ഒരു ഫുഡ് ബ്ലോഗർ ആണ് വീഡിയോ സമൂഹ മാധ്യമങ്ങളിലൂടെ പങ്കുവച്ചത്. ജയ്പൂരിലെ ഒരു തെരുവ് ഭക്ഷണ കച്ചവടക്കാരനാണ് തിളച്ചുമറിയുന്ന ചൂടുള്ള എണ്ണയിൽ കൈ മുക്കുന്നത്. 

തിളച്ച എണ്ണ (boiling hot oil) ഒരു തുള്ളി ദേഹത്ത് വീഴുമ്പോഴുള്ള നീറ്റല്‍ തന്നെ സഹിക്കാന്‍ കഴിയാത്തവരാണ് നമ്മളില്‍ പലരും. എന്നാല്‍ ഇവിടെ ഒരു വലിയ പാത്രത്തിൽ തിളച്ചുമറിയുന്ന എണ്ണയിലേയ്ക്ക് കയ്യിട്ട് ഭക്ഷണം (food) വറുത്തെടുക്കുകയാണ് ഒരു യുവാവ്.

ഒരു ഫുഡ് ബ്ലോഗർ ആണ് വീഡിയോ സമൂഹ മാധ്യമങ്ങളിലൂടെ പങ്കുവച്ചത്. ജയ്പൂരിലെ ഒരു തെരുവ് ഭക്ഷണ കച്ചവടക്കാരനാണ് തിളച്ചുമറിയുന്ന ചൂടുള്ള എണ്ണയിൽ കൈ മുക്കുന്നത്. കൈകളിൽ ഗ്ലൗസ് പോലും ധരിച്ചിട്ടല്ല. പക്കോഡ (pakoda) വറുക്കുമ്പോഴാണ് ഇയാള്‍ കൈ എണ്ണയ്ക്കുള്ളിൽ മുക്കുന്നത്. ശേഷം അത് ബ്ലോഗറെ കാണിക്കാൻ ക്യാമറയ്ക്കു നേരെ പിടിക്കുന്നതും വീഡിയോയില്‍ കാണാം. 

'ജയ്‌പൂരിലെ ഹീറ്റ് പ്രൂഫ് പക്കോഡ് വാല' എന്ന അടിക്കുറിപ്പോടെ ആണ് വീഡിയോ ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവച്ചിരിക്കുന്നത്. വീഡിയോ വൈറലായതോടെ നിരവധി പേര്‍ കമന്‍റുകളുമായി രംഗത്തെത്തുകയും ചെയ്തു. ചിലര്‍ ഞെട്ടല്‍ രേഖപ്പെടുത്തിയപ്പോള്‍ മറ്റുചിലര്‍ ശുചിത്വത്തെക്കുറിച്ചുള്ള ആശങ്കയാണ് പങ്കുവച്ചത്. ഇങ്ങനെ കൈ മുക്കുന്ന എണ്ണയില്‍ പൊരിക്കുന്ന ഭക്ഷണത്തിന്‍റെ വൃത്തിയെ കുറിച്ചും ചിലര്‍ പരാമര്‍ശിച്ചു. 

View post on Instagram

Also Read: ചില്ലി മസാലയില്‍ കുളിച്ച് പാനിപൂരി; പ്രതികരിച്ച് സോഷ്യല്‍ മീഡിയ !