Food Video : ഫുഡ് വ്‌ളോഗേഴ്‌സിനെ കളിയാക്കിക്കൊണ്ടുള്ള രസകരമായ വീഡിയോ ശ്രദ്ധേയമാകുന്നു

Web Desk   | others
Published : Jan 04, 2022, 07:37 PM IST
Food Video : ഫുഡ് വ്‌ളോഗേഴ്‌സിനെ കളിയാക്കിക്കൊണ്ടുള്ള രസകരമായ വീഡിയോ ശ്രദ്ധേയമാകുന്നു

Synopsis

പലപ്പോഴും ഫുഡ് വ്‌ളോഗേഴ്‌സിന്റെ വീഡിയോ പരീക്ഷണങ്ങള്‍ 'അല്‍പം കടന്നുപോയി' എന്ന് നാം ചിന്തിക്കുന്ന സന്ദര്‍ഭങ്ങളുണ്ടാകാറുണ്ട്. അത്തരത്തില്‍ നമ്മെ മടുപ്പിക്കുന്നൊരു സംഗതിയാണ്, അനാവശ്യമായി ഭക്ഷണങ്ങളെ അവയുടെ തനത് രുചിയില്‍ നിന്ന് അടര്‍ത്തിമാറ്റി, ശ്രദ്ധ നേടാന്‍ വേണ്ടി മാത്രം പരീക്ഷണങ്ങള്‍ നടത്തുന്നത്

ഇന്ന് സോഷ്യല്‍ മീഡിയ ( Social Media ) അക്കൗണ്ടുകളില്ലാത്തവരും ഇവ ഉപയോഗിക്കാത്തവരും വളരെ കുറവാണ്. പ്രായമായവര്‍ പോലും ഇവയെല്ലാമായി പരിചിതമാവുകയും ഇവയെ ഫലപ്രദമായി ഉപയോഗിക്കുകയും ചെയ്യാറുണ്ട്. പ്രധാനമായും വീഡിയോകള്‍ ( Viral Video ) കാണാനാണ് അധികപേരും സോഷ്യല്‍ മീഡിയ ഉപയോഗിക്കുന്നത്. 

നമ്മുടെ അഭിരുചിക്ക് അനുസരിച്ച് വീഡിയോകള്‍ പോസ്റ്റ് ചെയ്യുന്ന പേജുകളില്‍ ചിലപ്പോഴൊക്കെ മണിക്കൂറുകളോളം നാം ചെലവിടാറുണ്ട്, അല്ലേ? ഭക്ഷണപ്രേമികള്‍ക്കാണ് ഇക്കൂട്ടത്തില്‍ ഏറ്റവും ലാഭം. 

കാരണം, എണ്ണമറ്റ ഫുഡ് വ്‌ളോഗേഴ്‌സ് ഇന്ന് സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളില്‍ വിലസുകയാണ്. ഭക്ഷണവുമായി ബന്ധപ്പെട്ട പുതിയ വിവരങ്ങള്‍,പരീക്ഷണങ്ങള്‍, കൗതുകമുണര്‍ത്തുന്ന കണ്ടെത്തലുകള്‍, പ്രാദേശികമായ വൈവിധ്യങ്ങള്‍ എന്നിങ്ങനെ ഫുഡ് വ്‌ളോഗേഴ്‌സിനുള്ള സാധ്യതകള്‍ അപാരമാണ്. ഇവരുടെ കാഴ്ചക്കാര്‍ക്കും അത്ര തന്നെ സാധ്യതകളുണ്ട്. 

എന്നാല്‍ പലപ്പോഴും ഫുഡ് വ്‌ളോഗേഴ്‌സിന്റെ വീഡിയോ പരീക്ഷണങ്ങള്‍ 'അല്‍പം കടന്നുപോയി' എന്ന് നാം ചിന്തിക്കുന്ന സന്ദര്‍ഭങ്ങളുണ്ടാകാറുണ്ട്. അത്തരത്തില്‍ നമ്മെ മടുപ്പിക്കുന്നൊരു സംഗതിയാണ്, അനാവശ്യമായി ഭക്ഷണങ്ങളെ അവയുടെ തനത് രുചിയില്‍ നിന്ന് അടര്‍ത്തിമാറ്റി, ശ്രദ്ധ നേടാന്‍ വേണ്ടി മാത്രം പരീക്ഷണങ്ങള്‍ നടത്തുന്നത്. 

ഇങ്ങനെയുള്ള ധാരാളം വീഡിയോകള്‍ പതിവായി നമുക്ക് കാണാന്‍ സാധിക്കും. ഇത്തരക്കാരെ രസകരമായി വിമര്‍ശിക്കുന്നൊരു വീഡിയോ ആണിപ്പോള്‍ ഇന്‍സ്റ്റഗ്രാമില്‍ ശ്രദ്ധ നേടുന്നത്. 'വാണ്ടറേഴ്‌സ് ഓഫ് ദില്ലി' എന്നപേജാണ് രസകരമായ വീഡിയോ പങ്കുവച്ചിരിക്കുന്നത്. 

സാധാരണക്കാര്‍ ബര്‍ഗര്‍ കഴിക്കുന്ന രീതിയും ഫുഡ് വ്‌ളോഗേഴ്‌സ് ബര്‍ഗര്‍ കഴിക്കുന്ന രീതിയുമാണ് ഇതില്‍ കാണിച്ചിരിക്കുന്നത്. സാധാരണക്കാര്‍, വളരെ ലളിതമായി ബര്‍ഗര്‍ തയ്യാറാക്കി കഴിക്കുമ്പോള്‍ ഫുഡ് വ്‌ളോഗേഴ്‌സ് ഇതിലേക്ക് പാസ്തയും പിസയും ചീസും എല്ലാം അമിതമായി ചേര്‍ത്ത് 'ഡെലീഷ്യസ്' ആണെന്ന് കാണിച്ച്, കഷ്ടപ്പെട്ട് അത് കഴിക്കുന്നതാണ് വീഡിയോയിലുള്ളത്. 

'ദയവായി ഇതൊന്ന് നിര്‍ത്തൂ' എന്ന് ഫുഡ് വ്‌ളോഗേഴ്‌സിനോട് അഭ്യര്‍ത്ഥിക്കുന്ന അടിക്കുറിപ്പോടെയാണ് വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്. യഥാര്‍ത്ഥത്തില്‍ ഇത് നിലവില്‍ ആവശ്യമായിരുന്നൊരു വിമര്‍ശനമാണെന്നാണ് വീഡിയോ കണ്ട മിക്കവരും അഭിപ്രായപ്പെടുന്നത്. 

ലക്ഷക്കണക്കിന് പേരാണ് വീഡിയോ ഇതിനോടകം തന്നെ കണ്ടിരിക്കുന്നത്. നിരവധി പേര്‍ ഇത് പങ്കുവയ്ക്കുകയും ചെയ്തിരിക്കുന്നു. 

വീഡിയോ കാണാം...

 

Also Read:- തിളച്ച എണ്ണയിൽ കയ്യിട്ട് പക്കോഡ വറുത്തെടുക്കുന്ന യുവാവ്; വീഡിയോ വൈറല്‍

PREV
click me!

Recommended Stories

ശരീരഭാരം കുറയ്ക്കാൻ മല്ലിയില മതി; ഗുണങ്ങൾ എന്തൊക്കെയാണെന്ന് അറിയാം
ദിവസവും രാവിലെ മാതളം കഴിക്കുന്നതിന്റെ 6 പ്രധാന ഗുണങ്ങൾ ഇതാണ്