊഴുപ്പ് നിലനിർത്തുന്നതിനുള്ള ഒരു പ്രധാന കാര്യമാണ്. 

ശ്രദ്ധിക്കുക: ആരോഗ്യ വിദഗ്ധന്റെയോ ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയ ശേഷം മാത്രം ആഹാരക്രമത്തില്‍ മാറ്റം വരുത്തുക.

Also read: പിസിഒഎസ് ഉള്ളവര്‍ ഡയറ്റില്‍ ഉള്‍പ്പെടുത്തേണ്ട ആന്‍റി ഇൻഫ്ലമേറ്ററി ഭക്ഷണങ്ങൾ

youtubevideo

PREV
click me!

Recommended Stories

തക്കാളി സൂപ്പ് കുടിച്ചാൽ ഈ രോ​ഗങ്ങളെ അകറ്റി നിർത്താം
ദിവസവും രാവിലെ കുതിർത്ത ബദാം കഴിച്ചാൽ...