Health Tips : ദിവസവും ഒരു നേരം ഓട്സ് കഴിക്കുന്നത് ശീലമാക്കൂ, ​ഗുണങ്ങൾ പലതാണ്

Published : Sep 11, 2023, 10:21 AM ISTUpdated : Sep 11, 2023, 10:38 AM IST
Health Tips :  ദിവസവും ഒരു നേരം ഓട്സ് കഴിക്കുന്നത് ശീലമാക്കൂ, ​ഗുണങ്ങൾ പലതാണ്

Synopsis

ദിവസവും ഓട്സ് കഴിക്കുന്നത് ശരീരത്തിലെ അനാവശ്യ കൊളസ്‌ട്രോൾ നിയന്ത്രിക്കാൻ സഹായിക്കും. ഓട്‌സിൽ കാണപ്പെടുന്ന ബീറ്റാ ഗ്ലൂക്കൺ ഫൈബർ കൊളസ്ട്രോൾ കുറയ്ക്കുമെന്ന് പല പഠനങ്ങളും ചൂണ്ടിക്കാണിക്കുന്നുണ്ട്.   

ധാരാളം പോഷക​ഗുണങ്ങൾ അടങ്ങിയ ധാന്യമാണ് ഓട്സ്. ആരോഗ്യമുള്ള ഒരു ജീവിതശൈലി ആഗ്രഹിക്കുന്നവർ നിങ്ങളുടെ ഡയറ്റിൽ ഉൾപ്പെടുത്തേണ്ട ഒരു ഭക്ഷണം കൂടിയാണിത്. ബ്രേക്ക്ഫാസ്റ്റിൽ ഓട്സ് ഉൾപ്പെടുത്തന്നത് നിരവധി ആരോ​ഗ്യ​ഗുണങ്ങൾ നൽകുന്നു. ഉണക്കിയ പഴങ്ങളോടൊപ്പം പ്രഭാതഭക്ഷണമായി ഓട്സ് കഴിക്കുകയാണെങ്കിൽ ശരീരത്തിന് ആവശ്യമായ പോഷകങ്ങളും ഗുണങ്ങളുമെല്ലാം ഈയൊരു ഭക്ഷണത്തിൽ നിന്ന് മാത്രം ലഭിക്കും. 

ഓട്‌സ് ഒരു രാത്രി വെള്ളത്തിൽ കുതിർത്തുവയ്ക്കുക. ഇങ്ങനെ ചെയ്യുന്നത് വഴി ഓട്സിൽ അടങ്ങിയിരിക്കുന്ന ഫൈറ്റിക് ആസിഡിന്റെ അളവ് കുറയുകയും പോഷകങ്ങൾ ഒട്ടും തന്നെ നഷ്ടപ്പെടാതെ ഫലപ്രദമായി ആഗിരണം ചെയ്യപ്പെടുകയും ചെയ്യുന്നു. രാവിലെ പ്രഭാതഭക്ഷണത്തിന് ഓട്സ് ഉൾപ്പെടുത്തിയാലുള്ള ​ഗുണങ്ങൾ അറിയാം....

ഒന്ന്...

ചീത്ത കൊളസ്ട്രോൾ അളവ് ഹൃദ്രോഗങ്ങൾക്ക് കാരണമായി മാറിയേക്കാം. ഇത് ഹൃദയ ധമനികളുടെ പ്രവർത്തനത്തിൽ തടസ്സമുണ്ടാക്കുന്നു. ദിവസവും ഓട്സ് കഴിക്കുന്നത് ശരീരത്തിലെ അനാവശ്യ കൊളസ്‌ട്രോൾ നിയന്ത്രിക്കാൻ സഹായിക്കും. ഓട്‌സിൽ കാണപ്പെടുന്ന ബീറ്റാ ഗ്ലൂക്കൺ ഫൈബർ കൊളസ്ട്രോൾ കുറയ്ക്കുമെന്ന് പല പഠനങ്ങളും ചൂണ്ടിക്കാണിക്കുന്നുണ്ട്. 

രണ്ട്...

ധാരാളം പോഷക ഗുണങ്ങൾ ഓട്സിൽ അടങ്ങിയിട്ടുണ്ട്. ഇത് ശരീരത്തിലെ രക്തയോട്ടം മെച്ചപ്പെടുത്തുകയും രക്തസമ്മർദ്ദം കുറയ്ക്കുകയും ചെയ്യുന്നു. പ്രകൃതിദത്ത ആന്റിഓക്‌സിഡേറ്റീവ് എന്നതിനപ്പുറം ഇതിൽ മഗ്നീഷ്യം, വിറ്റാമിൻ ബി 1, ബി 5, അയൺ, സിങ്ക്, കോപ്പർ തുടങ്ങിയ പോഷകങ്ങളും ധാരാളമുണ്ട്. 

മൂന്ന്...

രോഗപ്രതിരോധ ശേഷി വർദ്ധിപ്പിക്കുന്നതിനും ഏറ്റവും മികച്ചതാണ് ഓട്‌സ്. ഓട്സ് പതിവായി കഴിക്കുകയാണെങ്കിൽ ബ്രസ്റ്റ് കാൻസർ, പ്രോസ്‌റ്റേറ്റ് ക്യാൻസർ എന്നിവ ഉണ്ടാകാനുള്ള സാധ്യത കുറയ്ക്കുന്നതായി പഠനങ്ങൾ പറയുന്നു.

നാല്...

ദഹനപ്രശ്‌നങ്ങൾ നിയന്ത്രിക്കുന്നതിലും നാരുകൾ പ്രധാന പങ്കുവഹിക്കുന്നു. ഇത് മലബന്ധം തടയാൻ സഹായിക്കും. മലബന്ധത്തിനെതിരെ പോരാടുന്നതിന് ഭക്ഷണത്തിൽ ആവശ്യത്തിന് നാരുകൾ ചേർക്കുന്നത് പലപ്പോഴും നിർദ്ദേശിക്കപ്പെടുന്നു. ഓട്‌സ് നാരുകളുടെ നല്ല ഉറവിടമായതിനാൽ മലബന്ധം ഒഴിവാക്കാനും തടയാനും കഴിയും.

അഞ്ച്...

ഓട്‌സിൽ അടങ്ങിയിരിക്കുന്ന നാരുകൾ ഇൻസുലിൻ സംവേദനക്ഷമത മെച്ചപ്പെടുത്താനും രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കാനും സഹായിക്കും. ആരോഗ്യകരമായ ഭാരം നിയന്ത്രിക്കുന്നതും പ്രമേഹത്തെ നിയന്ത്രിക്കാൻ സഹായിക്കും.

Read more ഈ പച്ചക്കറി രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാൻ സഹായിക്കും


 

PREV
click me!

Recommended Stories

ശരീരഭാരം കുറയ്ക്കാൻ മല്ലിയില മതി; ഗുണങ്ങൾ എന്തൊക്കെയാണെന്ന് അറിയാം
ദിവസവും രാവിലെ മാതളം കഴിക്കുന്നതിന്റെ 6 പ്രധാന ഗുണങ്ങൾ ഇതാണ്