വീട്ടിൽ ബ്രഡുണ്ടോ; വളരെ എളുപ്പം തയ്യാറാക്കാവുന്ന ഒരു നാലുമണി പലഹാരം

Web Desk   | Asianet News
Published : Apr 11, 2020, 12:46 PM IST
വീട്ടിൽ ബ്രഡുണ്ടോ; വളരെ എളുപ്പം തയ്യാറാക്കാവുന്ന ഒരു നാലുമണി പലഹാരം

Synopsis

ഈ ലോക് ഡൗൺ കാലത്ത് കുട്ടികൾക്ക് എളുപ്പം തയ്യാറാക്കി കൊടുക്കാവുന്ന ഒരു നാല് മണി പലഹാരമാണ് സ്വീറ്റ് ഫ്രഞ്ച് ടോസ്റ്റ്. വീട്ടിൽ ബ്രഡ് ഉണ്ടെങ്കിൽ വളരെ എളുപ്പം ഉണ്ടാക്കാം. തയ്യാറാക്കുന്നത് എങ്ങനെയെന്ന് നോക്കാം...  

വേണ്ട ചേരുവകൾ ....

വൈറ്റ്  ബ്രഡ്                                    6 എണ്ണം
പാൽ                                                അര ലിറ്റർ 
 പഞ്ചസാര                                     ഒന്നര ടീസ്പൂൺ 
കറുവാപ്പട്ട  പൊടി                      അര ടീസ്പൂൺ 
 മുട്ട വലുത്                                       2 എണ്ണം
ബട്ടർ (ഗ്രില്ല് ചെയ്യാൻ)                ആവശ്യത്തിന്...

തയാറാക്കുന്ന വിധം....

 പാൽ, പഞ്ചസാര, കറുവാപ്പട്ട  പൊടി , മുട്ട എന്നീ ചേരുവകൾ ഒന്നായി ബീറ്റ് ചെയ്ത് എടുക്കുക. ഇതിലേക്ക് ബ്രഡ് മുക്കിയെടുക്കുക. ചൂടായ നോൺ സ്റ്റിക്ക് ഫ്രൈ പാനിൽ അല്പം വെണ്ണ ഇടുക. തീ കുറച്ച് വച്ച് മൊരിച്ച് എടുക്കുക. ഫ്രഞ്ച് ടോസ്റ്റ് തയ്യാറായി...

 

PREV
click me!

Recommended Stories

അസിഡിറ്റിയും നെഞ്ചെരിച്ചിലും അകറ്റാൻ ഔഷധ ഗുണങ്ങളുള്ള ഇവ മതി
സപ്ലിമെന്റുകൾ വേണ്ട; ബയോട്ടിൻ അടങ്ങിയ 5 പ്രധാന ഭക്ഷണങ്ങൾ ഇതാ