'ഏതിനാണ് ടേസ്റ്റ് കൂടുതല്‍'; പ്രശസ്തനായ ഷെഫിന്‍റെ പ്രതികരണം വൈറല്‍

Published : Jun 16, 2022, 07:03 PM IST
'ഏതിനാണ് ടേസ്റ്റ് കൂടുതല്‍'; പ്രശസ്തനായ ഷെഫിന്‍റെ പ്രതികരണം വൈറല്‍

Synopsis

യുഎസില്‍ നിന്നുള്ള ജിമ്മി ഡൊണാള്‍ഡ്സണ്‍ എന്ന മിസ്റ്റര്‍ ബീസ്റ്റ്, തന്‍റെ സ്വന്തം ചോക്ലേറ്റ് ബ്രാന്‍ഡിന് അല്‍പം പ്രശസ്തി ലഭിക്കാന്‍ ആയിരിക്കണം ഗോര്‍ഡന്‍ രാംസേയെ തന്നെ സമീപിച്ചത്. രാംസേ വളരെ സത്യസന്ധനാണെന്ന് അറിയാമെന്ന ആമുഖത്തോടെയാണ് മിസ്റ്റര്‍ ബീസ്റ്റ് ചോക്ലേറ്റ് രുചിക്കാനായി നല്‍കുന്നത്. 

ലോകപ്രശസ്തനായ ( Famous Chef ) ഷെഫ് ആണ് ഗോര്‍ഡ്‍ രാംസേ ( Gordon Ramsay ). ഇന്‍റര്‍നെറ്റ് ഉപയോഗിക്കുന്ന ഭക്ഷണപ്രിയരെല്ലാം തന്നെ ഒരിക്കലെങ്കിലും ഇദ്ദേഹത്തിന്‍റെ പേര് കേട്ടിരിക്കും. അത്രമാത്രം രാജ്യാതിര്‍ത്തികള്‍ കടന്നും തന്‍റെ പേര് എത്തിച്ച  ( Famous Chef ) ഷെഫ് ആണ് ഗോര്‍ഡന്‍ രാംസേ. 

ഇദ്ദേഹത്തോട് താന്‍ സ്വന്തമായി ചെയ്ത ചോക്ലേറ്റ് രുചിച്ച് അഭിപ്രായം പ്രകടിപ്പിക്കാന്‍ ആവശ്യപ്പെട്ടതാണ് ഒരു യൂട്യബര്‍. അങ്ങനെ ചോക്ലേറ്റ് രുചിച്ചുനോക്കി രാംസേ നല്‍കിയ പ്രതികരണം ഇപ്പോള്‍ വൈറലാവുകയാണ്. 

യുഎസില്‍ നിന്നുള്ള ജിമ്മി ഡൊണാള്‍ഡ്സണ്‍ എന്ന മിസ്റ്റര്‍ ബീസ്റ്റ്, തന്‍റെ സ്വന്തം ചോക്ലേറ്റ് ബ്രാന്‍ഡിന് അല്‍പം പ്രശസ്തി ലഭിക്കാന്‍ ആയിരിക്കണം ഗോര്‍ഡന്‍ രാംസേയെ ( Gordon Ramsay )  തന്നെ സമീപിച്ചത്. രാംസേ വളരെ സത്യസന്ധനാണെന്ന് അറിയാമെന്ന ആമുഖത്തോടെയാണ് മിസ്റ്റര്‍ ബീസ്റ്റ് ചോക്ലേറ്റ് രുചിക്കാനായി നല്‍കുന്നത്. 

സൗഹാര്‍ദ്ദ മനോഭാവത്തോടെ തൊട്ടരികില്‍ തന്നെ രാംസേയും ഉണ്ട്. ഓണ്‍ലൈനായി വാങ്ങിയ വില കൂടിയ ഒരു ചോക്ലേറ്റും തന്‍റെ ബ്രാന്‍ഡിന്‍റെ ചോക്ലേറ്റുമാണ് രുചിക്കാനായി വച്ചിരിക്കുന്നത്. ആദ്യം മിസ്റ്റര്‍ ബീസ്റ്റിന്‍റെ ചോക്ലേറ്റാണ് രാംസേ രുചിക്കുന്നത്. അത് കൊള്ളാമെന്ന് പറഞ്ഞ ശേഷം ഓണ്‍ലൈനില്‍ വാങ്ങിയ ചോക്ലേറ്റിലേക്ക് തിരിയുന്നു. 

