'ഇതെന്താണെന്ന് ഞങ്ങള്‍ക്കും മനസിലായിട്ടില്ല'; ലോക്ക്ഡൗണ്‍ കാലത്തെ പാചക പരീക്ഷണവുമായി താരം

Web Desk   | others
Published : Apr 10, 2020, 11:00 PM IST
'ഇതെന്താണെന്ന് ഞങ്ങള്‍ക്കും മനസിലായിട്ടില്ല'; ലോക്ക്ഡൗണ്‍ കാലത്തെ പാചക പരീക്ഷണവുമായി താരം

Synopsis

കൊവിഡ് 19 വ്യാപനത്തെ തുടര്‍ന്ന് സാമൂഹികാകലം പാലിക്കുന്നതിന് വേണ്ടി വീട്ടിലുള്ള ജോലിക്കാരെ പറഞ്ഞുവിട്ട ശേഷം സഹോദരിയോടൊപ്പം മുഴുവന്‍ സമയ ഗൃഹഭരണത്തിലാണ് താരം ഇപ്പോള്‍. വീട് വൃത്തിയാക്കുന്നതിന്റേയും പാത്രം കഴുകുന്നതിന്റേയുമെല്ലാം രസകരമായ കുഞ്ഞ് വീഡിയോകള്‍  മുമ്പ് പങ്കുവച്ചിരുന്നു  

കൊവിഡ് 19 വ്യാപനത്തെ തുടര്‍ന്ന് ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചിരിക്കുന്ന സാഹചര്യത്തില്‍ മിക്കവാറും എല്ലാവരും വീട്ടില്‍ പാചക പരീക്ഷണങ്ങളിലാണ്. ഇതില്‍ നിന്ന് വ്യത്യസ്തമല്ല താരങ്ങളുടെ കാര്യമെന്ന് തെളിയിക്കുകയാണ് കത്രീന കെയ്ഫ് പങ്കുവച്ച ഒരു കുഞ്ഞ് വീഡിയോ. 

സഹോദരി ഇസബെല്ലയുമൊത്ത് അടുക്കളയില്‍ എന്തോ പരീക്ഷണത്തിലായിരുന്നു കത്രീനയെന്നത് വ്യക്തം. എന്നാല്‍ വീഡിയോയില്‍ കാണുന്ന പാന്‍ കേക്ക് പോലുള്ള വിഭവം എന്തെന്ന് മാത്രം മനസിലാകുന്നില്ല. 

സത്യത്തില്‍ ഉണ്ടാക്കിയത് എന്താണെന്ന് തങ്ങള്‍ക്കും മനസിലായിട്ടില്ലെന്നാണ് താരത്തിന്റെ വാദം. വീഡിയോയ്‌ക്കൊപ്പം ഇന്‍സ്റ്റഗ്രാം പേജില്‍ കത്രീന തന്നെ കുറിച്ചതാണിത്. 

'ഇത് എന്താണെന്ന് ഞങ്ങള്‍ക്കും മനസിലായിട്ടില്ല. മനസിലായാല്‍ അത് നിങ്ങളേയും അറിയിക്കാം' എന്നായിരുന്നു കത്രീനയുടെ അടിക്കുറിപ്പ്. 

 

 

കൊവിഡ് 19 വ്യാപനത്തെ തുടര്‍ന്ന് സാമൂഹികാകലം പാലിക്കുന്നതിന് വേണ്ടി വീട്ടിലുള്ള ജോലിക്കാരെ പറഞ്ഞുവിട്ട ശേഷം സഹോദരിയോടൊപ്പം മുഴുവന്‍ സമയ ഗൃഹഭരണത്തിലാണ് താരം ഇപ്പോള്‍. വീട് വൃത്തിയാക്കുന്നതിന്റേയും പാത്രം കഴുകുന്നതിന്റേയുമെല്ലാം രസകരമായ കുഞ്ഞ് വീഡിയോകള്‍ കത്രീന തന്നെ മുമ്പ് പങ്കുവച്ചിരുന്നു. ഇതിന് പിന്നാലെയാണ് പാചക പരീക്ഷണത്തിന്റെ വീഡിയോയും പങ്കുവച്ചിരിക്കുന്നത്.
 

 

 

PREV
click me!

Recommended Stories

Health Tips: കുടലിന്‍റെ ആരോഗ്യത്തിനായി കുടിക്കേണ്ട പാനീയങ്ങള്‍
പിസിഒഎസ് പ്രശ്നമുള്ളവർ ഡയറ്റില്‍ നിന്നും ഒഴിവാക്കേണ്ട ഭക്ഷണങ്ങള്‍