ഈ ഹെൽത്തി ബ്രേക്ക്ഫാസ്റ്റ് ശരീരഭാരം കുറയ്ക്കാൻ സഹായിക്കും; മിറ പറയുന്നു

Web Desk   | Asianet News
Published : Apr 10, 2020, 02:03 PM ISTUpdated : Apr 10, 2020, 02:23 PM IST
ഈ ഹെൽത്തി ബ്രേക്ക്ഫാസ്റ്റ് ശരീരഭാരം കുറയ്ക്കാൻ സഹായിക്കും; മിറ പറയുന്നു

Synopsis

ഷാഹിദ് കപൂറിനും മക്കളായ മിഷയ്ക്കും സെയ്‌നും ഏറെ ഇഷ്ടമുള്ള ഭക്ഷണമാണ് ഇത്. ശരീരഭാരം കുറയ്ക്കാൻ ആ​ഗ്രഹിക്കുന്നവർക്ക് ഇത് മികച്ചൊരു ഭക്ഷണമാണെന്നാണ് മിറാ പറയുന്നത്. 

ബോളിവുഡ് താരം ഷാഹിത് കപൂറിന്റെ ഭാര്യ മിറാ കപൂറിന് വെജിറ്റേറിയന്‍ വിട്ടൊരു കളിയില്ല. തന്റെ ഭക്ഷണപ്രിയത്തെ കുറിച്ച് താരം ഇടയ്ക്കിടെ ഇന്‍സ്റ്റഗ്രാമിൽ പോസ്റ്റ് ഇടാറുണ്ട്. ഹെൽത്തി കളര്‍ഫുള്‍ ബ്രേക്ക്ഫാസ്റ്റിനെ കുറിച്ചാണ് ഏറ്റവും ഒടുവിൽ മിറ തന്റെ ഫോളോവേഴ്‌സിന് വേണ്ടി പങ്കുവച്ചിരിക്കുന്നത്.

ഷാഹിദ് കപൂറിനും മക്കളായ മിഷയ്ക്കും സെയ്‌നും ഏറെ ഇഷ്ടമുള്ള ഭക്ഷണമാണ് ഇതെന്ന് മിറ പറയുന്നു. പോംഗ്രെനേറ്റ് സീഡ്‌സ്, വാഴപ്പഴം, പംകിന്‍ സീഡ്‌സ്, ചിയ സീഡ്‌സ്, സണ്‍ഫ്ളവര്‍ സീഡ്‌സ് എന്നിവയുടെ മിക്‌സാണ് ബ്രേക്ക്ഫാസ്റ്റ്. വിറ്റാമിന്‍സ് എന്നാണ് മിറ ഇതിന് ക്യാപ്ഷന്‍ നല്‍കിയിരിക്കുന്നത്. ഇവയെല്ലാം വിറ്റാമിനുകളുടെ കലവറയാണല്ലോ. 

പോംഗ്രനേറ്റ് വിറ്റാമിന്‍ സി, കെ, ബി എന്നിവയാല്‍ സമൃദ്ധമാണ്. വാഴപ്പഴം വിറ്റാമിന്‍ ബി6, വിറ്റാമിന്‍ സി എന്നിവയാണ് നല്‍കുന്നത്. മാത്രമല്ല പോംഗ്രനേറ്റും വാഴപ്പഴവും പൊട്ടാസ്യം ധാരാളമുള്ള ഭക്ഷണ സാധനങ്ങളാണ്. ചിയ, സണ്‍ഫ്ളര്‍, പംപ്കിന്‍ എന്നീ സീഡുകള്‍  ബീറ്റാകരോട്ടീന്‍ നിറഞ്ഞവയാണ്. 

മാത്രമല്ല ഇവയെല്ലാം ഹൃദയാരോഗ്യത്തെ സഹായിക്കുന്ന ഒമേഗ ത്രീ ഫാറ്റി ആസിഡുകളുടെ കലവറകൂടിയാണ്.  ശരീരഭാരം കുറയ്ക്കാൻ ആ​ഗ്രഹിക്കുന്നവർക്ക് ഇത് മികച്ചൊരു ഭക്ഷണമാണെന്നാണ് മിറാ പറയുന്നത്. 2015ലാണ് മിറയും ഷാഹിദവും വിവാഹിതരാകുന്നത്. ഇരുവര്‍ക്കും മിഷ , സെയ്ന്‍ എന്നീ രണ്ടു മക്കളുമുണ്ട്. 

PREV
click me!

Recommended Stories

പിസിഒഎസ് പ്രശ്നമുള്ളവർ ഡയറ്റില്‍ നിന്നും ഒഴിവാക്കേണ്ട ഭക്ഷണങ്ങള്‍
പ്രൂൺസ് ഡയറ്റില്‍ ഉള്‍പ്പെടുത്തൂ, അറിയാം ഗുണങ്ങള്‍