അത് രുചിച്ച ശേഷം പ്രതികരണത്തിനായി അക്ഷമനായി കാത്തുനില്‍ക്കുന്ന മിസ്റ്റര്‍ ബീസ്റ്റിനോടായി തന്‍റെ ചോക്ലേറ്റ് തന്നെയാണ് തീര്‍ച്ചയായും... എന്ന് പറയുമ്പോഴത്തേക്ക് മിസ്റ്റര്‍ ബീസ്റ്റ് സന്തോഷം കൊണ്ട് തുള്ളിച്ചാടുന്നു. എന്നാല്‍ ഒന്ന് നിര്‍ത്തി ബാക്കി കൂടി പറയുകയാണ് രാംസേ. തന്‍റെ ചോക്ലേറ്റ് തന്നെയാണ് തീര്‍ച്ചയായും.... രണ്ടാം സ്ഥാനത്ത് എന്നായിരുന്നു രാംസേയുടെ മുഴുവന്‍ പ്രതികരണം. ഇതോടെ തകര്‍ന്നുവീഴുകയാണ് യൂട്യൂബര്‍. 

 

ശേഷം ഒരു പൊട്ടിച്ചിരിയോടെ രാംസേ ഈ രംഗം തമാശയാക്കുന്നുണ്ട്. മിസ്റ്റര്‍ ബീസ്റ്റ് തന്നെയാണ് ഈ വീഡിയോ തന്‍റെ ചാനലിലൂടെ പങ്കുവച്ചിരിക്കുന്നത്. നാല് ദിവസങ്ങള്‍ക്കകം കോടിക്കണക്കിന് പേരാണ് വീഡിയോ കണ്ടിരിക്കുന്നത്. ഭക്ഷണപ്രിയരായ പലരും രസകരമായ ഈ വീഡിയോ പങ്കുവയ്ക്കുകയും ചെയ്യുന്നുണ്ട്. 

വളരെയധികം ഫോളോവേഴ്സുള്ള ഒരു യൂട്യൂബറാണ് മിസ്റ്റര്‍ ബീസ്റ്റ്. മുമ്പ് പല സന്ദര്‍ഭങ്ങളിലും വാര്‍ത്തകളില്‍ വലിയ രീതിയില്‍ ഇദ്ദേഹം ഇടം നേടുകയും ചെയ്തിട്ടുണ്ട്. താന്‍‍ പുതിയൊരു റെസ്റ്റോറന്‍റ് തുടങ്ങിയപ്പോള്‍ അവിടെ സൗജന്യമായി ആളുകള്‍ക്ക് ഭക്ഷണം നല്‍കുകയും ഭക്ഷണത്തിനൊപ്പം നോട്ടുകെട്ടുകള്‍ വിതരണം ചെയ്യുകയും ചെയ്തിരുന്നു. ഇതെല്ലാം വലിയ രീതിയിലാണ് ആഘോഷിക്കപ്പെട്ടിരുന്നത്. 

Also Read:- ഭക്ഷണം 'ഫ്രീ' കൂടാതെ നോട്ടുകെട്ടുകളും; ഈ റെസ്‌റ്റോറന്റ് ഉടമയെ നിങ്ങളറിയുമോ?

PREV
Read more Articles on
click me!

Recommended Stories

തലമുടി തഴച്ചു വളരാൻ നിർബന്ധമായും കഴിക്കേണ്ട ഭക്ഷണങ്ങൾ
രുചിയൂറും സ്‌പൈസി മസാല ദോശ തയാറാക്കാം; റെസിപ്പി