ദിവസവും ഒരു പിടി കുതിർത്ത ബദാം കഴിക്കുന്നത് പതിവാക്കൂ, ​​ഗുണങ്ങൾ ഇതൊക്കെയാണ്

Published : Nov 08, 2023, 11:40 AM IST
ദിവസവും ഒരു പിടി കുതിർത്ത ബദാം കഴിക്കുന്നത് പതിവാക്കൂ, ​​ഗുണങ്ങൾ ഇതൊക്കെയാണ്

Synopsis

ബദാം കഴിക്കുന്നത് തലച്ചോറിന്റെ ആരോ​ഗ്യത്തിനും എല്ലുകളെ ശക്തിപ്പെടുത്തുന്നതിനും സഹായകമാണ്. ബദാം കുതിർത്ത് കഴിക്കുന്നത് കൂടുതൽ ​ഗുണങ്ങൾ നൽകുന്നു. ബദാം കുതിർത്ത് കഴിക്കുന്നത് ദഹനവ്യവസ്ഥ എളുപ്പമാക്കുന്നു.   

നട്സുകൾ പൊതുവേ ആരോ​ഗ്യത്തിന് ​ഗുണകരമാണ്. നട്സുകൾ ഏറ്റവും മികച്ചതാണ് ബദാം. കാരണം, അവയിൽ ആന്റിഓക്‌സിഡന്റുകൾ, പോളിഫെനോൾസ്, ആരോഗ്യകരമായ കൊഴുപ്പുകൾ, വിറ്റാമിനുകളും ധാതുക്കളായ പ്രോട്ടീൻ, സിങ്ക്, മഗ്നീഷ്യം, ഒമേഗ -3 ഫാറ്റി ആസിഡുകൾ എന്നിവയും വിറ്റാമിനുകളും നാരുകളും അടങ്ങിയിട്ടുണ്ട്. 

ബദാം കഴിക്കുന്നത് തലച്ചോറിന്റെ ആരോ​ഗ്യത്തിനും എല്ലുകളെ ശക്തിപ്പെടുത്തുന്നതിനും സഹായകമാണ്. ബദാം കുതിർത്ത് കഴിക്കുന്നത് കൂടുതൽ ​ഗുണങ്ങൾ നൽകുന്നു. ബദാം കുതിർത്ത് കഴിക്കുന്നത് ദഹനവ്യവസ്ഥ എളുപ്പമാക്കുന്നു. 

കുതിർത്ത ബദാമിൽ മോണോസാച്ചുറേറ്റഡ് കൊഴുപ്പുകൾ അടങ്ങിയിട്ടുണ്ട്. ഇത് ശരീരത്തിനാവശ്യമായ കൊഴുപ്പുകളാണ്. ഇത് എൽഡിഎൽ (മോശം) കൊളസ്ട്രോൾ കുറയ്ക്കാൻ സഹായിക്കും. കൂടാതെ, നല്ല കൊഴുപ്പുകളുടെ ഉയർന്ന ഉള്ളടക്കം ഹൃദ്രോ​ഗ സാധ്യത കുറയ്ക്കുന്നു.

ദിവസവും രാവിലെ കുതിർത്ത ബദാം കഴിക്കുന്നത് ഹൃദ്രോഗ സാധ്യത കുറയ്ക്കുന്നു. ബദാമിൽ ഹൃദ്രോഗ സാധ്യത കുറയ്ക്കാൻ സഹായിക്കുന്ന വിറ്റാമിൻ ഇ, ഫോളിക് ആസിഡ് എന്നിവയും ബദാമിൽ ധാരാളമുണ്ട്. കുതിർത്ത ബദാം  വിശപ്പ് നിയന്ത്രിക്കാനും ശരീരഭാരം നിയന്ത്രിക്കാനും സഹായകമാണ്.

ബദാമിൽ വിറ്റാമിൻ ഇ, ഫ്ലേവനോയ്ഡുകൾ തുടങ്ങിയ പോഷകങ്ങൾ അടങ്ങിയിട്ടുണ്ട്. ഇത് തലച്ചോറിന്റെ ആരോഗ്യവും ഓർമ്മശക്തിയും മെച്ചപ്പെടുത്തുന്നു. ബദാം കുതിർക്കുന്നത് ഈ പോഷകങ്ങളുടെ ലഭ്യത വർദ്ധിപ്പിക്കും. ബദാമിലെ ആന്റിഓക്‌സിഡന്റുകൾ ഓക്‌സിഡേറ്റീവ് സ്ട്രെസിൽ നിന്ന് ചർമ്മത്തെ സംരക്ഷിക്കാൻ സഹായിക്കുകയും ആരോഗ്യകരവും കൂടുതൽ യുവത്വമുള്ളതുമായ ചർമ്മത്തിനും സഹായകമാണ്. 

ബദാമിന് കുറഞ്ഞ ഗ്ലൈസെമിക് സൂചികയാണുള്ളത്. സമീകൃതാഹാരത്തിന്റെ ഭാഗമായി കഴിക്കുമ്പോൾ രക്തത്തിലെ പഞ്ചസാരയുടെ അളവ് സ്ഥിരപ്പെടുത്താനും ഇൻസുലിൻ സ്‌പൈക്കുകളുടെ സാധ്യത കുറയ്ക്കാനും കുതിർത്ത ബദാം സഹായിക്കും. പ്രഭാതഭക്ഷണത്തി‌ൽ ഒരു പിടി ബദാം ഉൾപ്പെടുത്തുന്നത് ‌ രക്തത്തിലെ പഞ്ചസാരയുടെ വർദ്ധനവിലും ശരീരത്തിലെ ഹോർമോണുകളുടെ അളവ് നിയന്ത്രിക്കുന്നതിലും ഗണ്യമായ കുറവുണ്ടാക്കിയതായി പഠനങ്ങൾ പറയുന്നു.

കാൽസ്യം, മഗ്നീഷ്യം എന്നിവയുും ബദാമിൽ അടങ്ങിയിട്ടുണ്ട്. അസ്ഥികളുടെ ബലം നിലനിർത്തുന്നതിനും ഓസ്റ്റിയോപൊറോസിസ് പോലുള്ള അവസ്ഥകൾ തടയുന്നതിനും ആവശ്യമായ ധാതുക്കളാണ്. മഗ്നീഷ്യം, ചെമ്പ്, കാൽസ്യം, സിങ്ക് തുടങ്ങിയ ധാതുക്കളാൽ സമ്പുഷ്ടമായ ബദാം എല്ലുകളെ ശക്തമാക്കാനും സന്ധിവാതം പോലുള്ള പ്രശ്നങ്ങൾ അകറ്റുന്നതിനും സഹായകമാണ്. 

പ്രാതലിൽ ഉൾപ്പെടുത്താം പ്രോട്ടീൻ അടങ്ങിയ ഈ ഭക്ഷണങ്ങൾ

 

PREV
click me!

Recommended Stories

ബ്രൊക്കോളി പാകം ചെയ്യുമ്പോൾ നിർബന്ധമായും ഒഴിവാക്കേണ്ട 4 അബദ്ധങ്ങൾ ഇതാണ്
കുട്ടികൾക്ക് ദിവസവും പാലും പഴവും നൽകുന്നതിന്റെ 5 ആരോഗ്യ ഗുണങ്ങൾ ഇതാണ്