ഒരെണ്ണമേ കഴിക്കാവൂ; 'സ്ട്രിക്റ്റ് ഡയറ്റ്' ഇങ്ങനെയും ആകാം...

Web Desk   | others
Published : Oct 20, 2020, 03:16 PM IST
ഒരെണ്ണമേ കഴിക്കാവൂ; 'സ്ട്രിക്റ്റ് ഡയറ്റ്' ഇങ്ങനെയും ആകാം...

Synopsis

വണ്ണം കൂടുന്നുവെന്ന് തോന്നിയാല്‍ 'സ്ട്രിക്റ്റ്' ആയി ഭക്ഷണത്തിന്റെ അളവില്‍ നിയന്ത്രണം വരുത്തുന്നതാണ് സാധാരണഗതിയില്‍ നമ്മള്‍ കാണാറുള്ള 'ഡയറ്റിംഗ്'. പലപ്പോഴും ഇത്തരക്കാരെ സുഹൃത്തുക്കള്‍ കളിയാക്കുന്നത് പോലും കേള്‍ക്കാറുണ്ട്

പുതിയകാലത്ത് ഡയറ്റിന് ഏറെ പ്രാധാന്യം നല്‍കുന്നവരാണ് മിക്കവരും. ചിട്ടയായ ഡയറ്റ് പരിശീലിക്കുന്നില്ലെങ്കില്‍ പോലും മിതമായ ഭക്ഷണം, ആരോഗ്യകരമായ ഭക്ഷണം എന്നിങ്ങനെയുള്ള അടിസ്ഥാനപരമായ ചില വശങ്ങളെങ്കിലും മിക്കവരും നോക്കാറുണ്ട്. 

വണ്ണം കൂടുന്നുവെന്ന് തോന്നിയാല്‍ 'സ്ട്രിക്റ്റ്' ആയി ഭക്ഷണത്തിന്റെ അളവില്‍ നിയന്ത്രണം വരുത്തുന്നതാണ് സാധാരണഗതിയില്‍ നമ്മള്‍ കാണാറുള്ള 'ഡയറ്റിംഗ്'. പലപ്പോഴും ഇത്തരക്കാരെ സുഹൃത്തുക്കള്‍ കളിയാക്കുന്നത് പോലും കേള്‍ക്കാറുണ്ട്. 

അളവ് കുറച്ച് ദിവസത്തില്‍ ആറ് നേരം കഴിക്കുന്നു, എണ്ണം കുറച്ച് വലിപ്പം കൂട്ടുന്നു എന്നെല്ലാം ഡയറ്റ് ചെയ്യുന്നവരെ കളിയാക്കാന്‍ വേണ്ടി നമ്മള്‍ പറയാറുണ്ട്. ഇതുമായി ചേര്‍ത്തുവയ്ക്കാവുന്നൊരു ചിത്രം കഴിഞ്ഞ ദിവസങ്ങളില്‍ ട്വിറ്ററില്‍ ഏറെ പങ്കുവയ്ക്കപ്പെട്ടിരുന്നു.

മഹീന്ദ്ര ഗ്രൂപ്പ് ചെയര്‍മാന്‍ ആനന്ദ് മഹീന്ദ്ര പങ്കുവച്ചതോടെയാണ് ചിത്രം ട്വിറ്ററില്‍ ഏറെ ശ്രദ്ധ നേടിയത്. ഒരു പറാത്ത കഴിച്ചാല്‍ മതിയെന്ന് ഡയറ്റീഷ്യന്‍ പറഞ്ഞത് അനുസരിച്ച്, ഒരു യമണ്ടന്‍ പറാത്ത കഴിക്കുന്ന പഞ്ചാബിയുടെ ചിത്രമാണ് സംഭവം. ഡയറ്റിംഗ് പരിശീലിക്കുന്നവര്‍ക്ക് മാതൃകയാക്കാവുന്നതാണ് എന്ന രസകരമായ അടിക്കുറിപ്പോടെയാണ് ആനന്ദ് മഹീന്ദ്ര ചിത്രം പങ്കുവച്ചത്. 

 

 

ഡയറ്റ് പാലിക്കാന്‍ കഴിയാതെ പോകുന്നവര്‍ക്കെല്ലാം തന്നെ വളരെ എളുപ്പത്തില്‍ താരതമ്യപ്പെടുത്താനാകുന്ന ചിത്രത്തിന് പിന്നീട് വന്‍ വരവേല്‍പാണ് സമൂഹമാധ്യങ്ങളിലൊട്ടാകെയും ലഭിച്ചത്.

Also Read:- വർക്ക് ഫ്രം ഹോം; വീഡിയോ കോളുകളിൽ ഷർട്ടിനൊപ്പം ​ധരിക്കുന്നത് ലുങ്കിയെന്ന് ആനന്ദ് മഹീന്ദ്ര...

PREV
click me!

Recommended Stories

ശരീരഭാരം കുറയ്ക്കാൻ മല്ലിയില മതി; ഗുണങ്ങൾ എന്തൊക്കെയാണെന്ന് അറിയാം
ദിവസവും രാവിലെ മാതളം കഴിക്കുന്നതിന്റെ 6 പ്രധാന ഗുണങ്ങൾ ഇതാണ്